ആപ്പിള്‍ 2025ല്‍ പുറത്തിറക്കിയ ഐഫോണ്‍ 17 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ പോര്‍ട്രെയ്റ്റ് മോഡില്‍ നല്‍കിയിരുന്ന നൈറ്റ് മോഡ് പ്രവര്‍ത്തനരഹിതമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിളിന്റെ ഫോറങ്ങളിലും, റെഡിറ്റിലും ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. അതേസമയം, ഐഫോണ്‍ 16 പ്രോ സീരിസിലടക്കം പഴയ മോഡലുകളില്‍ പോര്‍ട്രെയ്റ്റ് മോഡിലും നൈറ്റ് മോഡ് ഇപ്പോഴും യാതൊരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിക്കുന്നുമുമുണ്ട്. ഐഫോണിന്റെ ക്യാമറാ ആപ്പില്‍ 17 പ്രോ സീരിസില്‍ പോട്രെയ്റ്റ് മോഡ് തിരഞ്ഞെടുത്താല്‍ നൈറ്റ് മോഡ് ഓപ്ഷന്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജീവിതകാലം മുഴുവൻ ഒരേയൊരു പങ്കാളി, ദാമ്പത്യ വിശ്വസ്തതയിൽ മനുഷ്യന്റെ സ്ഥാനം എത്രാമത്? അമ്പരപ്പിക്കുന്ന കണക്കുകൾ
എന്താണ് നൈറ്റ് മോഡ്?
വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ എടുക്കുന്ന ചിത്രങ്ങള്‍ പ്രകാശമാനമാക്കുന്ന രീതിയെയാണ് നൈറ്റ് മോഡ് എന്നു വിളിക്കുന്നത്. ക്യാമറാ സെന്‍സറും സോഫ്റ്റ്‌വെയറും ഒരേ സമയം പ്രവര്‍ത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒന്നിലേറെ ഫോട്ടോകള്‍ എടുത്ത് അവ സംയോജിപ്പിച്ച് ഒരു പ്രകാശമാനമായ ഫോട്ടോ സൃഷ്ടിക്കുകയാണ് ഈ ഫീച്ചര്‍ വഴി ആപ്പിള്‍ ചെയ്യുന്നത്. ചിത്രം രാത്രിയില്‍ എടുത്തതാണ് എന്നതിന് ആവശ്യത്തിന് തെളിവുകള്‍ അവശേഷിപ്പിക്കുകയും ചെയ്യും. പ്രകാശത്തിന്റെ ലഭ്യതയ്ക്ക് അനുസിരിച്ച് പുതിയ മോഡലുകളില്‍ നൈറ്റ് മോഡ് 1 മുതല്‍ 30 സെക്കന്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാമെന്ന് മാക്ക്‌വേള്‍ഡ് പറയുന്നു.
ഡെപ്ത് ഡേറ്റ ലഭ്യമല്ലാത്തതോ പ്രശ്‌നം?
ഐഫോണ്‍ 15 പ്രോ മുതലുള്ള പുതിയ ഫോണുകളില്‍ ക്യാമറാ ആപ്പിന് ഡെപ്ത് ഡേറ്റ സ്റ്റോര്‍ ചെയ്യാന്‍ സാധിക്കുന്നു. എന്നാല്‍ ഐഫോണ്‍ 17 പ്രോ സീരിസില്‍ നൈറ്റ് മോഡ് ഫോട്ടോകള്‍ സൃഷ്ടിക്കാനുള്ള ഡെപ്ത്ത് ഡേറ്റ ലഭ്യമല്ലെന്ന് മാക്ക്‌വേള്‍ഡ് പറയുന്നു. ഐഫോണ്‍ 17 പ്രോയുടെ പോര്‍ട്രെയ്റ്റ് മോഡില്‍ മാത്രമാണ് ഇത് ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തത്. അതേസമയം, പഴയ മോഡലുകളില്‍ പോലും പോര്‍ട്രെയ്റ്റ് മോഡിലും, നൈറ്റ് മോഡ് സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്താണ് 17 പ്രോ മോഡലുകള്‍ക്ക് പ്രശ്‌നം എന്ന കാര്യമാണ് ഫോറങ്ങളിലും മറ്റും തകൃതിയായ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.
പോട്രെയ്റ്റ് മോഡിലേക്ക് നൈറ്റ് മോഡ് എത്തിയതിന്റെ ചരിത്രം
പോര്‍ട്രെയ്റ്റ് മോഡ് ആദ്യം അവതരിപ്പിച്ചത് ഐഫോണ്‍ 7 പ്ലസിലാണ്. ഡെപ്ത് ഡേറ്റ വിശകലനം ചെയ്ത് കൃത്രിമമായി ബോ-കെ സൃഷ്ടിച്ചിരുന്നു, അല്ലെങ്കില്‍ പശ്ചാത്തലം അസ്പഷ്ടമാക്കല്‍ നടത്തിയിരുന്നു. ഐഫോണ്‍ 12 പ്രോ സീരിസില്‍ ആപ്പിള്‍ ലൈഡാര്‍ സ്‌കാനര്‍ ഉള്‍പ്പെടുത്തിയതിനൊപ്പം പോര്‍ട്രെയ്റ്റ് മോഡില്‍ നൈറ്റ് മോഡും നല്‍കി. അതിനു ശേഷമിറങ്ങിയ പ്രോ സീരിസിലെല്ലാം ഇത് പ്രവര്‍ത്തനസജ്ജമായിരുന്നു.
ഐഫോണ്‍ 17 പ്രോയില്‍ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കേണ്ട നൈറ്റ് മോഡ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാണിപ്പോള്‍ എന്ന് റെഡിറ്റ് യൂസര്‍മാരടക്കം ചൂണ്ടിക്കാണിക്കുന്നു. ആപ്പിളിന്റെ വെബ്‌സൈറ്റിലും ഐഫോണ്‍ 17 പ്രോയുടെ സ്‌പെസിഫിക്കേഷനില്‍ പോര്‍ട്രെയ്റ്റ് മോഡില്‍ നൈറ്റ് മോഡ് പ്രവര്‍ത്തിക്കുന്ന കാര്യം പറയുന്നുമില്ല.
ചെർണോബിൽ വീണ്ടും പുകയുന്നുവോ? 13,500 കോടിയുടെ കവചം തകർത്ത് ഡ്രോൺ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, 10 മാസമായിട്ടും മൗനം
അന്തംവിട്ട് ഉപയോക്താക്കള്‍
ഫീച്ചറുകള്‍ ‘വര്‍ഷാവര്‍ഷം’ മെച്ചപ്പെടുത്തുന്ന ആപ്പിള്‍ എന്തിന് തങ്ങളുടെ ഏറ്റവും നൂതനമായ ഫോണില്‍ നിന്ന് ഈ മോഡ് ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു എന്നാണ് ഐഫോണ്‍ ഉടമകള്‍ ആരായുന്നത്. സാധാരണഗതിയില്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഫീച്ചര്‍ നീക്കം ചെയ്യുന്നത് ആപ്പിളിന്റെ രീതിയുമല്ല.
ഔദ്യോഗിക വിശദീകരണം ഇതുവരെ എത്തിയിട്ടില്ല
ഐഫോണ്‍ 17 പ്രോ സീരിസിന്റെ പോര്‍ട്രെയ്റ്റ് മോഡില്‍ നൈറ്റ് മോഡ് പ്രവര്‍ത്തിക്കാത്തത് എന്തുകൊണ്ടാണ് എന്ന കാര്യത്തെക്കുറിച്ച് ആപ്പിള്‍ ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ എന്താണ് സാങ്കേതികമായി ആപ്പിള്‍ നേരിടുന്ന വെല്ലുവിളി എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐഫോണ്‍ 17 പ്രോ സീരിസില്‍ ഇതിന്റെ പ്രവര്‍ത്തനം ഇല്ലാതായത് ബഗ് കടന്നു കൂടിയതു കൊണ്ടാണോ എന്ന് ചിലര്‍ സംശയം ഉന്നയിക്കുന്നു. അങ്ങനെയാണെങ്കില്‍ ചിലപ്പോള്‍ അത് തിരിച്ചെത്തിയേക്കാം.
ചെർണോബിൽ വീണ്ടും പുകയുന്നുവോ? 13,500 കോടിയുടെ കവചം തകർത്ത് ഡ്രോൺ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, 10 മാസമായിട്ടും മൗനം
നൈറ്റ് മോഡില്‍ ചിത്രം എടുത്തു തീരാന്‍ അല്‍പ്പം സമയമെടുക്കും. ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നു
മനസിലാകാത്ത ഉപയോക്താക്കള്‍ ഫോട്ടോ എടുത്തു തീരാന്‍ കാത്തിരിക്കാതെ ഫോണ്‍ മാറ്റുന്നു. അസ്പഷ്ടമായ ചിത്രം മാത്രമായിരിക്കും അപ്പോള്‍ ലഭിക്കുക. പോര്‍ട്രെയ്റ്റ് മോഡും നൈറ്റ് മോഡും കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ ചിത്രം പ്രൊസസു ചെയ്തു തീരാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഈ സമയത്ത് മറ്റൊരു ഫോട്ടോ കൂടെ പകര്‍ത്തണമെങ്കില്‍ നടക്കില്ല.
നൈറ്റ് മോഡ് നിറുത്തുകയാണോ?
ആപ്പിള്‍ നൈറ്റ് മോഡ് നിറുത്തുകയാണോ എന്ന സംശയം ഉന്നയിക്കുന്നവരും ഉണ്ട്. എന്നാല്‍, അതിനുള്ള സാധ്യത ഇപ്പോള്‍ കാണാനാകുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐഫോണ്‍ 17 പ്രോ സീരിസിന്റെ പ്രധാന ക്യാമറയിലടക്കം ഈ ഫീച്ചര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

