Breaking
6 Feb 2026, Fri

മെറ്റൽ ബ്രസ്റ്റ് പ്ലേറ്റിൽ സുന്ദരികൾ; ബാഗി ജീൻസിൽ ചെത്തിനടന്ന് ജെൻസി; ഇതൊക്കെ നമ്മളെന്നേ വിട്ടെന്ന് 90 കിഡ്സ്!

‘‘ബാഗി ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാൻ’’ – 90 കിഡ്സ് ആവേശത്തോടെ പാടി നടന്ന ഈ വരികൾ 1994 ൽ പുറത്തിറങ്ങിയ സൈന്യം എന്ന ചിത്രത്തിലേതാണ്. സിനിമയിറങ്ങി പത്തു മുപ്പതു വർഷത്തിലേറെയായെങ്കിലും ഫാഷൻ ലോകത്തു നിന്ന് ബാഗി ജീൻസ് ഇതുവരെ പുറത്തായിട്ടില്ല. ഇത് കേവലം ഒരു വേഷത്തിന്റെ മാത്രം കാര്യമല്ല. പത്തു മുപ്പതു കൊല്ലം മുൻപത്തെ പല ഔട്ട്ഫിറ്റുകളും ആക്സസറികളും പുതിയ രൂപത്തിലും ഭാവത്തിലും ഇന്നും ഫാഷൻ രംഗം കീഴടക്കി വാഴുന്നുണ്ട്. ഇരുപത്തഞ്ചു കൊല്ലമായിട്ടുള്ള ട്രെൻഡുകൾ പരിശോധിച്ചാൽ മുൻതലമുറയുടെ ഫാഷൻസെൻസ് മില്ലേനിയൻസും ജെൻ സിയും പിന്തുടരുന്നത് അദ്ഭുതത്തോടെ കാണാം. പോപ്പ് സംസ്കാരം, വിന്റേജ് ചാം, ലോഹങ്ങൾ, ബോക്ൾഡ് എക്സ്പോഷർ, കൈനറ്റിക് ഡ്രാമ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വസ്ത്രങ്ങളും ഫാഷൻ ലോകത്ത് ഇടം പിടിച്ചിട്ടുണ്ട്. എക്സ്പോസ്ഡ് ബ്രാകൾ, മൂവ്മെന്റ് വസ്ത്രങ്ങൾ, ആർക്കൈവൽ വസ്ത്രങ്ങൾ, ലെയ്സ്, ലാബുബു, കോർസെറ്റുകൾ, മാക്സ് പ്രോ പുരുഷന്മാരുടെ ആക്സസറികൾ എന്നിവയും 2025 ലെ ട്രെൻഡുകളിൽ ഉൾപ്പെടുന്നു. 2025 ലെ ഫാഷൻ രംഗം സാംസ്കാരിക പരിണാമം, ധീരമായ തിരഞ്ഞെടുപ്പുകൾ, സാങ്കേതിക പുരോഗതി, വ്യക്തിത്വത്തിന്റെ ആഘോഷം എന്നിവയെ വ്യക്തമായി പ്രതിഫലിക്കുന്നതായിരുന്നു.

കംഫർട്ടിനെ കൂട്ടുപിടിച്ച 2020കൾ

2020-2021 കാലഘട്ടങ്ങളിൽ കോവിഡ് മഹാമാരി എല്ലാവരെയും അടച്ചുപൂട്ടി വീട്ടിലിരുത്തിയതുകൊണ്ട് ശരീരത്തിന് ഏറ്റവും സുഖം തോന്നുന്ന വസ്ത്രങ്ങളിലേക്ക് ആളുകൾ ഒതുങ്ങി. മില്ലേനിയൽസും ജെൻസി യും മടിയൊന്നുമില്ലാതെ മുതിർന്ന തലമുറയുടെ ഓവർ സൈസ്ഡ് ഔട്ട്ഫിറ്റ് നൽകുന്ന കംഫർട്ടിൽ ആനന്ദം കണ്ടെത്തി. വലിപ്പമേറിയ സ്വെറ്ററുകളും സോഫ്റ്റ് ജോഗറുകളും അവരുടെ വാഡ്രോബിൽ ഇടം പിടിച്ചു. പുറത്തിറങ്ങി ഒന്നും ചെയ്യാനില്ലാതിരുന്ന ആ കാലത്ത് അവർ നിറങ്ങളെ കൂടുതൽ പ്രണയിച്ചു തുടങ്ങി. അത് വൈവിധ്യമുള്ള വസ്ത്രങ്ങളുടെ ഗംഭീര തിരിച്ചുവരവിന് നാന്ദി കുറിച്ചു.

Image Credit: LeoPatrizi/ Istock

Image Credit: LeoPatrizi/ Istock

പേസ്റ്റലും സാറ്റിനും മിനിസ്കർട്ടുകളും താരങ്ങളായ ഡോപാമൈൻ ഡ്രസിങ്

അടച്ചിരിപ്പുകാലത്തിന്റെ വിരസതയിൽ നിന്ന് മനസ്സിന് ഉന്‍മേഷം നൽകാനും ഡോപാമൈൻ ഹോർമോണിന്റെ ഉത്തേജനത്തിനുമായി ഫാഷനെ കൂട്ടുപിടിച്ചവരാണ് 2022 ലുള്ളവർ. മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുന്ന നിറങ്ങളുടെ ആരാധകരായി അവർ മാറി. നീളമുള്ള പാവാടകളും ബെൽറ്റഡ് മാക്സിഡ്രസ്സുകളും നിയോൺ ടൈറ്റുകളും അവർ ആവേശത്തോടെ അണിഞ്ഞു. വസ്ത്രങ്ങൾക്ക് ആഡംബരം നൽകാൻ ഗോൾഡ്- പേൾ ആക്സസറികളും ഉപയോഗിച്ചു. പേസ്റ്റൽ പിങ്ക്, ഹോട്ട്പിങ്ക് സാറ്റിൻ, തിളക്കമുള്ള മിനിസ്കർട്ടുകൾ എന്നിവ കൊണ്ട് അവർ ഡോപാമൈൻ ഡ്രസിങ്ങിനെ നിർവചിച്ചു.

Image Credit: Mayur Kakade/ Istock

Image Credit: Mayur Kakade/ Istock

2023 ലെ Y2K തരംഗം

ഗൃഹാതുരത്വമുണർത്തുന്ന വസ്ത്രങ്ങളുടെ ഘോഷയാത്രയാണ് 2023ൽ ഉണ്ടായത്. 2000 ന്റെ തുടക്കത്തിലെ ഫാഷൻ ശൈലിയായ Y2K തരംഗമാണ് 2023 ൽ വീണ്ടും തരംഗമായത്. മെറ്റാലിക് നിറങ്ങൾ, തിളങ്ങുന്ന ക്ലിപ്പുകൾ, വെലോർ ട്രാക്ക്സ്യൂട്ടുകൾ, മിനി സ്‌കേർട്ടുകൾ, ഗ്രാഫിക് ടീ-ഷർട്ടുകൾ, ലോ-റൈസ് ബോട്ടംസ് എന്നിവയെല്ലാം Y2K ഫാഷനായിരുന്നു . ലളിതമായി പറഞ്ഞാൽ തിളക്കമുള്ളതും എന്നാൽ വളരെ കളർഫുള്ളുമായ ഒരു സ്റ്റൈൽ. പോൾക്ക-ഡോട്ട് പവർ സ്യൂട്ടുകൾ പോലയുള്ള എൺപതുകളിലെ ഫാഷനും തിരിച്ചു വന്ന വർഷമാണ് 2023.

യുണിസെക്സ് വസ്ത്രങ്ങൾ ചിറകുവിരിച്ച 2024

1940- 1960 കളിലെ വിന്റേജ് ഇൻസ്പിറേഷൻ കാഷ്വൽ വസ്ത്രങ്ങൾ വീണ്ടും അരങ്ങുവാണ വർഷമാണ് 2024. ട്വീഡ്, ഹൈ വെയ്സ്റ്റ് ട്രൌസറുകൾ, നിറ്റ് പോളോ ഷർട്ടുകൾ, ഫ്ലാറ്റ് ക്യാപ്‌സ് എന്നിവ ഫാഷൻ രംഗം കീഴടക്കി. ആണും പെണ്ണും ഒരുപോലെ ആ ഫാഷനെ ഇഷ്ടപ്പെട്ടു. കാലാതീതമായ ആ ഫാഷൻ സുസ്ഥിര ഫാഷൻ എന്ന ആശയം കൂടി മുന്നോട്ടു വച്ചു.

Image Credit: Eduard Figueres/ Istock

Image Credit: Eduard Figueres/ Istock

സുസ്ഥിര ശൈലി പിന്തുടർന്ന 2025

വെൽവെറ്റ്, ലെയ്സ്, ബ്രോക്കേഡ് എന്നീ മെറ്റീരിയൽ വീണ്ടും ജനപ്രിയമായ കാലഘട്ടം കൂടിയായിരുന്നു 2025. നിയോ-മധ്യകാല ഗോതിക്, നാടോടി സൗന്ദര്യശാസ്ത്രം വസ്ത്രങ്ങളിൽ അഴകു വിരിച്ച കാലഘട്ടം. തിളക്കമുള്ള വരകൾ, വജ്ര രൂപങ്ങൾ, ഊർജ്ജസ്വലമായ നിറങ്ങൾ എന്നിവ പാറ്റേണുകളായി നിറഞ്ഞു. ഊർജ്ജ്വസ്വലമായ നിറങ്ങൾ ജനങ്ങൾ വീണ്ടും തേടി. സുസ്ഥിര ഫാഷനിൽ അടിയുറച്ചു വിശ്വസിച്ച അവർ പുനരുപയോഗ പോളിസ്റ്റർ, അപ്-സൈക്കിൾ ചെയ്ത വിന്റേജ് ഇനങ്ങൾ എന്നിവ പരീക്ഷിച്ചു. ഇൻസ്റ്റ റീലുകളുടെയും സമൂഹമാധ്യമങ്ങളുടെയും മായിക ലോകത്തിൽ മാത്രം വിശ്വസിക്കാതെ ജെൻ സി മിതവ്യയം, സുസ്ഥിര ഫാഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകാൻ ഡിസൈനർമാരോട് ആവശ്യപ്പെട്ടു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഇഷ്ടമുള്ള ഡിസൈനുകൾ സൃഷ്ടിച്ച് വസ്ത്രങ്ങൾ തുന്നാൻ അവർ ആവശ്യപ്പെടുന്നു. പരിചിതവും പുതുമയുള്ളതുമായി തോന്നുന്ന തരത്തിലുള്ള വസ്ത്രം ഇതുവഴി അവർ സ്വന്തമാക്കുന്നു.

Image Credit: Jacob Wackerhausen/ Istock

ട്രെൻഡിയായാൽ മാത്രം പോര മനസ്സിനിണങ്ങണം

2020 മുതൽ 2025 വരെയുള്ള കാലയളവിൽ, അത്‌ലഷർ, ഓവർസൈസ്ഡ് ഫിറ്റുകൾ പോലെയുള്ള സുഖപ്രദമായ വസ്ത്രധാരണത്തിനാണ് ആളുകൾ പ്രാധാന്യം നൽകിയത്. സ്ട്രീറ്റ്‌വെയർ, 3D ഫ്ലോറലുകൾ, പിങ്ക്,ചുവപ്പ് പോലുള്ള ഊർജ്ജസ്വലമായ നിറങ്ങൾ, ഷിയർ തുണിത്തരങ്ങൾ എന്നിവയിലൂടെ 90, Y2K തരംഗവും പിൽക്കാലത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വൈഡ്-ലെഗ് പാന്റ്‌സ്, മാക്സി സ്കർട്ടുകൾ, ഗ്രാഫിക് ടീസ്, കോർസെറ്റുകൾ, റിലാക്‌സ്ഡ് ടെയ്‌ലറിങ് ജെൻഡർ-ഫ്ലൂയിഡ്/യൂണിസെക്‌സ് ഡിസൈനുകളും ഏറെ ശ്രദ്ധനേടി. ഡിജിറ്റൽ സ്വാധീനം, വ്യക്തിപരമായ ആവിഷ്കാരം, സർഗ്ഗാത്മകത, സുസ്ഥിരത എന്നിവയും പോയവർഷങ്ങളിലെ ഫാഷനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

ജെൻഡർ ഫ്ലൂയിഡ് വസ്ത്രങ്ങളുടെ നല്ലകാലം

ഓവർസൈസ്ഡ് വസ്ത്രങ്ങൾ ധരിച്ച് റിലാക്സ്ഡ് ആയി ജീവിക്കാനിഷ്ടപ്പെട്ടവർ ബാഗി ജീൻസ്, വൈഡ്-ലെഗ് ട്രൗസറുകൾ, ഓവർസൈസ്ഡ് ബ്ലേസറുകൾ, ഫ്ലോയ് മാക്സി ഡ്രെസ്സുകൾ, ആന്റി-ഫിറ്റ് കുർത്തകൾ എന്നിവ തിരഞ്ഞെടുത്തു. നൊസ്റ്റാൾജിയ തലയക്കു പിടിച്ചവർ Y2K ട്രെൻഡുകളായ ലോ-റൈസ് ജീൻസ്, കാർഗോ പാന്റ്സ്, ബട്ടർഫ്ലൈ ക്ലിപ്പുകൾ 90-കളിലെ മിനിമലിസം (സ്ലിപ്പ് ഡ്രെസ്സുകൾ, സിമ്പിൾ ടാങ്കുകൾ) എന്നിവയ്ക്ക് പിന്നാലെ പാഞ്ഞു. സ്പോർട്സ് വെയറുകൾ കായിക വേദികളിൽ മാത്രമണിയാനുള്ളതല്ലെന്നും ഏതൊരു സാധാരണ ദിവസവും ധരിക്കാമെന്ന വലിയ മാറ്റവും വന്നു. ബിൽറ്റ്-ഇൻ ബ്രാ ടാങ്കുകൾ, ജോഗറുകൾ, അത്‌ലറ്റിക് ലോഗോകൾ എന്നിവ ഉൾക്കൊള്ളുന്ന സ്‌പോർട്‌സ് വെയർ ദിവസവും അണിയുന്നത് സാധാരണമായി. ബാലെ ഫ്ലാറ്റുകൾ, ലെയ്‌സ്, ഷിയർ തുണിത്തരങ്ങൾ (ഓർഗൻസ, ഷിഫോൺ), 3D ഫ്ലോറൽ വസ്ത്രങ്ങളിൽ പ്രണയ വസന്തം തീർത്തപ്പോൾ, ജെൻഡർ ഫ്ലൂയിഡ്, യൂണിസെക്സ് വസ്ത്രങ്ങൾ പരമ്പരാഗത മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് അരങ്ങ് വാണു. പോക്കറ്റുള്ള, സ്ട്രെച്ചബിളായ വസ്ത്രങ്ങൾ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്ത് വാഡ്രോബിൽ നിറഞ്ഞു നിന്നു.

Image Credit: LeoPatrizi/ Istock

Image Credit: LeoPatrizi/ Istock

ഗൃഹാതുരതയും ആധുനികതയും കൈകോർക്കുമ്പോൾ

2025-ലെ ഫാഷൻ ട്രെൻഡുകൾ ഗൃഹാതുരതയുടെയും ആധുനിക സാങ്കേതികവിദ്യയുടെയും മിശ്രിതമാണ്. ഓവർസൈസ്ഡ് സിലൗട്ടുകൾ, പവർ ഡ്രസ്സിങ് (ടെയ്‌ലേർഡ് ബ്ലേസറുകൾ, പിൻസ്ട്രൈപ്പുകൾ), ആർട്ടിസാനൽ തുണിത്തരങ്ങൾ, ഷീയർ ലെയറിങ് എന്നിവ പ്രധാനമാണ്. കൂടാതെ പോപ്പിങ് റെഡ്, മോണോക്രോം ബ്രൗൺസ്, മോഡേൺ പ്രെപ്പ് പോലുള്ള പുനരുജ്ജീവിപ്പിച്ച സ്റ്റൈലുകളും ഇവയിൽ ഉൾപ്പെടുന്നു. എഐയിൽ നിന്നും വെർച്വൽ ഫാഷനിൽ നിന്നുമുള്ള ഡിജിറ്റൽ സ്വാധീനത്തോടെ, യുവത്വം സ്ട്രീറ്റ് വെയർ, ഡെനിം, ബോൾഡ് ആക്സസറികൾ എന്നിവയും ആവേശത്തോടെ സ്വീകരിച്ചു. ആഡംബരത്തിന്റെ അടയാളമായ ലെയ്സ് പരമ്പരാഗത വേഷങ്ങളിൽ നിന്ന് മുക്തിനേടി സ്യൂട്ടുകളിലേക്കും കോർസെറ്റുകളിലേക്കും കൂടുമാറി. റൺവേകൾ മുതൽ സ്ട്രീറ്റ് സ്റ്റൈൽ വരെയും, ഫെസ്റ്റീവ് വസ്ത്രങ്ങളിലും ശക്തമായ സാന്നിധ്യമായി. വിന്റേജ് ട്രെൻഡിന്റെ തിരിച്ചുവരവോടെ, ലെയ്‌സ് ഏറെ ജനപ്രിയമായി. ഡിസൈനർ ടോയ് ആയ ലബൂബു ഏറെ ആവശ്യക്കാരുള്ള ഒരു ഫാഷൻ ആക്സസറിയായി മാറി. സ്റ്റേറ്റ്മെന്റ് ജ്വല്ലറികളിൽ ആധിപത്യം സ്ഥാപിച്ച് വെള്ളിയും ഫാഷൻ ലോകത്ത് നിറഞ്ഞു നിന്നു. ചുവന്ന പരവതാനികൾ മുതൽ സിനിമാ പ്രമോഷനുകൾ, എന്തിനേറെ റൺവേകളിൽ വരെ താരങ്ങൾ അതിലോലമായ വെള്ളി ആക്സസറികൾ അണിഞ്ഞു. പുരുഷന്മാരുടെ ആഭരണങ്ങൾ വൻതോതിൽ വിറ്റുപോയ വർഷം കൂടിയായിരുന്നു 2025. മെറ്റൽ ബ്രെസ്റ്റ്‌പ്ലേറ്റുകൾ ഔദ്യോഗികമായി ഫാഷൻ ലോകത്ത് ഇടംപിടിച്ചതും 2025ലായിരുന്നു. കഴിഞ്ഞ വർഷം കാറ്റി പെറി, ആലിയ ഭട്ട് എന്നിവർ ആഗോള പ്ലാറ്റ്‌ഫോമുകളിൽ ഇത് ധരിച്ചിരുന്നു.

‘‘ബാഗി ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാൻ’’ – 90 കിഡ്സ് ആവേശത്തോടെ പാടി നടന്ന ഈ വരികൾ 1994 ൽ പുറത്തിറങ്ങിയ സൈന്യം എന്ന ചിത്രത്തിലേതാണ്. സിനിമയിറങ്ങി പത്തു മുപ്പതു വർഷത്തിലേറെയായെങ്കിലും ഫാഷൻ ലോകത്തു നിന്ന് ബാഗി ജീൻസ് ഇതുവരെ പുറത്തായിട്ടില്ല. ഇത് കേവലം ഒരു വേഷത്തിന്റെ മാത്രം കാര്യമല്ല. പത്തു മുപ്പതു കൊല്ലം മുൻപത്തെ പല ഔട്ട്ഫിറ്റുകളും ആക്സസറികളും പുതിയ രൂപത്തിലും ഭാവത്തിലും ഇന്നും ഫാഷൻ രംഗം കീഴടക്കി വാഴുന്നുണ്ട്. ഇരുപത്തഞ്ചു കൊല്ലമായിട്ടുള്ള ട്രെൻഡുകൾ പരിശോധിച്ചാൽ മുൻതലമുറയുടെ ഫാഷൻസെൻസ് മില്ലേനിയൻസും ജെൻ സിയും പിന്തുടരുന്നത് അദ്ഭുതത്തോടെ കാണാം. പോപ്പ് സംസ്കാരം, വിന്റേജ് ചാം, ലോഹങ്ങൾ, ബോക്ൾഡ് എക്സ്പോഷർ, കൈനറ്റിക് ഡ്രാമ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വസ്ത്രങ്ങളും ഫാഷൻ ലോകത്ത് ഇടം പിടിച്ചിട്ടുണ്ട്. എക്സ്പോസ്ഡ് ബ്രാകൾ, മൂവ്മെന്റ് വസ്ത്രങ്ങൾ, ആർക്കൈവൽ വസ്ത്രങ്ങൾ, ലെയ്സ്, ലാബുബു, കോർസെറ്റുകൾ, മാക്സ് പ്രോ പുരുഷന്മാരുടെ ആക്സസറികൾ എന്നിവയും 2025 ലെ ട്രെൻഡുകളിൽ ഉൾപ്പെടുന്നു. 2025 ലെ ഫാഷൻ രംഗം സാംസ്കാരിക പരിണാമം, ധീരമായ തിരഞ്ഞെടുപ്പുകൾ, സാങ്കേതിക പുരോഗതി, വ്യക്തിത്വത്തിന്റെ ആഘോഷം എന്നിവയെ വ്യക്തമായി പ്രതിഫലിക്കുന്നതായിരുന്നു.

കംഫർട്ടിനെ കൂട്ടുപിടിച്ച 2020കൾ

2020-2021 കാലഘട്ടങ്ങളിൽ കോവിഡ് മഹാമാരി എല്ലാവരെയും അടച്ചുപൂട്ടി വീട്ടിലിരുത്തിയതുകൊണ്ട് ശരീരത്തിന്

ഏറ്റവും സുഖം തോന്നുന്ന വസ്ത്രങ്ങളിലേക്ക് ആളുകൾ ഒതുങ്ങി. മില്ലേനിയൽസും ജെൻസി യും മടിയൊന്നുമില്ലാതെ മുതിർന്ന തലമുറയുടെ ഓവർ സൈസ്ഡ് ഔട്ട്ഫിറ്റ് നൽകുന്ന കംഫർട്ടിൽ ആനന്ദം കണ്ടെത്തി. വലിപ്പമേറിയ സ്വെറ്ററുകളും സോഫ്റ്റ് ജോഗറുകളും അവരുടെ വാഡ്രോബിൽ ഇടം പിടിച്ചു. പുറത്തിറങ്ങി ഒന്നും ചെയ്യാനില്ലാതിരുന്ന ആ കാലത്ത് അവർ നിറങ്ങളെ കൂടുതൽ പ്രണയിച്ചു തുടങ്ങി. അത് വൈവിധ്യമുള്ള വസ്ത്രങ്ങളുടെ ഗംഭീര തിരിച്ചുവരവിന് നാന്ദി കുറിച്ചു.

പേസ്റ്റലും സാറ്റിനും മിനിസ്കർട്ടുകളും താരങ്ങളായ ഡോപാമൈൻ ഡ്രസിങ്

അടച്ചിരിപ്പുകാലത്തിന്റെ വിരസതയിൽ നിന്ന് മനസ്സിന് ഉന്‍മേഷം നൽകാനും ഡോപാമൈൻ ഹോർമോണിന്റെ ഉത്തേജനത്തിനുമായി ഫാഷനെ കൂട്ടുപിടിച്ചവരാണ് 2022 ലുള്ളവർ. മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുന്ന നിറങ്ങളുടെ ആരാധകരായി അവർ മാറി. നീളമുള്ള പാവാടകളും ബെൽറ്റഡ് മാക്സിഡ്രസ്സുകളും നിയോൺ ടൈറ്റുകളും അവർ ആവേശത്തോടെ അണിഞ്ഞു. വസ്ത്രങ്ങൾക്ക് ആഡംബരം നൽകാൻ ഗോൾഡ്- പേൾ ആക്സസറികളും ഉപയോഗിച്ചു. പേസ്റ്റൽ പിങ്ക്, ഹോട്ട്പിങ്ക് സാറ്റിൻ, തിളക്കമുള്ള മിനിസ്കർട്ടുകൾ എന്നിവ കൊണ്ട് അവർ ഡോപാമൈൻ ഡ്രസിങ്ങിനെ നിർവചിച്ചു.

2023 ലെ Y2K തരംഗം

ഗൃഹാതുരത്വമുണർത്തുന്ന വസ്ത്രങ്ങളുടെ ഘോഷയാത്രയാണ് 2023ൽ ഉണ്ടായത്. 2000 ന്റെ തുടക്കത്തിലെ ഫാഷൻ ശൈലിയായ Y2K തരംഗമാണ് 2023 ൽ വീണ്ടും തരംഗമായത്. മെറ്റാലിക് നിറങ്ങൾ, തിളങ്ങുന്ന ക്ലിപ്പുകൾ, വെലോർ ട്രാക്ക്സ്യൂട്ടുകൾ, മിനി സ്‌കേർട്ടുകൾ, ഗ്രാഫിക് ടീ-ഷർട്ടുകൾ, ലോ-റൈസ് ബോട്ടംസ് എന്നിവയെല്ലാം Y2K ഫാഷനായിരുന്നു . ലളിതമായി പറഞ്ഞാൽ തിളക്കമുള്ളതും എന്നാൽ വളരെ കളർഫുള്ളുമായ ഒരു സ്റ്റൈൽ. പോൾക്ക-ഡോട്ട് പവർ സ്യൂട്ടുകൾ പോലയുള്ള എൺപതുകളിലെ ഫാഷനും തിരിച്ചു വന്ന വർഷമാണ് 2023.

യുണിസെക്സ് വസ്ത്രങ്ങൾ ചിറകുവിരിച്ച 2024

1940- 1960 കളിലെ വിന്റേജ് ഇൻസ്പിറേഷൻ കാഷ്വൽ വസ്ത്രങ്ങൾ വീണ്ടും അരങ്ങുവാണ വർഷമാണ് 2024. ട്വീഡ്, ഹൈ വെയ്സ്റ്റ് ട്രൌസറുകൾ, നിറ്റ് പോളോ ഷർട്ടുകൾ, ഫ്ലാറ്റ് ക്യാപ്‌സ് എന്നിവ ഫാഷൻ രംഗം കീഴടക്കി. ആണും പെണ്ണും ഒരുപോലെ ആ ഫാഷനെ ഇഷ്ടപ്പെട്ടു. കാലാതീതമായ ആ ഫാഷൻ സുസ്ഥിര ഫാഷൻ എന്ന ആശയം കൂടി മുന്നോട്ടു വച്ചു.

സുസ്ഥിര ശൈലി പിന്തുടർന്ന 2025

വെൽവെറ്റ്, ലെയ്സ്, ബ്രോക്കേഡ് എന്നീ മെറ്റീരിയൽ വീണ്ടും ജനപ്രിയമായ കാലഘട്ടം കൂടിയായിരുന്നു 2025. നിയോ-മധ്യകാല ഗോതിക്, നാടോടി സൗന്ദര്യശാസ്ത്രം വസ്ത്രങ്ങളിൽ അഴകു വിരിച്ച കാലഘട്ടം. തിളക്കമുള്ള വരകൾ, വജ്ര രൂപങ്ങൾ, ഊർജ്ജസ്വലമായ നിറങ്ങൾ എന്നിവ പാറ്റേണുകളായി നിറഞ്ഞു. ഊർജ്ജ്വസ്വലമായ നിറങ്ങൾ ജനങ്ങൾ വീണ്ടും തേടി. സുസ്ഥിര ഫാഷനിൽ അടിയുറച്ചു വിശ്വസിച്ച അവർ പുനരുപയോഗ പോളിസ്റ്റർ, അപ്-സൈക്കിൾ ചെയ്ത വിന്റേജ് ഇനങ്ങൾ എന്നിവ പരീക്ഷിച്ചു. ഇൻസ്റ്റ റീലുകളുടെയും സമൂഹമാധ്യമങ്ങളുടെയും മായിക ലോകത്തിൽ മാത്രം വിശ്വസിക്കാതെ ജെൻ സി മിതവ്യയം, സുസ്ഥിര ഫാഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകാൻ ഡിസൈനർമാരോട് ആവശ്യപ്പെട്ടു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഇഷ്ടമുള്ള ഡിസൈനുകൾ സൃഷ്ടിച്ച് വസ്ത്രങ്ങൾ തുന്നാൻ അവർ ആവശ്യപ്പെടുന്നു. പരിചിതവും പുതുമയുള്ളതുമായി തോന്നുന്ന തരത്തിലുള്ള വസ്ത്രം ഇതുവഴി അവർ സ്വന്തമാക്കുന്നു.

ട്രെൻഡിയായാൽ മാത്രം പോര മനസ്സിനിണങ്ങണം

2020 മുതൽ 2025 വരെയുള്ള കാലയളവിൽ, അത്‌ലഷർ, ഓവർസൈസ്ഡ് ഫിറ്റുകൾ പോലെയുള്ള സുഖപ്രദമായ വസ്ത്രധാരണത്തിനാണ് ആളുകൾ പ്രാധാന്യം നൽകിയത്. സ്ട്രീറ്റ്‌വെയർ, 3D ഫ്ലോറലുകൾ, പിങ്ക്,ചുവപ്പ് പോലുള്ള ഊർജ്ജസ്വലമായ നിറങ്ങൾ, ഷിയർ തുണിത്തരങ്ങൾ എന്നിവയിലൂടെ 90, Y2K തരംഗവും പിൽക്കാലത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വൈഡ്-ലെഗ് പാന്റ്‌സ്, മാക്സി സ്കർട്ടുകൾ, ഗ്രാഫിക് ടീസ്, കോർസെറ്റുകൾ, റിലാക്‌സ്ഡ് ടെയ്‌ലറിങ് ജെൻഡർ-ഫ്ലൂയിഡ്/യൂണിസെക്‌സ് ഡിസൈനുകളും ഏറെ ശ്രദ്ധനേടി. ഡിജിറ്റൽ സ്വാധീനം, വ്യക്തിപരമായ ആവിഷ്കാരം, സർഗ്ഗാത്മകത, സുസ്ഥിരത എന്നിവയും പോയവർഷങ്ങളിലെ ഫാഷനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

ജെൻഡർ ഫ്ലൂയിഡ് വസ്ത്രങ്ങളുടെ നല്ലകാലം

ഓവർസൈസ്ഡ് വസ്ത്രങ്ങൾ ധരിച്ച് റിലാക്സ്ഡ് ആയി ജീവിക്കാനിഷ്ടപ്പെട്ടവർ ബാഗി ജീൻസ്, വൈഡ്-ലെഗ് ട്രൗസറുകൾ, ഓവർസൈസ്ഡ് ബ്ലേസറുകൾ, ഫ്ലോയ് മാക്സി ഡ്രെസ്സുകൾ, ആന്റി-ഫിറ്റ് കുർത്തകൾ എന്നിവ തിരഞ്ഞെടുത്തു. നൊസ്റ്റാൾജിയ തലയക്കു പിടിച്ചവർ Y2K ട്രെൻഡുകളായ ലോ-റൈസ് ജീൻസ്, കാർഗോ പാന്റ്സ്, ബട്ടർഫ്ലൈ ക്ലിപ്പുകൾ 90-കളിലെ മിനിമലിസം (സ്ലിപ്പ് ഡ്രെസ്സുകൾ, സിമ്പിൾ ടാങ്കുകൾ) എന്നിവയ്ക്ക് പിന്നാലെ പാഞ്ഞു. സ്പോർട്സ് വെയറുകൾ കായിക വേദികളിൽ മാത്രമണിയാനുള്ളതല്ലെന്നും ഏതൊരു സാധാരണ ദിവസവും ധരിക്കാമെന്ന വലിയ മാറ്റവും വന്നു. ബിൽറ്റ്-ഇൻ ബ്രാ ടാങ്കുകൾ, ജോഗറുകൾ, അത്‌ലറ്റിക് ലോഗോകൾ എന്നിവ ഉൾക്കൊള്ളുന്ന സ്‌പോർട്‌സ് വെയർ ദിവസവും അണിയുന്നത് സാധാരണമായി. ബാലെ ഫ്ലാറ്റുകൾ, ലെയ്‌സ്, ഷിയർ തുണിത്തരങ്ങൾ (ഓർഗൻസ, ഷിഫോൺ), 3D ഫ്ലോറൽ വസ്ത്രങ്ങളിൽ പ്രണയ വസന്തം തീർത്തപ്പോൾ, ജെൻഡർ ഫ്ലൂയിഡ്, യൂണിസെക്സ് വസ്ത്രങ്ങൾ പരമ്പരാഗത മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് അരങ്ങ് വാണു. പോക്കറ്റുള്ള, സ്ട്രെച്ചബിളായ വസ്ത്രങ്ങൾ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്ത് വാഡ്രോബിൽ നിറഞ്ഞു നിന്നു.

ഗൃഹാതുരതയും ആധുനികതയും കൈകോർക്കുമ്പോൾ

2025-ലെ ഫാഷൻ ട്രെൻഡുകൾ ഗൃഹാതുരതയുടെയും ആധുനിക സാങ്കേതികവിദ്യയുടെയും മിശ്രിതമാണ്. ഓവർസൈസ്ഡ് സിലൗട്ടുകൾ, പവർ ഡ്രസ്സിങ് (ടെയ്‌ലേർഡ് ബ്ലേസറുകൾ, പിൻസ്ട്രൈപ്പുകൾ), ആർട്ടിസാനൽ തുണിത്തരങ്ങൾ, ഷീയർ ലെയറിങ് എന്നിവ പ്രധാനമാണ്. കൂടാതെ പോപ്പിങ് റെഡ്, മോണോക്രോം ബ്രൗൺസ്, മോഡേൺ പ്രെപ്പ് പോലുള്ള പുനരുജ്ജീവിപ്പിച്ച സ്റ്റൈലുകളും ഇവയിൽ ഉൾപ്പെടുന്നു. എഐയിൽ നിന്നും വെർച്വൽ ഫാഷനിൽ നിന്നുമുള്ള ഡിജിറ്റൽ സ്വാധീനത്തോടെ, യുവത്വം സ്ട്രീറ്റ് വെയർ, ഡെനിം, ബോൾഡ് ആക്സസറികൾ എന്നിവയും ആവേശത്തോടെ സ്വീകരിച്ചു. ആഡംബരത്തിന്റെ അടയാളമായ ലെയ്സ് പരമ്പരാഗത വേഷങ്ങളിൽ നിന്ന് മുക്തിനേടി സ്യൂട്ടുകളിലേക്കും കോർസെറ്റുകളിലേക്കും കൂടുമാറി. റൺവേകൾ മുതൽ സ്ട്രീറ്റ് സ്റ്റൈൽ വരെയും, ഫെസ്റ്റീവ് വസ്ത്രങ്ങളിലും ശക്തമായ സാന്നിധ്യമായി. വിന്റേജ് ട്രെൻഡിന്റെ തിരിച്ചുവരവോടെ, ലെയ്‌സ് ഏറെ ജനപ്രിയമായി. ഡിസൈനർ ടോയ് ആയ ലബൂബു ഏറെ ആവശ്യക്കാരുള്ള ഒരു ഫാഷൻ ആക്സസറിയായി മാറി. സ്റ്റേറ്റ്മെന്റ് ജ്വല്ലറികളിൽ ആധിപത്യം സ്ഥാപിച്ച് വെള്ളിയും ഫാഷൻ ലോകത്ത് നിറഞ്ഞു നിന്നു. ചുവന്ന പരവതാനികൾ മുതൽ സിനിമാ പ്രമോഷനുകൾ, എന്തിനേറെ റൺവേകളിൽ വരെ താരങ്ങൾ അതിലോലമായ വെള്ളി ആക്സസറികൾ അണിഞ്ഞു. പുരുഷന്മാരുടെ ആഭരണങ്ങൾ വൻതോതിൽ വിറ്റുപോയ വർഷം കൂടിയായിരുന്നു 2025. മെറ്റൽ ബ്രെസ്റ്റ്‌പ്ലേറ്റുകൾ ഔദ്യോഗികമായി ഫാഷൻ ലോകത്ത് ഇടംപിടിച്ചതും 2025ലായിരുന്നു. കഴിഞ്ഞ വർഷം കാറ്റി പെറി, ആലിയ ഭട്ട് എന്നിവർ ആഗോള പ്ലാറ്റ്‌ഫോമുകളിൽ ഇത് ധരിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *