Breaking
5 Feb 2026, Thu

വീണ്ടും ഇടിമുഴക്കമായി ടൈഫൂൺ ജെറ്റുകളും ബങ്കർ ബസ്റ്ററുകളും; ഐസിസ് ആയുധപ്പുര തകർത്ത് ‘പേവ്‌വേ’ ബോംബുകൾ!

സിറിയയിലെ പാൽമൈറയിൽ ഐസിസ് ഭീകരരുടെ രഹസ്യ ആയുധശേഖരം തകർക്കാൻ ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സസും ഫ്രഞ്ച് വ്യോമസേനയുമായി ചേർന്ന് സംയുക്ത നീക്കമെന്ന് റിപ്പോർട്ട്. ടൈഫൂൺ ജെറ്റുകളും പേവ്‌വേ ഗൈഡഡ് ബോംബുകളുമാണ് ഈ ദൗത്യത്തിൽ സംയുക്ത സേന ഉപയോഗിച്ച പ്രധാന യുദ്ധോപകരണങ്ങൾ.

‘സീൽ ടീം 6’-ന് തൊട്ടുതാഴെയുള്ള അപകടകാരികളായ കമാൻഡോ വിഭാഗം; മിഡിൽ ഈസ്റ്റിൽ ചോരക്കളങ്ങളുണ്ടാക്കിയ ഡെൽറ്റ ഫോഴ്‌സ്, ഇപ്പോൾ വെനസ്വേലയിൽ!

യൂറോഫൈറ്റർ ടൈഫൂൺ എന്ന ആകാശത്തെ വേട്ടക്കാരനെന്നറിയിപ്പെടുന്ന ടൈഫൂൺ FGR4 ജെറ്റുകളെയാണ്. ഈ ദൗത്യത്തിൽ ബ്രിട്ടൻ പ്രധാനമായും ഉപയോഗിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റുകളിൽ ഒന്നാണിത്. ആകാശപ്പോരാട്ടങ്ങൾക്കും , കരയിലെ ലക്ഷ്യങ്ങൾ തകർക്കുന്നതിനും ഒരേപോലെ കഴിയുന്ന ജെറ്റുകളാണിത്.

Representative Image Credit: CanvaAI

ലക്ഷ്യം പിഴയ്ക്കാത്ത ആക്രമണത്തിന് ടൈഫൂൺ ജെറ്റുകൾ ഉപയോഗിച്ചത് അത്യാധുനികമായ പേവ്‌വേ IV ബോംബുകളാണ്.ഇതൊരു ലേസർ ഗൈഡഡ് ബോംബാണ്. ജിപിഎസ് സംവിധാനവും ഇതിലുണ്ട്. പൈലറ്റിന് ലക്ഷ്യസ്ഥാനം ലേസർ ഉപയോഗിച്ച് ‘മാർക്ക്’ ചെയ്യാനും, ബോംബ് കൃത്യമായി ആ പോയിന്റിൽ മാത്രം പതിക്കാനും ഇത് സഹായിക്കുന്നു.

ആയുധശേഖരം ഉപയോഗശൂന്യമാക്കുക എന്നതായിരുന്നു ലക്ഷ്യം

ഐസിസ് ആയുധങ്ങൾ ഒളിപ്പിച്ചിരുന്നത് മലനിരകൾക്കിടയിലെ ഭൂഗർഭ തുരങ്കങ്ങളിലായിരുന്നു ഈ ടണലുകളുടെ പ്രവേശന കവാടങ്ങൾ തകർത്ത്, അകത്തെ ആയുധശേഖരം ഉപയോഗശൂന്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.

ടൈഫൂൺ ജെറ്റുകൾക്ക് ദീർഘനേരം ആകാശത്ത് പറക്കാനുള്ള ഇന്ധനം നൽകി പിന്തുണച്ചത് വോയേജർ വിമാനങ്ങളാണ്. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പാൽമൈറയ്ക്ക് വടക്കുള്ള മലനിരകളിലെ രഹസ്യ കേന്ദ്രം ഐസിസ് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നു. ടൈഫൂണുകൾ പേവ്‌വേ ബോംബുകൾ ഉപയോഗിച്ച് തുരങ്ക കവാടങ്ങൾ തകർത്തതോടെ ഈ ആയുധശേഖരം പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നാണ് അവകാശവാദം.

പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം

‘ഓപ്പറേഷൻ ഷാഡർ’

ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് (RAF) ഐസിസിനെതിരെ നടത്തുന്ന സൈനിക നീക്കത്തിന് നൽകിയിരിക്കുന്ന പേരാണ് ‘ഓപ്പറേഷൻ ഷാഡർ’. ഈ ദൗത്യത്തിന്റെ ഭാഗമായി സൈപ്രസിലെ അക്രോത്തിരി എയർബേസിൽ നിന്നാണ് ടൈഫൂൺ ജെറ്റുകൾ പറന്നുപൊങ്ങിയത്.ഏകദേശം 2000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചാണ് ഇവർ സിറിയയിലെത്തി ദൗത്യം നിർവ്വഹിച്ചത്.

കണ്ണായി ‘റീപ്പർ’ ഡ്രോണുകൾ

ടൈഫൂൺ ജെറ്റുകൾ എത്തുന്നതിന് മുൻപേ തന്നെ ആകാശത്ത് നിരീക്ഷണത്തിനായി എം.ക്യു-9 റീപ്പർ ഡ്രോണുകൾ വിന്യസിച്ചിരുന്നു. മലനിരകൾക്കിടയിലെ ഐസിസ് നീക്കങ്ങൾ ഒപ്പിയെടുത്തത് ഈ ഡ്രോണുകളാണ്. ഏതൊക്കെ ഗുഹകളിലാണ് ആയുധങ്ങൾ ഉള്ളതെന്ന് കൃത്യമായി മാർക്ക് ചെയ്തുകൊടുത്തതും ഈ ഡ്രോണുകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *