Breaking
5 Feb 2026, Thu

പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ; ഐഐടി മദ്രാസിൽ ഇനി സൂപ്പർകംപ്യൂട്ടർ ‘പരം ശക്തി’

ഇന്ത്യയുടെ സൂപ്പർകംപ്യൂട്ടിങ് രംഗത്ത് നിർണായകമായ കാൽവെയ്പ്പുമായി മദ്രാസ് ഐഐടിയിൽ ‘പരം ശക്തി’ സൂപ്പർകംപ്യൂങ് സംവിധാനം പ്രവർത്തനമാരംഭിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ ജനുവരി 3ന് ഈ സംവിധാനം രാഷ്ട്രത്തിന് സമർപ്പിച്ചു.

പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഇതിന്റെ കരുത്ത്. സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (C-DAC) വികസിപ്പിച്ചെടുത്ത ‘പരം രുദ്ര’ എന്ന തദ്ദേശീയ സെർവറുകളാണ് പരം ശക്തിയുടെ നട്ടെല്ല്. നാഷണൽ സൂപ്പർകംപ്യൂട്ടിങ് മിഷന്റെ (NSM) ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

‘എക്കോ’യിലെ ‘കുര്യച്ചൻ’! മനുഷ്യർ തെളിവുകൾ തേടി വലയുമ്പോൾ, മൃഗങ്ങൾക്ക് സത്യം അറിയാം; കാരണമെന്ത്?

3.1 പെറ്റാഫ്‌ളോപ്‌സ് ആണ് പരം ശക്തിയുടെ ശേഷി. അതായത്, സെക്കൻഡിൽ 3.1 ക്വാഡ്രില്യൺ (3100 ലക്ഷം കോടി) കണക്കുകൂട്ടലുകൾ നടത്താൻ ഇതിന് സാധിക്കും.സി-ഡാക് വികസിപ്പിച്ചെടുത്ത രുദ്ര സീരീസ് സെർവറുകളും സിസ്റ്റം സോഫ്റ്റ്‌വെയറുകളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അൽമാലിനക്സ്ഉൾപ്പെടെയുള്ള ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകളെയാണ് സിസ്റ്റം ആശ്രയിക്കുന്നത്.

ശാസ്ത്ര സാങ്കേതിക രംഗത്തെ സങ്കീർണ്ണമായ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാൻ പരം ശക്തി സഹായിക്കും. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്, മെറ്റീരിയൽ സയൻസ്, കാലാവസ്ഥാ പ്രവചനം , മോളിക്യുലാർ ഡൈനാമിക്‌സ്, ന്യൂക്ലിയർ സയൻസ്, മരുന്ന് നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഈ സംവിധാനം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത പരീക്ഷണങ്ങൾക്ക് എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാനും ഗവേഷണങ്ങൾ വേഗത്തിലാക്കാനും ഇത് സഹായിക്കും.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവുംശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായാണ് നാഷണൽ സൂപ്പർകംപ്യൂട്ടിങ് മിഷന് നേതൃത്വം നൽകുന്നത്. ഇന്ത്യയെ സൂപ്പർകംപ്യൂട്ടിങ് രംഗത്ത് സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെയ്പ്പാണ് പരം ശക്തിയുടെ സമർപ്പണം.

പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം

ആദ്യത്തെ തദ്ദേശീയ സെർവർ

‘രുദ്ര’ എന്നത് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ തദ്ദേശീയ സെർവർ ആണ്. ഇന്ത്യയുടെ സൂപ്പർകംപ്യൂട്ടിങ് ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സി-ഡാക് ആണ് ഇത് രൂപകൽപ്പന ചെയ്തത്.

ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്തതുകൊണ്ട് വിവരങ്ങൾ ചോരാതെ അതീവ സുരക്ഷിതമായി സൂക്ഷിക്കാൻ ഇതിന് സാധിക്കും. പ്രതിരോധം, ബാങ്കിങ് പോലുള്ള അതീവ സുരക്ഷ ആവശ്യമുള്ള മേഖലകൾക്ക് ഇത് വളരെ ഗുണകരമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *