Breaking
5 Feb 2026, Thu

വില 39,900 രൂപ; കണ്ണുകാണിച്ചാൽ യുപിഐ പേമെനറ്, ഒപ്പം ദീപികയുടെ ശബ്ദവും; റേബാൻ മെറ്റ സ്മാർട്ട് ഗ്ലാസ് എത്തി

സ്മാർട്ട് ഗ്ലാസ് വിപണിയിൽ തരംഗമാവാൻ റേബാൻ മെറ്റ (ജെൻ 2) എഐ ഗ്ലാസുകൾ ഇന്ത്യയിലെത്തി. മികച്ച വിഡിയോ ക്ലാരിറ്റി, ഇരട്ടി ബാറ്ററി ലൈഫ്, അത്യാധുനിക എഐ ഫീച്ചറുകൾ എന്നിവയുമായാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. 39,900 രൂപയാണ് പ്രാരംഭ വില. റേബാൻ ഇന്ത്യയുടെ സ്റ്റോറുകളിലും പ്രമുഖ ഒപ്റ്റിക്കൽ ഷോപ്പുകളിലും ഡിസംബർ 2 മുതൽ ഗ്ലാസുകൾ ലഭ്യമാകും.

സ്കാനിങ്ങിൽ തെളിഞ്ഞത് പിരമിഡിലെ 2 രഹസ്യ അറകൾ: വഴിതുറക്കുക പുരാതന കവാടത്തിലേക്കോ?

പ്രധാന സവിശേഷതകൾ:

ദീപിക പദുക്കോണിന്റെ ശബ്ദം: മെറ്റ എഐയുമായി സംസാരിക്കാൻ ഇനി ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ശബ്ദവും തിരഞ്ഞെടുക്കാം. ‘ഹേ മെറ്റ’ എന്ന് വിളിച്ച് ചോദ്യങ്ങൾ ചോദിക്കാനും പാട്ടുകൾ കേൾക്കാനും മെസേജുകൾ അയക്കാനും സാധിക്കും.

കണ്ണുകൊണ്ട് പണമടയ്ക്കാം: യുപിഐ ലൈറ്റ് പേയ്‌മെന്റ് സംവിധാനം ഗ്ലാസിൽ പരീക്ഷിക്കുന്നുണ്ട്. ക്യുആർ കോഡിലേക്ക് നോക്കി “ഹേ മെറ്റ, സ്കാൻ ആൻഡ് പേ” എന്ന് പറഞ്ഞാൽ പേയ്‌മെന്റ് നടക്കും. ഫോൺ പുറത്തെടുക്കേണ്ട ആവശ്യമില്ല. വാട്‌സാപ്പുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴിയാകും പണമിടപാട്.

ബാറ്ററി ലൈഫ്: പഴയ ഗ്ലാസിനെ അപേക്ഷിച്ച് ബാറ്ററി ലൈഫ് ഗണ്യമായി വർധിപ്പിച്ചു. ഒറ്റ ചാർജിൽ 8 മണിക്കൂർ വരെ ഉപയോഗിക്കാം. വെറും 20 മിനിറ്റ് ചാർജ് ചെയ്താൽ 50 ശതമാനം ബാറ്ററി ലഭിക്കും. ചാർജിങ് കേസ് ഉപയോഗിച്ചാൽ 48 മണിക്കൂർ വരെ ചാർജ് നിൽക്കും.

കയ്യിലുള്ളത് വെറുമൊരു ഫോണല്ല, നിധിയാണ്; ഏറ്റവും എളുപ്പത്തിൽ സ്വർണം വേർതിരിക്കാം, എങ്ങനെയെന്നറിയാം

ക്യാമറ: 3കെ അൾട്രാ എച്ച്ഡി വിഡിയോ റെക്കോർഡിങാണ് ഇതിലൂടെ സാധ്യമാകുക. ഹൈപ്പർലാപ്‌സ്, സ്ലോ മോഷൻ വീഡിയോ ഫീച്ചറുകൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ വൈകാതെ ലഭ്യമാകും.

വേഫേറർ, സ്കൈലർ തുടങ്ങിയ പ്രശസ്തമായ മോഡലുകളിൽ ഗ്ലാസ് ലഭ്യമാണ്. ഷൈനി കോസ്മിക് ബ്ലൂ, മിസ്റ്റിക് വയലറ്റ് തുടങ്ങിയ പുതിയ നിറങ്ങളിലും ഇവ ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *