ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും ശക്തമായ വ്യോമപ്രതിരോധ ശൃംഖലയുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. എന്നിട്ടും യുഎസ് സ്പെഷ്യൽ ഫോഴ്സിന് എങ്ങനെ കാരക്കാസിലേക്ക് ] എളുപ്പത്തിൽ കടക്കാനായി? ഉത്തരം ‘സീഡ്’ (SEAD – Suppression of Enemy Air Defenses) എന്ന അമേരിക്കയുടെ യുദ്ധതന്ത്രത്തിലാണ്.
ലാ കാർലോട്ട എയർബേസ്, ഫ്യൂർട്ടെ ട്യൂണ, എൽ വോൾക്കാന, ലാ ഗ്വാര പോർട്ട് എന്നിവിടങ്ങളിൽ യുഎസ് സേന നടത്തിയ മിന്നലാക്രമണം വെനസ്വേലയുടെ പ്രതിരോധത്തിലെ വൻ വീഴ്ചയായി.ആകാശകാവലായ റഷ്യൻ നിർമ്മിത പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കിയതെങ്ങനെയെന്ന് പരിശോധിക്കാം
‘സീൽ ടീം 6’-ന് തൊട്ടുതാഴെയുള്ള അപകടകാരികളായ കമാൻഡോ വിഭാഗം; മിഡിൽ ഈസ്റ്റിൽ ചോരക്കളങ്ങളുണ്ടാക്കിയ ഡെൽറ്റ ഫോഴ്‌സ്, ഇപ്പോൾ വെനസ്വേലയിൽ!
എന്താണ് വെനസ്വേലയുടെ ‘റഷ്യൻ കവചം’?
വെനസ്വേലയുടെ വ്യോമപ്രതിരോധത്തിന്റെ നട്ടെല്ല് റഷ്യൻ നിർമ്മിത എസ്-300 വിഎം മിസൈൽ സംവിധാനമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആന്റി-ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളിലൊന്നാണിത്.
ദൂരപരിധി: 200 കിലോമീറ്റർ അകലെ നിന്നുപോലും ശത്രുവിമാനങ്ങളെയും മിസൈലുകളെയും തിരിച്ചറിയാനും തകർക്കാനും ഇതിന് ശേഷിയുണ്ട്.
ശേഷി: ഒരേസമയം 24 ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും നാലിടത്തേക്ക് ഒരേസമയം മിസൈൽ തൊടുക്കാനും എസ്-300 വിഎമ്മിന് സാധിക്കും.
ബുക്ക്-എം2 (Buk-M2E): എസ്-300ന് താഴെ മധ്യദൂര സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന മറ്റൊരു റഷ്യൻ സംവിധാനമാണിത്. താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും ഇത് തകർക്കും.
കാരക്കാസിനു ചുറ്റും ഈ സംവിധാനങ്ങൾ വിന്യസിച്ചിരുന്നത്രെ. എന്നാൽ ഈ ‘ഇരുമ്പ് താഴാണ്’ യുഎസ് തുറന്നത്.
എന്താണ് ‘സീഡ്’ (SEAD) തന്ത്രം?
ശത്രുരാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കാൻ യുഎസ് വ്യോമസേന ഉപയോഗിക്കുന്ന പ്രത്യേക യുദ്ധമുറയാണ് ‘സപ്രഷൻ ഓഫ് എനിമി എയർ ഡിഫൻസ്’ അഥവാ സീഡ്. ശത്രുവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുക എന്നതാണ് ഇതിന്റെ ലളിതമായ അർത്ഥം.
യുഎസ് ഇത് മറികടന്നത് ഇങ്ങനെ:
ഇലക്ട്രോണിക് ജാമിങ് : എസ്-300 പോലുള്ള സിസ്റ്റങ്ങൾ പ്രവർത്തിക്കുന്നത് റഡാറുകളുടെ സഹായത്തോടെയാണ്. യുഎസിന്റെ ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങൾ ശക്തമായ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് വെനസ്വേലൻ റഡാറുകളുടെ കണ്ണുകെട്ടി. റഡാർ സ്ക്രീനുകളിൽ ഒന്നും തെളിയാത്ത അവസ്ഥ സൃഷ്ടിച്ചാണ് യുഎസ് വിമാനങ്ങൾ അതിർത്തി കടന്നത്.
യുഎസ് വ്യോമസേനയും നേവിയും 150-ലധികം വിമാനങ്ങൾ ഉപയോഗിച്ച് വെനസ്വേലയുടെ പ്രധാന സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു.
യുഎസ് നീക്കം ഭീഷണിയാകുമെന്ന് കണക്കുകൂട്ടൽ, ആണവായുധം പ്രയോഗിക്കാൻ ഉത്തരകൊറിയ; മിസൈൽ വിക്ഷേപിച്ച് ശക്തിപ്രകടനം
Latest News
റഡാർ വേട്ടയാടുന്ന മിസൈലുകൾ: റഡാറുകൾ ഓൺ ചെയ്താൽ ആ സിഗ്നലിന്റെ ഉറവിടം തേടിച്ചെന്ന് ആക്രമിക്കുന്ന ആന്റി- റേഡിയേഷൻ മിസൈലുകൾ (HARM) യുഎസ് ഉപയോഗിച്ചു. ഇത് ഭയന്ന് വെനസ്വേലൻ സൈന്യത്തിന് പലപ്പോഴും റഡാറുകൾ ഓഫ് ചെയ്യേണ്ടി വന്നിട്ടുണ്ടാകാം.
സൈബർ ആക്രമണം: വെനസ്വേലയുടെ കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലയിലേക്ക് നുഴഞ്ഞുകയറി ആശയവിനിമയം തടസ്സപ്പെടുത്തുന്ന സൈബർ തന്ത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സിഐഎയുടെ നിരീക്ഷണവും
സാങ്കേതികവിദ്യയ്ക്കൊപ്പം കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളും യുഎസിന് തുണയായി. ഓഗസ്റ്റ് മുതൽ വെനസ്വേലയിൽ നിലയുറപ്പിച്ച സിഐഎയുടെ പാരാമിലിറ്ററി സംഘം മടുറോയുടെ ഓരോ നീക്കവും നിരീക്ഷിച്ചിരുന്നു . മഡുറോ സർക്കാരിലെ ഒരു ഉന്നതൻ തന്നെ വിവരങ്ങൾ ചോർത്തി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ചുരുക്കത്തിൽ, അത്യാധുനിക റഷ്യൻ മിസൈലുകൾ ഉണ്ടായിട്ടും, അവയുടെ ‘കണ്ണും കാതും’ അടച്ചുകൊണ്ടാണ് യുഎസ് സ്പെഷ്യൽ ഫോഴ്സ് കാരക്കാസിന്റെ ഉള്ളിലെത്തിയത്.

