കൊച്ചി ഉൾപ്പെടെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ (സിപെറ്റ്) രാജ്യത്തെ 29 ക്യാംപസുകളിൽ നടത്തുന്ന പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് (കോമൺ അഡ്മിഷൻ ടെസ്റ്റ്– ക്യാറ്റ്) അപേക്ഷ ക്ഷണിച്ചു. പ്ലാസ്റ്റിക് സാങ്കേതികവിദ്യയാണ് പ്രധാനമായും ഈ കോഴ്സുകളിൽ പഠിക്കുന്നത്.
https://cipet26.onlineregistrationform.org/CIPET/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മേയ് 28. സിബിടി രീതിയിലുള്ള പരീക്ഷ ജൂൺ 7ന് നടത്തും. 500 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി, വർഗ വിഭാഗത്തിന് 250 രൂപ.
What you should read next
ഓർഡിനൻസ് ഫാക്റ്ററികളിൽ അപ്രന്റീസ്; യന്ത്ര ഇന്ത്യ വഴി 3979 ഒഴിവുകൾ
Career Guru
കൊച്ചി ഏലൂരിലാണ് സിപെറ്റിന്റെ കേരളത്തിലെ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി (ഐപിടി) പ്രവർത്തിക്കുന്നത്. ഡിപിഎംടി, ഡിപിടി എന്നിങ്ങനെ 2 ഡിപ്ലോമ കോഴ്സുകൾ ഇവിടെയുണ്ട്. ഇവയിൽ 60 വീതം വിദ്യാർഥികളെ പ്രവേശിപ്പിക്കും. കോഴ്സ് കാലയളവിൽ 6 മാസം ഇന്റേൺഷിപ് വിദ്യാർഥികൾക്ക് ലഭിക്കും. മുൻ ബാച്ചുകളിൽ അവസാന വർഷ വിദ്യാർഥികൾക്കെല്ലാം പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.
ഒരു മണിക്കൂർ ദൈർഘ്യമുള്ള 50 മാർക്കിന്റെ പരീക്ഷയാണ് സിപെറ്റ് ക്യാറ്റ്. ഫിസിക്സ്, മാത്സ്, സയൻസ്, പൊതുവിജ്ഞാനം, ഇംഗ്ലിഷ് ഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. ഡിപ്ലോമ പ്രവേശന പരീക്ഷയ്ക്ക് 10–ാം ക്ലാസ് നിലവാരമുള്ള ചോദ്യങ്ങളും പിജി ഡിപ്ലോമയ്ക്ക് ഉയർന്ന നിലവാരമുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം.

