Breaking
5 Feb 2026, Thu

യുകെയിൽ പാ​ക്ക്​ സം​യു​ക്ത സേ​ന മേ​ധാ​വിക്ക് വധഭീഷണി; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് പാ​ക്കി​സ്ഥാ​ൻ

ല​ണ്ട​ൻ: പാ​ക്കി​സ്ഥാ​ന്‍റെ സം​യു​ക്ത പ്ര​തി​രോ​ധ സേ​ന മേ​ധാ​വി ഫീ​ല്‍​ഡ് മാ​ര്‍​ഷ​ല്‍ അ​സിം മു​നീ​റി​നെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന് ഒ​രു സ്ത്രീ ​പ​ര​സ്യ​മാ​യി പ​റ​യു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബ്രി​ട്ട​ന്‍റെ ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ർ മാ​റ്റ് കാ​ന​ലി​നെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച് പാ​ക്കി​സ്ഥാ​ൻ. അ​സിം മു​നീ​ർ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ വ​ധി​ക്ക​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം.

ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് യു​കെ​യി​ലെ ബ്രാ​ഡ്ഫോ​ർ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​ത്. റാ​ലി​യി​ലെ ഈ ​പ​രാ​മ​ർ​ശം രാ​ഷ്ട്രീ​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​തി​രു​ക​ൾ ലം​ഘി​ച്ച് വ്യ​ക്ത​മാ​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​യി മാ​റി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ക്കി​സ്ഥാ​ൻ തെ​ഹ്‍​രി​കെ ഇ​ൻ​സാ​ഫ് (പി​ടി​ഐ) പാ​ർ​ട്ടി​യു​ടെ യു​കെ ഘ​ട​കം ഈ ​വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചെ​ങ്കി​ലും പി​ന്നീ​ട് പി​ൻ​വ​ലി​ച്ചു. കാ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശം എ​ല്ലാ അ​തി​രു​ക​ളും ലം​ഘി​ച്ചെ​ന്നും അ​തി​നെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മാ​യി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ​റ​ഞ്ഞ പാ​ക്ക് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ത​ലാ​ൽ ചൗ​ധ​രി, സൈ​ന്യ​ത്തി​നെ​തി​രെ പി​ടി​ഐ ശ​ത്രു​ത വ​ള​ർ​ത്തു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു.

Pakistan’s Joint Chief of defence death threats UK Pakistan protests

By admin

Leave a Reply

Your email address will not be published. Required fields are marked *