Breaking
5 Feb 2026, Thu

വിഡിയോ കോൾ വിളിച്ചുകൊണ്ടിരുന്ന ‘സുന്ദരി’ എഐ ആണെന്നറിഞ്ഞില്ല, ഈ അബദ്ധം മറ്റാർക്കും സംഭവിക്കരുത്!

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെന്ന് വിശ്വസിച്ച് നിർമിത ബുദ്ധി രൂപത്തിന് മുന്നിൽ വസ്ത്രം അഴിച്ച 26-കാരന് നഷ്ടമായത് ഒന്നരലക്ഷത്തിലധികം രൂപ. ബെംഗലൂരു ഇജിപുര സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനാണ് ‘സെക്സ്റ്റോർഷൻ’തട്ടിപ്പിന് ഇരയായത്.

ജനുവരി അഞ്ചിനാണ് യുവാവ് ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് തുടങ്ങിയത്. ഉടൻതന്നെ ‘ഇഷാനി’ എന്ന പേരിൽ ഒരു പ്രൊഫൈലിൽ നിന്ന് ഇയാൾക്ക് റിക്വസ്റ്റ് വന്നു. ചാറ്റിങ്ങിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് വാട്സാപ്പിലേക്ക് മാറി. തുടർന്ന് വിഡിയോ കോൾ ചെയ്ത ‘യുവതി’ ക്യാമറയ്ക്ക് മുന്നിൽ നഗ്നയായി പ്രത്യക്ഷപ്പെടുകയും യുവാവിനോട് വസ്ത്രം മാറാൻ ആവശ്യപ്പെടുകയുമായിരുന്നു. തട്ടിപ്പാണെന്ന് തിരിച്ചറിയാതെ യുവാവ് ഇത് അനുസരിച്ചതോടെ അപ്പുറത്തുള്ളവർ സ്ക്രീൻ റെക്കോർഡ് ചെയ്ത് ദൃശ്യങ്ങൾ പകർത്തി.

ഹാർഡ് ഡിസ്ക് വാങ്ങുമ്പോൾ അറിയേണ്ടതെല്ലാം! എത്ര സിനിമയും ഫോട്ടോയും കൊള്ളും?

തുടർന്ന് ഈ ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഭയന്നുപോയ യുവാവ് 60,000 രൂപയും പിന്നീട് 93,000 രൂപയും അയച്ചുകൊടുത്തു. എന്നാൽ തട്ടിപ്പുകാർ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്.

സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ…

‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!

കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’

MORE PREMIUM STORIES

ചതിച്ചത് എഐ രൂപം?

വിഡിയോ കോളിൽ കണ്ടത് യഥാർത്ഥ സ്ത്രീയെയല്ല, മറിച്ച് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച കൃത്രിമ രൂപമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡേറ്റിങ് ആപ്പിലെ പ്രൊഫൈലും എഐ നിർമിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡീപ്ഫേക്ക്സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇത്തരം തട്ടിപ്പുകൾ വർധിച്ചുവരികയാണ്.

(Representative Image (Shutterstock/Andrey_Popov)

സെക്സ്റ്റോർഷൻ: എങ്ങനെ മുൻകരുതലെടുക്കാം?

ഓൺലൈൻ തട്ടിപ്പുകാർ, പ്രത്യേകിച്ച് ഡേറ്റിങ് ആപ്പുകൾ വഴി കെണിയൊരുക്കുമ്പോൾ സ്വീകരിക്കേണ്ട ജാഗ്രതാനടപടികൾ:

അപരിചിതരുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിലോ ഡേറ്റിങ് ആപ്പുകളിലോ മാത്രമായി ഒതുങ്ങുമ്പോൾ, അവരുടെ പ്രൊഫൈൽ യഥാർത്ഥമാണോ എന്ന് ഉറപ്പുവരുത്തുക. എഐ ഉപയോഗിച്ചുള്ള വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയാൻ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിക്കാം.

വിഡിയോ കോളിൽ ജാഗ്രത: അപരിചിതരുടെ വിഡിയോ കോൾ എടുക്കുമ്പോൾ ജാഗ്രത പാലിക്കുക. അശ്ലീല ചുവയോടെയുള്ള പെരുമാറ്റമോ സംസാരമോ കണ്ടാൽ ഉടൻ കോൾ കട്ട് ചെയ്യുക. മുഖം വ്യക്തമാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ആപ്പിള്‍-ഗൂഗിള്‍ സഹകരണത്തിനെതിരെ ആദ്യ വെടി പൊട്ടിച്ച് മസ്‌ക്; ഗൂഗിളിലേക്ക് അധികാര കേന്ദ്രീകരണം

സ്വകാര്യ വിവരങ്ങൾ പങ്കുവെക്കരുത്: അപരിചിതരുമായി ചാറ്റ് ചെയ്യുമ്പോൾ വ്യക്തിപരമായ വിവരങ്ങൾ, ഫോട്ടോകൾ, വിഡിയോകൾ എന്നിവ പങ്കുവെക്കാതിരിക്കുക.

എഐ തിരിച്ചറിയാം: വിഡിയോ കോളിൽ എഐ രൂപമാണെങ്കിൽ കണ്ണിമ വെട്ടാതിരിക്കുക, ചുണ്ടുകളുടെ ചലനവും സംസാരവും തമ്മിലുള്ള പൊരുത്തക്കേട്, പശ്ചാത്തലത്തിലെ അവ്യക്തത എന്നിവ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ തിരിച്ചറിയാം.

തട്ടിപ്പിന് ഇരയായാൽ എന്തുചെയ്യണം?

ഭീഷണിക്ക് വഴങ്ങി പണം നൽകിയാൽ തട്ടിപ്പുകാർ വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ഭയപ്പെടാതെ നിയമപരമായി നേരിടുക.

പണം നൽകരുത്: ഒരു കാരണവശാലും ഭീഷണിക്ക് വഴങ്ങി പണം നൽകരുത്.

ഹെൽപ്പ്ലൈൻ 1930: തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക. പണം നഷ്ടപ്പെട്ടാൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ (Golden Hour) റിപ്പോർട്ട് ചെയ്താൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

അറിയാല്ലോ ഗൂഗിളാണ്! സിരിയിലേക്ക് ഇനി ജെമിനൈ; ആപ്പിളിനെ കാത്തിരിക്കുന്നത് നോക്കിയയുടെ വിധിയോ?

ഓൺലൈൻ പരാതി: നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ www.cybercrime.gov.in വഴി പരാതി നൽകാം.

തെളിവുകൾ സൂക്ഷിക്കുക: ചാറ്റുകൾ, പണം അയച്ചതിന്റെ വിവരങ്ങൾ, നമ്പറുകൾ, സ്ക്രീൻഷോട്ടുകൾ എന്നിവ തെളിവായി സൂക്ഷിക്കുക. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയോ ഡീആക്ടിവേറ്റ് ചെയ്യുകയോ ചെയ്യുക.

Social Media

Bengaluru News

Artificial Intelligence

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *