Breaking
3 Feb 2026, Tue

ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി ഓ​ണ്‍​ലൈ​ന്‍ എ​ഡി​ഷ​നും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും പു​റ​ത്തി​റ​ക്കി

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ്‌​വ​ർ​ട്ടെെ​സിം​ഗ് ആ​ൻ​ഡ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ടി പ​ത്തൊ​മ്പ​താം പ​തി​പ്പി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ എ​ഡി​ഷ​നും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും പു​റ​ത്തി​റ​ക്കി.

ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ച്ചു. ഓ​ണ്‍​ലൈ​ന്‍ എ​ഡി​ഷ​ന്‍ കെ​ബി​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ പു​തു​ക്കു​ടി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

മൊ​ബൈ​ല്‍ ആപ്ലിക്കേ​ഷ​ന്‍ ഐ​സി​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ബാ​വ, ഖ​ത്ത​ര്‍ മ​ല​യാ​ളി ഇ​ന്‍​ഫ്ലുവ​ന്‍​സേ​ര്‍​സ് അ​ധ്യ​ക്ഷ ലി​ജി അ​ബ്ദു​ല്ല, അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ഫൈ​സ​ല്‍ റ​സാ​ഖ്, ദ ​വേ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഉ​വൈ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ നൗ​ഷാ​ദ്, ലോ​ക കേ​ര​ള സ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി തു​ട​ങ്ങി​യ​വ​ര്‍ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

റ​ഊ​ഫ് മ​ല​യി​ലും സം​ഘ​വും ന​യി​ച്ച സം​ഗീ​ത​മേ​ള പ​രി​പാ​ടി​ക്ക് നി​റ​മേ​കി. ഡ​യ​റ​ക്ട​റി ചീ​ഫ് എ​ഡി​റ്റ​റും മീ​ഡി​യ പ്ലസ് സി​ഇ​ഒ​യു​മാ​യ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

ഓ​ണ്‍​ലൈ​ന്‍ എ​ഡി​ഷ​ന്‍ www.qatarcontact.com എ​ന്ന വി​ലാ​സ​ത്തി​ലും മൊ​ബൈ​ല്‍ ആ​പ്ലിക്കേ​ഷ​നു​ക​ള്‍ qbcd എ​ന്ന പേ​രി​ല്‍ ഗൂ​ഗി​ള്‍ പ്ലേ സ്റ്റോ​റി​ലും ആ​പ്പ് സ്റ്റോ​റി​ലും സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നും ല​ഭ്യ​മാ​ണ്.

ഡ​യ​റ​ക്ട​റി​യു​ടെ കോ​പ്പി​ക​ള്‍​ക്ക് 44324853 എ​ന്ന ന​മ്പ​റി​ല്‍ മീ​ഡി​യ പ്ല​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.

qatar business card directory online edition mobile app

By admin

Leave a Reply

Your email address will not be published. Required fields are marked *