Breaking
5 Feb 2026, Thu

കടലിൽ കരുത്തുകൂട്ടി ചൈന,ഓരോ മാസവും ഓരോ കപ്പൽ; പരിഷ്കരിച്ച മിസൈൽവേധ യുദ്ധക്കപ്പൽ പുറത്തിറക്കി

യുഎസ് നാവിക സേനയുടെ കരുത്തിനൊപ്പമെത്താൻ അതിവേഗത്തിൽ കപ്പൽപട വികസിപ്പിക്കുന്ന ചൈന, ‘പരിഷ്കരിച്ച’ പുതിയ മിസൈൽവേധ യുദ്ധക്കപ്പൽ കമ്മിഷൻ ചെയ്തു. പരിഷ്കരിച്ച റഡാർ, ആയുധ, നെറ്റ്‌വർക്ക് സംവിധാനങ്ങളുള്ള ‘ലൗദി’ യുദ്ധക്കപ്പലിന് വ്യോമ പ്രതിരോധം, കടൽ വഴിയുള്ള ആക്രമണം, ദൗത്യസേനയെ നയിക്കാനുള്ള കഴിവ് എന്നിവയിൽ മെച്ചപ്പെട്ട ശേഷിയുണ്ട്.

മാസം തോറും ഓരോ കപ്പലുകൾ

ലക്ഷ്യങ്ങൾക്കുനേരെ ദീർഘദൂര ആക്രമണങ്ങൾ നടത്താൻ മാത്രമല്ല, പ്രതിരോധ ദൗത്യങ്ങളിൽ ചൈനീസ് കപ്പലുകൾക്ക് സുരക്ഷയൊരുക്കാനും ലൗദിക്കാകും.മാസം തോറും ഓരോ കപ്പലുകൾ വീതം ചേർത്തുകൊണ്ട് ചൈനീസ് നാവികസേന അതിവേഗത്തിൽ നടത്തുന്ന വിപുലീകരണമാണ് പുതിയ യുദ്ധക്കപ്പലിന്റെ വരവ് സൂചിപ്പിക്കുന്നത്.

കടലിൽ കരുത്തുകൂട്ടി ചൈന,ഓരോ മാസവും ഓരോ കപ്പൽ; പരിഷ്കരിച്ച മിസൈൽവേധ യുദ്ധക്കപ്പൽ പുറത്തിറക്കി

യുഎസിന്റെ നാവിക കരുത്ത് ഇങ്ങനെ

ലോകത്തെ ഏറ്റവും വലിയ നാവികസേന ചൈനയുടേതാണ്. യുഎസ് നാവികസേനയ്ക്ക് 219 യുദ്ധക്കപ്പലുകൾ ഉള്ളപ്പോൾ ചൈനയ്ക്ക് 234 എണ്ണമുണ്ട്.

Image Credit: 海防先锋 – Own work, CC BY-SA 4.0

സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിന്റെ (സിഎസ്ഐഎസ്) പഠനമനുസരിച്ച്, 2019-നും 2023-നും ഇടയിൽ ചൈനയിലെ നാല് പ്രധാന കപ്പൽശാലകളായ ഡാലിയൻ, ഗ്വാങ്ചൗ, ജിയാങ്നാൻ, ഹുഡോങ്-സോങ്ഹുവ എന്നിവിടങ്ങളിൽ 5,50,000 ടൺ ഭാരവാഹകശേഷിയുള്ള 39 യുദ്ധക്കപ്പലുകൾ നിർമിച്ചു.

പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം

വിമാനവാഹിനിക്കപ്പലായ ഫുജിയാൻ അടക്കം 11 യുദ്ധക്കപ്പലുകളാണ് സമീപകാലത്തായി ചൈനീസ് നാവികസേനയുടെ ഭാഗമായത്.

United States Of America (USA)

Air Defence System

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *