Breaking
18 Mar 2026, Wed

‘ക്രഞ്ച് അടിച്ച്’ ജീവനക്കാർ, 100 മണിക്കൂർ വരെ ജോലി! ഇത് ഗെയിമിറക്കി കോടികൾ വാരുന്ന ‘റിയൽ റോക്ക്സ്റ്റാർ’; വാങ്ങി ഇന്ത്യന്‍ കമ്പനിയെയും

സംഗീത വ്യവസായ ഭീമനായ ബെർട്ടൽസ്മാൻ മ്യൂസിക് ഗ്രൂപ്പ് (BMG) 1994ലാണ് ബിഎംജി ഇന്ററാക്ടീവ് എന്ന വിഡിയോ ഗെയിം പബ്ലിഷിങ് – ഡിസ്ട്രിബ്യൂട്ടിങ് കമ്പനി സ്ഥാപിക്കുന്നത്. അമേരിക്കയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിൽ ഗെയിമുകൾ വിതരണം ചെയ്യുക എന്നതായിരുന്നു തുടക്ക കാലത്തെ പ്രധാന ജോലി. ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിച്ച ബിഎംജി ഇന്ററാക്ടീവിന് സാൻഫ്രാൻസിസ്കോയിലും ലണ്ടനിലും ഓഫിസുകളുണ്ടായിരുന്നു. ഫ്രാൻസ്, ബെൽജിയം, സ്വീഡൻ, നോർവേ, നെതർലൻഡ്‌സ്, ജർമനി, ജപ്പാൻ, സിംഗപ്പുർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ മറ്റ് അനുബന്ധ ഡിവിഷനുകളും സ്ഥാപിക്കപ്പെട്ടു. പ്ലേസ്റ്റേഷൻ, സാറ്റേൺ, പിസി എന്നിവയ്ക്കായി ഗെയിമുകൾ വിതരണം ചെയ്യുന്ന ഈ കമ്പനിയാണ് 1997ൽ ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ ഗെയിമിന്റെ ആദ്യത്തെ പതിപ്പ് പുറത്തിറക്കിയത്. ‘സ്പേസ് സ്റ്റേഷൻ സിലിക്കൺ വാലി’, ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ പോലുള്ള ഗെയിമുകൾ പ്രസിദ്ധീകരിച്ച ഈ ചെറിയ കമ്പനി ഗെയിമിങ് രംഗത്ത് വിപ്ലവകരമായ പുരോഗതിയാണു പിന്നീട് കൊണ്ടു വന്നത്. 1993ൽ റയാൻ ബ്രാന്റ് സ്ഥാപിച്ച, ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള ഒരു അമേരിക്കൻ വിഡിയോ ഗെയിം ഹോൾഡിങ് കമ്പനിയാണ് ടേക്-ടു ഇന്ററാക്ടീവ്. 1998 സെപ്റ്റംബറിൽ ടേക്-ടു ഇന്ററാക്ടീവ്, വൻ വിജയമായി തീർന്ന ഒരു കച്ചവടം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *