Breaking
12 Feb 2026, Thu

മൊബൈൽ ഫോണിന്‍റെ ബാറ്ററി കടിച്ചു, പിന്നീട് പൊട്ടിത്തെറി; ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്-…

മൊബൈൽ ഫോണിന്‍റെ ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. മൊബൈൽ സർവീസ് സെന്‍ററിൽ എത്തിയ യുവാവ് ഫോണിന്‍റെ ബാറ്ററി കടിക്കുന്നതും തുടർന്നുണ്ടാകുന്ന പൊട്ടിത്തെറിയുടെയും സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. യുവാവിന്‍റെ വായിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഷോപ്പിലുണ്ടായിരുന്നവർ യുവാവിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.Shocking incident inside a mobile shop when a boy began chewing on a Lithium Phone Battery. Within seconds, the battery exploded, leaving him seriously injured. The injured boy was rushed for medical treatment pic.twitter.com/03MeyXz28p— Rosy (@rose_k01) February 5, 2026 ലിഥിയം- അയൺ ബാറ്ററികൾ മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്നതാണെന്നും ഇവയെ ചതക്കുകയോ കടിക്കുകയോ ചെയ്യുന്നത് പൊട്ടിത്തെറിക്കാൻ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.ഒരിക്കലും ബാറ്ററി കടിക്കുകയോ വളക്കുകയോ കുത്തുകയോ കേടുവരുത്തുകയോ ചെയ്യരുത്.ബാറ്ററികൾ തണുത്തതും വരണ്ടതുമായ സ്ഥലത്ത്, കുട്ടികൾക്ക് എത്താൻ കഴിയാത്ത വിധത്തിൽ സൂക്ഷിക്കുക.ബാറ്ററി വീർത്തതോ, ചോർന്നൊലിക്കുന്നതോ, കേടായതോ ആണെന്ന് തോന്നിയാൽ ഉടൻ ഉപയോഗം നിർത്തുക.ഉപയോഗിച്ച ബാറ്ററികൾ അംഗീകൃത റീസൈക്ലിംഗ് കേന്ദ്രങ്ങളിൽ ഏൽപ്പിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *