ആധുനിക സാങ്കേതികവിദ്യകൾ പരീക്ഷണഘട്ടം പിന്നിട്ട് ഭരണസംവിധാനങ്ങളെയും ദൈനംദിന ജീവിതത്തെയും നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളായി മാറിക്കഴിഞ്ഞുവെന്ന് സിയാൽ മാനേജിങ്ങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ്. കേവലം സാങ്കേതികമായ മാറ്റത്തിനപ്പുറം ഒരു ‘വ്യവസ്ഥാപിത പരിവർത്തനത്തിനാണ്’ലോകം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിപ്റ്റോ കറൻസി മുതൽ മിലിട്ടറി വരെ; ക്വാണ്ടം യുഗത്തിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ചയായി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’
ഗവൺമെന്റ്, വിദ്യാഭ്യാസം, വ്യവസായം, പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളുടെ പരസ്പര സഹകരണമായിരിക്കും ഇനി ഭാവിയെ നിർണ്ണയിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ ഡ്രിവൺ ഡിസിഷൻ മേക്കിങ്ങ്, ഓട്ടോമേഷൻ തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറെടുക്കുന്ന സമൂഹങ്ങൾക്കായിരിക്കും വരുംകാലത്ത് മുൻതൂക്കം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
16 MINUTES AGO
മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തി; പ്രതിക്ക് വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കി യുഎസ്
Latest News
1 HOUR 15 MINUTES AGO
‘കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർത്തു, ഒരു പ്രസക്തിയുമില്ലാത്ത നടപ്പാക്കാൻ പോകാത്ത ബജറ്റ്, ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു’
Latest News
1 HOUR 35 MINUTES AGO
വിമാനം ലാൻഡ് ചെയ്യാൻ രണ്ടാമതും ശ്രമം, തൊട്ടടുത്ത നിമിഷം തീജ്വാല; അവസാനമായി കേട്ടത് ആ വാക്ക്
Latest News
കുതിച്ചുയരുന്ന ഇന്ത്യൻ വ്യോമയാന മേഖല
സാങ്കേതികവിദ്യയും സർക്കാർ നയങ്ങളും ഒത്തുചേരുന്ന സുപ്രധാന ഘട്ടത്തിലൂടെയാണ് ആഗോള വ്യോമയാന മേഖല കടന്നുപോകുന്നത്. ഇന്ത്യയിൽ ഈ വളർച്ച അതിവേഗത്തിലാണ്. 2030-ഓടെ രാജ്യത്തെ വാണിജ്യ വിമാനങ്ങളുടെ എണ്ണം 1300 കടക്കുമെന്നാണ് കണക്കുകൾ. നിലവിൽ ഇത് 900-ൽ താഴെയാണ്. അതുപോലെ, പ്രതിവർഷം 18 കോടിയോളമുള്ള യാത്രക്കാരുടെ എണ്ണം ഈ ദശകം അവസാനിക്കുന്നതോടെ 30 കോടി കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ADVERTISEMENT
ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങളായി വിമാനത്താവളങ്ങൾ
വിമാനത്താവളങ്ങൾ കേവലം യാത്രാകേന്ദ്രങ്ങൾ എന്നതിലുപരി സ്വയം പര്യാപ്തമായ ഊർജ്ജ നിലയങ്ങളായി മാറുകയാണ്. രാജ്യത്തെ 90-ലധികം വിമാനത്താവളങ്ങൾ ഇപ്പോൾ പുനരുപയോഗ ഊർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ ലോകത്തിന് തന്നെ മാതൃകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളമായ സിയാൽ, തങ്ങൾക്കാവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുക മാത്രമല്ല, പ്രതിവർഷം 50 മെഗാവാട്ടിലധികം വൈദ്യുതി ഗ്രീഡിലേക്ക് നൽകുന്നുമുണ്ട്.
ADVERTISEMENT
‘എ വിഷൻ നെവർ സ്റ്റോപ്പ്സ് ഇവോൾവിംഗ്’ എന്ന വിഷയത്തിൽ സംസാരിക്കവെ, ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ഇത്തരം ചർച്ചകൾ പുത്തൻ മാറ്റങ്ങൾക്ക് കരുത്ത് പകരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
Follow the Topics
Technology News
Jain University
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

