Breaking
23 Mar 2026, Mon

കണ്ടന്റ് ക്രിയേറ്റേഴ്സിനെല്ലാം വരുമാനം നിലച്ചു, സ്വന്തം മുഖം ഡിപി ആക്കാൻ പറ്റാതായി; ഇവിടെയും വരുമോ?

ലോകത്താദ്യമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഓസ്‌ട്രേലിയയിൽ ബുധനാഴ്ച മുതൽ നിലവിൽ വന്നു. ഇതോടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ്, എക്സ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ടിക് ടോക് തുടങ്ങി പ്രമുഖ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദശലക്ഷക്കണക്കിന് കുട്ടികളുടെ അക്കൗണ്ടുകൾ ഒറ്റയടിക്ക് നീക്കം ചെയ്യപ്പെട്ടു.

ചെർണോബിൽ വീണ്ടും പുകയുന്നുവോ? 13,500 കോടിയുടെ കവചം തകർത്ത് ഡ്രോൺ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, 10 മാസമായിട്ടും മൗനം

പുതിയ നിയമപ്രകാരം 16 വയസ്സിന് താഴെയുള്ളവരുടെ നിലവിലുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യാനും പുതിയ റജിസ്ട്രേഷനുകൾ തടയാനും പ്ലാറ്റ്‌ഫോമുകൾക്ക് ബാധ്യതയുണ്ട്. ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് 49.5 ദശലക്ഷം ഡോളർ (ഏകദേശം 418 കോടി രൂപ) വരെ പിഴ ചുമത്തുമെന്നാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ മുന്നറിയിപ്പ്.

കുറുക്കുവഴികളുമായി കൗമാരക്കാർ

എത്ര കർശനമായ നിയമങ്ങൾ കൊണ്ടുവന്നിട്ടും കൗമാരക്കാർ അതിനെ മറികടക്കാനുള്ള ‘ഡിജിറ്റൽ പഴുതുകൾ’ കണ്ടെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാതാപിതാക്കളുടെ അക്കൗണ്ടുകൾ ഉപയോഗിച്ചും, പുതിയ ആപ്പുകൾ വഴിയും, ആൾമാറാട്ടം നടത്തിയുമെല്ലാം അവർ വിലക്കിനെ അതിജീവിക്കുന്നു.

പ്രായം തെളിയിക്കാനായി സ്വന്തം ഫോട്ടോയ്ക്ക് പകരം മാതാപിതാക്കളുടെ ഫോട്ടോ ഉപയോഗിച്ച് വിഡിയോകൾ കാണുന്നവരും ധാരാളമുണ്ട്.

പ്രായം തെളിയിക്കാനുള്ള വെരിഫിക്കേഷൻ സിസ്റ്റങ്ങളെ കബളിപ്പിക്കാൻ വിചിത്രമായ മാർഗ്ഗങ്ങളാണ് പലരും സ്വീകരിക്കുന്നത്. ഒരു ഗോൾഡൻ റിട്രീവർ നായയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഒരു ഉപയോക്താവ് ആക്സസ് നേടിയതായി റിപ്പോർട്ടുണ്ട്. വിപിഎൻ (VPN), വ്യാജ ഐഡികൾ എന്നിവ ഉപയോഗിച്ചും മുതിർന്ന സഹോദരങ്ങളുടെ സഹായത്തോടെ ഫേഷ്യൽ സ്കാനിംഗ് പൂർത്തിയാക്കിയും പലരും നിരോധനത്തെ മറികടക്കുന്നു.

കുളിക്കാൻ മടിയുള്ളവർക്കായി! മനുഷ്യനെ ‘അലക്കിയെടുക്കാനും’ വാഷിങ് മെഷീന്‍! വില അറിയാം

പാളിച്ചകളുമായി സാങ്കേതികവിദ്യ

മുഖം തിരിച്ചറിയൽ (Facial recognition) സംവിധാനങ്ങളിലെ പോരായ്മകളും ഇവർ മുതലെടുക്കുന്നുണ്ട്. മേക്കപ്പ് ഇട്ടും മറ്റും പ്രായം കൂടുതൽ തോന്നിക്കാൻ കൗമാരക്കാർ ശ്രമിക്കുന്നുവത്രെ.മറ്റൊരു സംഭവത്തിൽ, 14 വയസ്സുകാരനായ മകന് 23 വയസ്സാണെന്ന് സ്നാപ്ചാറ്റ് സ്ഥിരീകരിച്ചതായി ഒരമ്മ പരാതിപ്പെട്ടു. ഫേഷ്യൽ സ്കാനിങ് സാങ്കേതികവിദ്യയിൽ ഒന്ന് മുതൽ മൂന്ന് വർഷം വരെ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

ജീവിതകാലം മുഴുവൻ ഒരേയൊരു പങ്കാളി, ദാമ്പത്യ വിശ്വസ്തതയിൽ മനുഷ്യന്റെ സ്ഥാനം എത്രാമത്? അമ്പരപ്പിക്കുന്ന കണക്കുകൾ

പ്രതിസന്ധിയിലായി കണ്ടന്റ് ക്രിയേറ്റർമാർ

ഈ നിരോധനം ഓസ്‌ട്രേലിയയിലെ കണ്ടന്റ് ക്രിയേറ്റർമാരെയും സാരമായി ബാധിച്ചിട്ടുണ്ട്. വിലക്ക് നിലവിൽ വന്നതിന് തൊട്ടുപിന്നാലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും കാഴ്ചക്കാരുടെ (Views) എണ്ണത്തിലും വലിയ ഇടിവുണ്ടായതായി പലരും സാക്ഷ്യപ്പെടുത്തുന്നു.

Image Credit: Canva

ഇൻസ്റ്റാഗ്രാമിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൗമാരക്കാരായ പ്രേക്ഷകരെ നഷ്ടപ്പെടുന്നത് വരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ക്രിയേറ്റർമാർ. ഇതോടെ പലരും ബദൽ പ്ലാറ്റ്‌ഫോമുകളിലേക്കും മറ്റ് മാർഗ്ഗങ്ങളിലേക്കും തിരിയാൻ തുടങ്ങിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *