യുപിഐ ഓട്ടോപേ വഴി അനാവശ്യമായി പണം നഷ്ടപ്പെടുന്നത് തടയാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതിയ പോർട്ടൽ ആരംഭിച്ചു. upihelp.npci.org.in എന്ന പോർട്ടലിലൂടെ വരിക്കാർക്ക് തങ്ങളുടെ ഓട്ടോപേ സബ്‌സ്‌ക്രിപ്‌ഷനുകൾ എളുപ്പത്തിൽ പരിശോധിക്കാനും നിയന്ത്രിക്കാനും സാധിക്കും.
പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും മറ്റും ഉപയോക്താക്കൾ അറിയാതെ തന്നെ റിക്കറിങ് പേയ്‌മെന്റുകൾ (ആവർത്തിച്ചുള്ള പണമിടപാടുകൾ) ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന ‘ഡാർക്ക് പാറ്റേണുകൾ’ തടയുന്നതിന്റെ ഭാഗമായാണ് എൻപിസിഐയുടെ ഈ നിർണായക നീക്കം.
പ്രധാന മാറ്റങ്ങൾ ഇവയാണ്:
സുതാര്യത ഉറപ്പാക്കുന്നു: ഒക്ടോബർ 7-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, യുപിഐ നെറ്റ്‌വർക്ക് അംഗങ്ങൾ ഡിസംബർ 31, 2025-നകം പുതിയ മാറ്റങ്ങൾ നടപ്പിലാക്കണം. നിലവിലുള്ള മാൻഡേറ്റുകൾ അതുവരെ തുടരും.
എല്ലാം ഒരിടത്ത് അറിയാം: ഉപയോക്താക്കൾക്ക് തങ്ങളുടെ എല്ലാ ആക്റ്റീവ് ഓട്ടോപേ മാൻഡേറ്റുകളും ഒരൊറ്റ സ്ഥലത്ത് കാണാൻ സാധിക്കും. ഏതെങ്കിലും യുപിഐ ആപ്പിലെ ‘മാനേജ് ബാങ്ക് അക്കൗണ്ട്സ്’ (Manage bank accounts) വഴിയോ അല്ലെങ്കിൽ പ്രത്യേക ഓട്ടോപേ വിഭാഗം വഴിയോ ഇത് പരിശോധിക്കാം.
ലക്ഷം തൊട്ട് ആളുകളെ ഭ്രമിപ്പിച്ച സ്വർണലോഹം! കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ച് ഒരു കൂട്ടം ആളുകൾ, ഫലം ഇങ്ങനെ
ആപ് മാറ്റാം (Portability): ഒരു യുപിഐ ആപ്പിൽ സെറ്റ് ചെയ്തിരിക്കുന്ന ഓട്ടോപേ മാൻഡേറ്റ് മറ്റൊരു ആപ്പിലേക്ക് മാറ്റാൻ – ഉപയോക്താക്കൾക്ക് അവസരമുണ്ടാകും. അതുപോലെ തന്നെ, വ്യാപാരികൾക്കും പേയ്‌മെന്റ് പ്രൊവൈഡർമാരെ മാറ്റാനുള്ള സൗകര്യവും ഇതിലുണ്ട്.
സുരക്ഷാ മുൻകരുതലുകൾ
പുതിയ സംവിധാനത്തിൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്:
മാൻഡേറ്റുകളിൽ എന്തെങ്കിലും മാറ്റം വരുത്താൻ യുപിഐ പിൻ (UPI PIN) നിർബന്ധമാണ്.
കടലിനടിയിൽ സോണാർ റീഡിങിൽ അസാധാരണമായ ഒരു രൂപം, അമ്പരന്നു ഗവേഷകർ; ഉള്ളിൽ അമൂല്യ നിധിശേഖരം
ഒരു മാൻഡേറ്റ് മറ്റൊരു ആപ്പിലേക്ക് പോർട്ട് ചെയ്യാൻ 90 ദിവസത്തെ ഇടവേള ആവശ്യമാണ്.
ഉപയോക്താക്കളെ ആപ് മാറ്റാൻ പ്രേരിപ്പിക്കുന്നതിനായി ക്യാഷ്ബാക്കുകളോ മറ്റ് ഓഫറുകളോ നൽകാൻ പാടില്ല.
ഉപയോക്താക്കളുടെ വിവരങ്ങൾ ഡിസ്‌പ്ലേ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്.
ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ഉപയോക്താക്കൾക്ക് കൂടുതൽ അധികാരവും സുരക്ഷിതത്വവും നൽകുന്നതാണ് എൻപിസിഐയുടെ ഈ പുതിയ നടപടി.
5G Technology
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

