Breaking
5 Feb 2026, Thu

ബ്രൗസർ വഴി പ്രവർത്തിക്കുന്ന ഫോട്ടോഷോപ്പ് എക്സ്റ്റൻഷൻ 1 വർഷത്തേക്ക് ഫ്രീ! സ്വന്തമാക്കാൻ അറിയേണ്ടതെല്ലാം

ഫോട്ടോ എഡിറ്റിങ് മേഖലയിലെ സോഫ്റ്റ്‌വെയർ ഭീമൻ ഫോട്ടോഷോപ്പിന്റെ ബ്രൗസർ വേർഷൻ ഒരു വർഷത്തേക്ക് ഫ്രീയായി നൽകുന്നു. ക്രോമിയം പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ബ്രൗസറുകളിലെല്ലാം ഇത് പ്രവർത്തിപ്പിക്കാവുന്നതാണ് ഈ എക്സ്റ്റൻഷൻ എന്നതിനാൽ മിക്കവർക്കും പ്രയോജനപ്പെടുത്താം. ക്രിയേറ്റർമാർ, ഡിസൈനർമാർ, മാർക്കറ്റിങ്കാർ എന്നു മുതൽ പെട്ടെന്ന് ഒരു ഫോട്ടോ ഒന്നു മിനുക്കിയെടുക്കാൻ താത്പര്യമുള്ള ആർക്കും പ്രയോജനപ്പെടുത്താവുന്ന ഓഫറാണിത്.

സ്കാനിങ്ങിൽ തെളിഞ്ഞത് പിരമിഡിലെ 2 രഹസ്യ അറകൾ: വഴിതുറക്കുക പുരാതന കവാടത്തിലേക്കോ?

ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ബ്രേവ്, വിവാൾഡി തുടങ്ങിയ ബ്രൗസറുകളിലെല്ലാം ഇത് പ്രവർത്തിപ്പിക്കാം. ഈ ബ്രൗസറുകളെല്ലാം പ്രവർത്തിക്കുന്നത് ക്രോമിയം-കേന്ദ്രീകൃതമായാണ്. അഡോബി അല്ലെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഉള്ളവർക്കെല്ലാം സൈൻ ഇൻ ചെയ്ത് ഉപയോഗിക്കാം.

12 മാസത്തേക്കുള്ള ഫ്രീ പ്ലാൻ ഇപ്പോൾ ക്രോം വെബ് സ്റ്റോറിൽ (Chrome Web Store) ലഭ്യമാണ്. ബാക്ക്ഗ്രൗണ്ട് മാറ്റാനും, ഫോട്ടോ മുറിക്കാനും, കളർ കറക്ഷൻ നടത്താനും, ബ്രൈറ്റ്‌നസും കോൺട്രാസ്റ്റും ക്രമീകരിക്കാനുമെല്ലാം ഇത് ഉപകരിക്കും. ഫോട്ടോകൾക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നതിനു മുമ്പ് നടത്താനാകുന്ന മിനുക്കു പണികൾക്ക് ഫോട്ടോഷോപ്പ് എക്സ്റ്റൻഷൻ വളരെ ഉപകാരപ്രദമായിരിക്കും.

നിങ്ങളുടെ സമൂഹ മാധ്യമ പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന മിക്ക ഫോട്ടോകളിലും പോലും റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം ആഡ് ടു ഫോട്ടോഷോപ്പ് എക്സ്റ്റൻഷൻ (Add to Photoshop Extension) ഓപ്ഷൻ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്യാം. ഫോട്ടോ ഡൗൺലോഡ് ചെയ്യേണ്ട കാര്യമില്ല. വീണ്ടും അപ്‌ലോഡ് ചെയ്യുകയും വേണ്ട. വെബിൽ പോസ്റ്റ് ചെയ്യാൻ അനുയോജ്യമായ ഫോർമാറ്റുകളെല്ലാം തന്നെ ഫോട്ടോഷോപ്പ് എക്സ്റ്റൻഷൻ വഴി എഡിറ്റ് ചെയ്യാം.

