Breaking
3 Feb 2026, Tue

കടുവയെ തുരത്താൻ ‌‘മുഖംമൂടി ആക്രമണം’; കർണാടക, ബംഗാൾ മാതൃക നടപ്പാക്കാൻ നിർദേശം

കൽപറ്റ ∙ കടുവ ആക്രമണത്തിൽനിന്നു രക്ഷയ്ക്കായി വനാതിർത്തി മേഖലകളിലെ ആളുകൾക്കു മുഖംമൂടി വിതരണം ചെയ്യാൻ വനം വകുപ്പ്. കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ, ബംഗാളിലെ സുന്ദർബൻസ് വനമേഖലകളിൽ വിജയകരമായതു കണക്കിലെടുത്താണു കേരളത്തിലും മുഖംമൂടി പരീക്ഷണം നടത്താനൊരുങ്ങുന്നത്.

ശബരിമല സ്വർണക്കവർച്ച: അന്വേഷണം നേരിട്ട് സർക്കാരിലേക്ക്; ചോദ്യമുനയിൽ കടകംപള്ളിയും

കടുവ സാധാരണയായി പിന്നിലൂടെയാണു മനുഷ്യരെ ആക്രമിക്കുന്നതെന്നും തലയ്ക്കു പിന്നിൽ ധരിക്കുന്ന മുഖംമൂടിയിലെ മനുഷ്യമുഖം കണ്ടാൽ കടുവ പിന്തിരിയുമെന്നതാണു കർണാടകയിലെയും ബംഗാളിലെയും അനുഭവമെന്നും വനം ഉദ്യോഗസ്ഥർ പറയുന്നു. നവംബർ മുതൽ ഫെബ്രുവരി വരെ പ്രജനന കാലമായതിനാൽ പതിവിൽനിന്നു വ്യത്യസ്തമായി കൂടുതൽ കടുവകൾ കാടിറങ്ങുകയും അക്രമസംഭവങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു മുഖംമൂടി വിതരണം.

കടുവശല്യം കൂടുന്ന സ്ഥലങ്ങളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുന്ന ഗോത്രവിഭാഗക്കാർക്ക് ഉൾപ്പെടെ മുഖംമൂടി വിതരണം ചെയ്യണമെന്നു വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയയ്ക്ക് ഉത്തരമേഖലാ സിസിഎഫ് ടി.ഉമ നിർദേശം നൽകി.

ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’

സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?

40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

MORE PREMIUM STORIES

പ്രജനന കാലത്തു കടുവകൾ പരസ്പരമുള്ള സംഘട്ടനം കൂടുന്നതും പരുക്കേൽക്കുന്നവ നാട്ടിലേക്കിറങ്ങുന്നതും പതിവാണ്. വയനാടിനോടു ചേർന്ന കർണാടക വനാതിർത്തി ഗ്രാമങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 3 പേരാണു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാലി മേയ്ക്കാനോ വനവിഭവങ്ങൾ ശേഖരിക്കാനോ പോകുമ്പോഴായിരുന്നു പിന്നിൽനിന്നുള്ള ആക്രമണം. വയനാട്ടിൽ അടുത്തിടെ നടന്ന കടുവ ആക്രമണങ്ങളും സമാനരീതിയിലുള്ളതായിരുന്നു.

വിറകു ശേഖരിക്കൽ, പുല്ലരിയൽ, കാപ്പിക്കുരു പെറുക്കൽ തുടങ്ങി കുനിഞ്ഞുനിന്നുള്ള ജോലി ചെയ്യുന്നതിനിടെയാണു പലരും കടുവയ്ക്ക് ഇരയായത്. ഗ്രാമീണർ മുഖംമൂടി ധരിച്ചു ജോലിക്കിറങ്ങിയതോടെ കർണാടകയിലും ബംഗാളിലും കടുവ ആക്രമണങ്ങൾ കുറഞ്ഞുവെന്നാണു വിലയിരുത്തൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *