ഓഫീസ് ഗ്രൂപ്പുകളിലും സുഹൃത്തുക്കളുടെ ഇടയിലുമായി നൂറുകണക്കിന് മെസേജുകളാണോ ദിവസവും ഗൂഗിൾ ചാറ്റിൽ വരുന്നത്? ഇതിനിടയിൽ ബോസിന്റെയോ അല്ലെങ്കിൽ ഏറ്റവും വേണ്ടപ്പെട്ടവരുടെയോ ചാറ്റ് തിരഞ്ഞ് കണ്ടുപിടിക്കാൻ പാടുപെടുകയാണോ? എങ്കിൽ ഇനി ടെൻഷൻ വേണ്ട. പ്രധാനപ്പെട്ട ചാറ്റുകൾ എപ്പോഴും കൺമുന്നിൽ തന്നെ നിൽക്കാൻ ഗൂഗിൾ ചാറ്റിൽ ഒരു എളുപ്പവഴിയുണ്ട്.
ഗൂഗിൾ ചാറ്റിൽ മെസേജുകൾ തിരഞ്ഞ് സമയം കളയേണ്ട; ഈ ‘പിൻ’ തന്ത്രം അറിയാം
വാട്സാപ്പിലെ പോലെ തന്നെ ഗൂഗിൾ ചാറ്റിലും ഏറ്റവും ഉപകാരപ്രദമായ ഫീച്ചറാണ് ‘പിൻ’ (Pin). ഇത് ഉപയോഗിച്ചാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ (Space) ചാറ്റുകൾ മറ്റുള്ളവയുടെ ഇടയിൽ പെട്ടുപോകാതെ, ചാറ്റ് ലിസ്റ്റിന്റെ ഏറ്റവും മുകളിൽ തന്നെ എപ്പോഴും കാണാൻ സാധിക്കും.
കംപ്യൂട്ടറിൽ എങ്ങനെ പിൻ ചെയ്യാം?
ബാങ്ക് ബുദ്ധിമുട്ടിച്ചോ, പരാതി എങ്ങനെ നൽകാം? നഷ്ടപരിഹാരം ഇനി വൻ തുക; സഹകരണ ബാങ്കും പരിധിയിൽ; ‘കോപ്പി’ സ്വീകരിക്കില്ല
എൽഡിഎഫ് ടാഗ്‌ലൈൻ കോപ്പിയടിയോ? പുതിയത് വരും, ‘കടക്ക് പുറത്ത്’ ഉറപ്പിക്കാതെ യുഡിഎഫ്; ബിജെപിയുടെ പരസ്യവാചകം മോദിയോട് ‘പറഞ്ഞത്’ മൻമോഹൻ
കീഴടങ്ങുന്ന മാവോയിസ്റ്റ്; പ്രതിജ്ഞ ചൊല്ലുന്ന സിപിഎം; ഇടതുവഴിയിലെ ഇരുട്ട് – വായിക്കാം ‘ഇന്ത്യാ ഫയൽ’
MORE PREMIUM STORIES
∙ജിമെയിലിലോ ഗൂഗിൾ ചാറ്റിലോ ലോഗിൻ ചെയ്യുക.
∙ഇടതുവശത്തെ ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ചാറ്റ് അല്ലെങ്കിൽ സ്പേസ് കണ്ടെത്തുക.
∙പേരിന് നേരെ കാണുന്ന മൂന്ന് ഡോട്ടുകളിൽ (More options) ക്ലിക്ക് ചെയ്യുക.
∙തുറന്നുവരുന്ന മെനുവിൽ ‘Pin’ എന്നത് ക്ലിക്ക് ചെയ്യുന്നതോടെ ആ ചാറ്റ് ഏറ്റവും മുകളിലായി സെറ്റ് ചെയ്യപ്പെടും.
∙മൊബൈലിൽ (Android/iPhone) ചെയ്യേണ്ടത്:
ഗൂഗിൾ ചാറ്റിൽ മെസേജുകൾ തിരഞ്ഞ് സമയം കളയേണ്ട; ഈ ‘പിൻ’ തന്ത്രം അറിയാം
ഗൂഗിൾ ചാറ്റ് ആപ്പ് തുറക്കുക
∙ഏത് ചാറ്റ് ആണോ പിൻ ചെയ്യേണ്ടത്, അതിൽ വിരൽ അമർത്തിപ്പിടിക്കുക (Long press).
∙അപ്പോൾ വരുന്ന ഓപ്ഷനുകളിൽ നിന്നും ‘Pin’ തിരഞ്ഞെടുക്കുക.
∙ഇനി ഈ പിൻ ഒഴിവാക്കണമെങ്കിൽ (Unpin), ഇതേ രീതിയിൽ തന്നെ വീണ്ടും ചെയ്ത് ‘Unpin’ കൊടുത്താൽ മതിയാകും.
തിരക്കുള്ള സമയങ്ങളിൽ മെസേജുകൾ മിസ്സാകാതിരിക്കാൻ ഈ ട്രിക്ക് എന്തായാലും പരീക്ഷിക്കാം.