ഇതിനായി അധിക സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യേണ്ട കാര്യമില്ല. നിങ്ങൾ ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന ബ്രൗസർ ക്രോമിയം പ്ലാറ്റ്‌ഫോമിലുള്ളതാണെങ്കിൽ അതിന് എക്സ്റ്റൻഷൻ പ്രവർത്തിപ്പിക്കാനുള്ള പ്രാപ്തിയുള്ളതായിരിക്കും. ഫോട്ടോഷോപ്പ് എക്സ്റ്റൻഷൻ കൂടാതെ ഫോട്ടോഷോപ്പ് ഓൺ ദ വെബ് എന്ന പേരിലും ഈ സോഫ്റ്റ്‌വെയർ അറിയപ്പെടുന്നു. ഇത് സൗജന്യമായി ഉപയോഗിക്കാൻ താത്പര്യമുള്ളവർ ഉടൻ അത് ബ്രൗസറിൽ ഇൻസ്റ്റോൾ ചെയ്യണം.

ഫോട്ടോഷോപ്പ് വെബ് സബ്‌സ്‌ക്രിപ്ഷൻ ഫ്രീയായി വേണ്ടവർക്ക് അത് ഇൻസ്റ്റോൾ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 8 ആയിരിക്കും.

അതിതീവ്ര സൗരവികിരണം വിമാനങ്ങളെ വീഴ്ത്തുമോ, എയർബസ് എ320 വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ കാരണമെന്ത്?

എന്താണ് ചെയ്യേണ്ടത്?

1. ക്രോമിയം കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ബ്രൗസർ തുറക്കുക. (മോസില ഫയർഫോക്സും ആപ്പിളിന്റെ സഫാരിയും അധികം അറിയപ്പെടാത്ത ഏതാനും ബ്രൗസറുകളുമൊഴികെ മിക്ക ബ്രൗസറുകളും ഇപ്പോൾ ക്രോമിയം അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇനി അവ ഇപ്പോൾ ഇല്ലെങ്കിൽ ഇൻസ്റ്റോൾ ചെയ്യാം താനും.

2. ബ്രൗസറിന്റെ സെറ്റിങ്‌സിൽ അഡോബി ഫോട്ടോഷോപ്പ് ക്രോം എക്സ്റ്റൻഷൻ (Adobe Photoshop Chrome extension) എന്ന് സെർച്ച് ചെയ്യുക. അത് കാണുമ്പോൾ ആഡ് എക്സ്റ്റൻഷൻ (Add extension) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

3. ഇത്രയും ചെയ്തുകഴിഞ്ഞാൽ ഫോട്ടോഷോപ്പ് പേജിലേക്ക് നിങ്ങൾ എത്തും.

4. പേജ് ലോഡ് ചെയ്തു കഴിയുമ്പോൾ അതിന്റെ താഴേക്ക് സ്ക്രോൾ ചെയ്യുക. അവിടെയുള്ള Start your free year of Photoshop web! എന്ന ബാനറിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ തെളിയുന്ന Start now ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

5. ഈ ഘട്ടത്തിൽ ഗൂഗിൾ അല്ലെങ്കിൽ അഡോബി അക്കൗണ്ട് ഉപയോഗിച്ച് സൈൻ-ഇൻ ചെയ്യാൻ ആവശ്യപ്പെടും. രണ്ടും ഫ്രീയാണല്ലോ. സൈൻ ഇൻ ചെയ്തു കഴിഞ്ഞാൽ ഒരു വർഷത്തേക്ക് ഫോട്ടോഷോപ്പ് വെബ് ഫ്രീയായി ഉപയോഗിക്കാം.

കയ്യിലുള്ളത് വെറുമൊരു ഫോണല്ല, നിധിയാണ്; ഏറ്റവും എളുപ്പത്തിൽ സ്വർണം വേർതിരിക്കാം, എങ്ങനെയെന്നറിയാം

പ്രത്യേകം ശ്രദ്ധിക്കുക. ഓഫർ ഡിസംബർ 8ന് അവസാനിക്കും. താത്പര്യമുള്ളവർ അതിനു മുമ്പ് ഇത് സ്വന്തമാക്കണം. കൂടാതെ, ഫോട്ടോഷോപ്പ് ഫോർ വെബിൽ ഇപ്പോൾ ലഭ്യമായ ഫീച്ചറുകൾക്കു പുറമെ കൂടുതൽ ടൂളുകളും ചേർക്കുമെന്നും അഡോബി പറഞ്ഞിട്ടുണ്ട. ഏതെല്ലാം ടൂളുകൾ കൂടെയാണ് വെബ് എക്സ്റ്റൻഷൻ വഴി നൽകുക എന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *