Breaking
5 Feb 2026, Thu

100 മണിക്കൂർ ബാറ്ററി ലൈഫ്, വില 6,999 രൂപ; സിഎംഎഫ് ഹെഡ്‌ഫോൺ പ്രോ വിപണിയിൽ

ഇന്ത്യൻ വിപണിയിലെ ഓവർ-ഇയർ ഓഡിയോ വിഭാഗത്തിലേക്ക് ചുവടുവെച്ച് സിഎംഎഫ് (CMF). ഏറ്റവും പുതിയ ‘സിഎംഎഫ് ഹെഡ്‌ഫോൺ പ്രോ’ (CMF Headphone Pro) കമ്പനി ഇന്ന് അവതരിപ്പിച്ചു. 100 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും വേറിട്ട മൊഡ്യുലാർ ഡിസൈനുമാണ് ഹെഡ്‌ഫോണിന്റെ പ്രധാന സവിശേഷതകൾ.

ഓപ്പൺഎഐ ഐഫോൺ ഡിസൈനറുമായി ചേർന്ന് നിർമിക്കുന്ന ആ രഹസ്യ ഉപകരണം ഒരു പേന!

ഫ്ളിപ്പ്കാർട്ടിലും (Flipkart) തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇന്ന് (20 ജനുവരി 2026) മുതൽ വിൽപ്പന ആരംഭിച്ചു.

പ്രധാന സവിശേഷതകൾ

രാജ്യം പിതാവിന്റെ കൈപ്പിടിയിൽ, സൈന്യം മകന്റെ കാൽക്കീഴിൽ; ‘രക്ഷകൻ’ ഇന്ന് ഏകാധിപതി; ‘ബുള്ളറ്റ് പ്രൂഫി’ടാതെ പ്രതിപക്ഷ നേതാവിനു പോലും ഇറങ്ങാൻ ഭയം!

അതിശുചിത്വവും അപകടം; സ്വന്തം പ്രതിരോധശേഷിയും ആരോഗ്യം കവരും! കിം കർദാഷിയാനും സമാന്തയും സെലീന ഗോമസും പറഞ്ഞു ‘എനിക്ക് ആ രോഗമുണ്ട്’

വിജയ്ക്കു നേരെ ബിജെപിയുടെ ‘മൂന്നാം’മുറ; എംജിആർ തകർത്ത ‘സെൻസർ അറ്റാക്ക്’: ആ മൗനം ഇന്നും ദുരൂഹം; ടിവികെയ്ക്ക് ഒപ്പം ‘അവർ’ ചേർന്നാൽ…

MORE PREMIUM STORIES

ഡിസൈൻ: ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രീൻ, ലൈറ്റ് ഗ്രേ എന്നീ നിറങ്ങളിൽ ഹെഡ്‌ഫോൺ ലഭ്യമാണ്. ചെവിയ്ക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റാവുന്ന ഇയർ കുഷ്യനുകളും (interchangeable ear cushions) ബോൾഡ് ആയ മൊഡ്യുലാർ ഡിസൈനും ഇതിനുണ്ട്.

ഓഡിയോ: കസ്റ്റം 40 എംഎം ഡ്രൈവറുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഹൈ-റെസല്യൂഷൻ ഓഡിയോയ്ക്കായി എൽഡിഎസി (LDAC) സാങ്കേതികവിദ്യയും നൽകിയിരിക്കുന്നു.

നോയ്സ് ക്യാൻസലേഷൻ: പുറത്തെ ശബ്ദശല്യങ്ങൾ ഒഴിവാക്കാൻ 40 ഡെസിബെൽ വരെ ഹൈബ്രിഡ് അഡാപ്റ്റീവ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) സംവിധാനമുണ്ട്.

നിയന്ത്രണം: പാട്ടുകൾ കേൾക്കുമ്പോൾ ബാസ് (Bass), ട്രെബിൾ (Treble) എന്നിവ തത്സമയം ക്രമീകരിക്കാൻ സഹായിക്കുന്ന ‘എനർജി സ്ലൈഡർ’ (Energy Slider) എന്ന പുതിയ സംവിധാനവും മൾട്ടിഫംഗ്ഷൻ റോളറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘പിന്നെന്താ ആരും പോകാഞ്ഞത്’? ആ ചോദ്യം അവസാനിക്കും;. ചന്ദ്രനെച്ചുറ്റാൻ പോകുന്നു, ഈ ഫെബ്രുവരിയിൽ!

വിലയും ഓഫറും

ലോഞ്ചിനോടനുബന്ധിച്ച് നിശ്ചിത കാലയളവിലേക്ക് 6,999 രൂപയാണ് ഹെഡ്‌ഫോൺ പ്രോയുടെ വില. ഈ ഓഫർ കാലയളവ് കഴിഞ്ഞാൽ 7,999 രൂപയായിരിക്കും വില.

By admin

Leave a Reply

Your email address will not be published. Required fields are marked *