Breaking
12 Feb 2026, Thu

റോ​വ​ര്‍ സാ​ങ്കേ​തി​കവി​ദ്യ​യു​മാ​യി ലി​റ്റി​ല്‍ കൈ​റ്റ്‌​സ്

തൊടു​പു​ഴ: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ച​ന്ദ്ര​യാ​ന്‍ – 3 ദൗ​ത്യ​ത്തി​ലെ പ്ര​ഗ്യാ​ന്‍ റോ​വ​റി​നെ ഭൂ​മി​യി​ലി​രു​ന്ന് നി​യ​ന്ത്രി​ച്ച് ച​ന്ദ്ര​നി​ല്‍നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​ന് സ​മാ​ന​മാ​യ സാ​ങ്കേ​തി​കവി​ദ്യ​ക​ള്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കും സ്വാ​യ​ത്ത​മാ​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി ലി​റ്റി​ല്‍ കൈ​റ്റ്‌​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ സ​ഹ​വാ​സ ക്യാ​മ്പ് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ തു​ട​ങ്ങി.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 124 സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള അ​ഡ്വാ​ന്‍​സ്ഡ് റോ​ബോ​ട്ടി​ക് കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. സ​ബ് ജി​ല്ലാ ക്യാ​മ്പു​ക​ളി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 52 കു​ട്ടി​ക​ള്‍​ക്കാ​ണ് ര​ണ്ട് ദി​വ​സ​ത്തെ ക്യാ​മ്പി​ല്‍ പ്രോ​ഗ്രാ​മി​നു പു​റ​മേ ത്രി​മാ​ന അ​നി​മേ​ഷ​ന്‍ മേ​ഖ​ല​യി​ലും വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

കു​ട്ടി​ക​ളെ വെ​റും ഡി​ജി​റ്റ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളാ​യ​ല്ല, മ​റി​ച്ച് സാ​ങ്കേ​തി​ക​വി​ദ്യ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന ഡി​ജി​റ്റ​ല്‍ ആ​ര്‍​ക്കി​ടെ​ക്‌ടു​ക​ളാ​യാ​ണ് സ​ര്‍​ക്കാ​ര്‍ വ​ള​ര്‍​ത്തു​ന്ന​തെ​ന്ന് കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് പ​റ​ഞ്ഞു. പ​ത്താം ക്ലാ​സി​ലെ ഐ​ടി പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ നി​ല​വി​ല്‍ റോ​ബോ​ട്ടി​ക്‌​സ് വി​ഷ​യ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റു​ക​ളി​ലൂ​ടെ ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന അ​ഡ്വാ​ന്‍​സ്ഡ് റോ​ബോ​ട്ടി​ക്‌​സ്, ഐ​ഒ​ടി പ​രി​ശീ​ല​ന​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന മു​റ​യ്ക്ക് വ​രുംവ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ത് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ല്‍ പൊ​തു പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഐ​എ​സ്ആ​ര്‍​ഒ​യും നാ​സ​യും ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ല്‍ റോ​വ​റു​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​തേ സാ​ങ്കേ​തി​ക ത​ത്വ​ങ്ങ​ളാ​ണ് ക്യാ​മ്പി​ലെ പ്രോ​ഗ്രാ​മിം​ഗ് സെ​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​നം.

കു​റ​ഞ്ഞ ബാ​ന്‍​ഡ്‌​വി​ഡ്ത്തി​ലും ഐ​ഒ​ടി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​മ്മി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്രോ​ട്ടോ​ക്കോ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട്ടി​ക​ള്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​ത്.

ഗ്ര​ഹ​ങ്ങ​ള്‍, ഖ​നി​ക​ള്‍, കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍, മാ​ന്‍​ഹോ​ളു​ക​ള്‍ തു​ട​ങ്ങി മ​നു​ഷ്യ​ര്‍​ക്ക് നേ​രി​ട്ടെ​ത്താ​ന്‍ പ്ര​യാ​സ​മു​ള്ള ഇ​ട​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ദൂ​ര നി​യ​ന്ത്രി​ത റോ​വ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​ങ്കേ​തി​കവി​ദ്യ​യാ​ണ് കു​ട്ടി​ക​ള്‍ ക്യാ​മ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

സ്‌​കൂ​ളു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്ത പു​തി​യ അ​ഡ്വാ​ന്‍​സ്ഡ് റോ​ബോ​ട്ടി​ക് കി​റ്റു​ക​ള്‍ അ​ത്യാ​ധു​നിക സ​വി​ശേ​ഷ​ത​ക​ളുള്ള​താ​ണ്. ഐ​ഒ​ടി സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വൈ​ഫൈ, ബ്ലൂ​ടൂ​ത്ത് സൗ​ക​ര്യ​ങ്ങ​ളു​ള്ള ഇ​എ​സ്പി 32 ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ര്‍​ഡ് എ​ന്നി​വ​യാ​ണ് ഇ​തി​ലെ പ്ര​ധാ​ന ഘ​ട​കം. ഇ​തി​നു​പു​റ​മേ അ​ള്‍​ട്രാ​സോ​ണി​ക് ഡി​സ്റ്റ​ന്‍​സ്, സോ​യി​ല്‍ മോ​യി​സ്ച​ര്‍, പി​ഐ​ആ​ര്‍ മോ​ഷ​ന്‍, ലൈ​ന്‍ ട്രാ​ക്കിം​ഗ് തു​ട​ങ്ങി​യ സെ​ന്‍​സ​റു​ക​ളും, നാ​ല് ഡ​ബ്ല്യു​ഡി സ്മാ​ര്‍​ട്ട് കാ​ര്‍ ഷാ​സി കി​റ്റ്, സ​ബ്‌​മെ​ഴ്‌​സി​ബി​ള്‍ മി​നി വാ​ട്ട​ര്‍ പ​മ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സ്മാ​ര്‍​ട്ട് ഇ​റി​ഗേ​ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍, കാ​ഴ്ച പ​രി​മി​ത​ര്‍​ക്കു​ള്ള സ്മാ​ര്‍​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ള്‍, സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ സ​ങ്കീ​ര്‍​ണ​മാ​യ പ്രോ​ജ​ക്ടു​ക​ള്‍ കു​ട്ടി​ക​ള്‍​ക്ക് ത​നി​യെ നി​ര്‍​മി​ക്കാ​നാ​കും.

പ്രോ​ജ​ക്ടുക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നൊ​പ്പം ബ്ലോ​ക്ക് കോ​ഡിം​ഗ്, പൈ​ത്ത​ണ്‍, സി ​എ​ന്നീ പ്രോ​ഗ്രാ​മിം​ഗ് ഭാ​ഷ​ക​ള്‍ പ്രാ​യോ​ഗി​ക​മാ​യി പ​ഠി​ക്കാ​നും ഇ​തി​ലൂ​ടെ അ​വ​സ​രം ല​ഭി​ക്കും. ജി​ല്ലാ ക്യാ​മ്പ് ഇ​ന്നു സ​മാ​പി​ക്കും.

nattu vishesham Little Kites Rover Technology

By admin

Leave a Reply

Your email address will not be published. Required fields are marked *