സ്കൂൾ, കോളജ് കാലഘട്ടത്തിൽ തമാശയ്ക്കോ ഫാഷനോ വേണ്ടി ഉണ്ടാക്കിയ ജിമെയിൽ ഐഡികൾ ഓർത്ത് പിന്നീട് ലജ്ജിച്ചിട്ടുണ്ടോ? ‘coolboy123’ എന്നോ ‘astalavistababy’ എന്നുമൊക്കെയുള്ള പഴയ ഇമെയിൽ വിലാസങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ആരെങ്കിലും ചോദിക്കുമ്പോൾ നൽകാൻ മടി തോന്നിയിട്ടുണ്ടോ?
എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. നിലവിലുള്ള ജിമെയിൽ അഡ്രസ് മാറ്റാൻ ഗൂഗിൾ അവസരമൊരുക്കുന്നതായാണ് റിപ്പോർട്ടുകൾ.ഗൂഗിളിന്റെ ഹിന്ദി സപ്പോർട്ട് പേജിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് ടെക് വിദഗ്ദർ റിപ്പോർട്ട് ചെയ്യുന്നു.
ഐഫോണ്‍ 18, 2026ൽ പുറത്തിറങ്ങില്ലേ?, ആപ്പിളിന്റെ ഈ തീരുമാനത്തിന് പിന്നിലെ വലിയ രഹസ്യം
എങ്ങനെയാണ് മാറ്റം സാധ്യമാകുക?
യഥാർത്ഥത്തിൽ നിങ്ങളുടെ പഴയ ഇമെയിൽ വിലാസം പൂർണ്ണമായും മാറ്റി പുതിയൊരെണ്ണം നൽകുകയല്ല ഗൂഗിൾ ചെയ്യുന്നത്. മറിച്ച്, നിലവിലുള്ള അക്കൗണ്ടിലേക്ക് പുതിയൊരു വിലാസം കൂടി ചേർക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
അറിവില്ലാ പ്രായത്തില്‍ പറ്റിയ ആ അബദ്ധം തിരുത്താം; ‘കൂൾബോയ്, അസ്തലവിസ്ത’ എല്ലാം മാറ്റാൻ ഗൂഗിൾ സഹായിക്കും!
പഴയ മെയിലുകൾ നഷ്ടപ്പെടില്ല: പുതിയ വിലാസം ഉണ്ടാക്കിയാലും പഴയ വിലാസത്തിലേക്ക് വരുന്ന മെയിലുകൾ തുടർന്നും നിങ്ങളുടെ ഇൻബോക്സിൽ തന്നെ ലഭിക്കും.
ലോഗിൻ ചെയ്യാം: പഴയ ഐഡി ഉപയോഗിച്ച് തുടർന്നും ഗൂഗിൾ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ സാധിക്കും. ചുരുക്കത്തിൽ പഴയ വിലാസം പുതിയതിന്റെ ഒരു ‘ഏലിയാസ്’ (Alias) ആയി മാറും.
ഡാറ്റ സുരക്ഷിതം: അക്കൗണ്ടിലെ ഫോട്ടോകൾ, ഫയലുകൾ, കോൺടാക്റ്റുകൾ എന്നിവയൊന്നും നഷ്ടപ്പെടില്ല.
നിബന്ധനകൾ എന്തൊക്കെ?
∙ഈ സൗകര്യത്തിന് ചില പരിധികളുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു:
∙വർഷത്തിൽ ഒരിക്കൽ: ജിമെയിൽ വിലാസം മാറ്റാൻ വർഷത്തിൽ ഒരിക്കൽ മാത്രമേ അനുവാദമുണ്ടാകൂ.
∙പരമാവധി മൂന്ന് തവണ: ആകെ മൂന്ന് തവണ മാത്രമേ ഇത്തരത്തിൽ പുതിയ വിലാസങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂ.
∙തിരിച്ചുപോക്ക്: വേണമെങ്കിൽ പഴയ വിലാസത്തിലേക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചുപോകാനും സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യം
ക്രോം ഒഎസ് (ChromeOS) ഉപയോഗിക്കുന്നവർ അഡ്രസ് മാറ്റും മുൻപ് കംപ്യൂട്ടറിലെ ഫയലുകൾ പൂർണ്ണമായും ബാക്കപ്പ് ചെയ്യുന്നത് നന്നായിരിക്കും. അഡ്രസ് മാറ്റുമ്പോൾ ചില സെറ്റിങ്സുകളിലും ഫയലുകളിലും പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.പണ്ട് കുട്ടിക്കളിയ്ക്ക് വിചിത്രമായ പേരുകളിൽ ഐഡി ഉണ്ടാക്കിയവർക്കും ഈ ഫീച്ചർ വലിയ ആശ്വാസമാകും.
അറിവില്ലാ പ്രായത്തില്‍ പറ്റിയ ആ അബദ്ധം തിരുത്താം; ‘കൂൾബോയ്, അസ്തലവിസ്ത’ എല്ലാം മാറ്റാൻ ഗൂഗിൾ സഹായിക്കും!
എപ്പോൾ ലഭിക്കും?
നിലവിൽ ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമായിത്തുടങ്ങിയിട്ടില്ല. ഗൂഗിളിന്റെ ഇംഗ്ലീഷ് സപ്പോർട്ട് പേജുകളിൽ ഈ വിവരം വന്നിട്ടില്ലെന്നും ‘ദ് വെർജ്’ റിപ്പോർട്ട് ചെയ്യുന്നു. 9to5Google പറയുന്നതനുസരിച്ച് ഇത് ഘട്ടംഘട്ടമായി എല്ലാവരിലേക്കും എത്തിയേക്കും. ഇത് സംബന്ധിച്ച് ഗൂഗിളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.

