Breaking
23 Mar 2026, Mon

തിരുവനന്തപുരത്തെ തിയേറ്റർ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; ‘അഡ്മിൻ123’ സംഭവത്തിലും പാഠം പഠിച്ചില്ല, ദുര്‍ബലമായ പാസ്​വേർഡ് വില്ലനായി?

ഗുജറാത്തിലെ രാജ്‌കോട്ടിൽ പ്രസവ വാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ ചോദിച്ച ഒരു ചോദ്യമുണ്ട്- ‘നിങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സുരക്ഷിതമാണോ?’ എന്ന്. അന്ന് നൽകിയ ആ ജാഗ്രതാ നിർദ്ദേശം അവഗണിക്കപ്പെട്ടതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് ഇപ്പോൾ തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്നത്. ആ ജാഗ്രത നിർദ്ദേശം വായിക്കാം.

ശംഖുമുഖം സാക്ഷി, കടലിലും വാനിലും നാവികക്കരുത്തിന്റെ ‘ഗർജനം’; വിസ്മയിപ്പിച്ച് നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾ: വിഡിയോ കാണാം

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ (കെഎസ്‌എഫ്ഡിസി) കൈരളി, ശ്രീ, നിള തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് അശ്ലീല സൈറ്റുകളിലും ടെലിഗ്രാമിലും പ്രചരിപ്പിക്കപ്പെടുന്നു. അന്ന് ആശുപത്രിയാണെങ്കിൽ ഇന്ന് തിയേറ്ററാണെന്ന് മാത്രം.

സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ലൗഡിൽ നിന്നു സിസിടിവിയുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഹാക്ക് ചെയ്താണ് ഇത്തരത്തിൽ ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് സൈബർ പൊലീസ് അറിയിച്ചു. സുരക്ഷിതമായ പാസ്‌വേഡ് നൽകാതെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികൾ ഹാക്ക് ചെയ്തു ദൃശ്യങ്ങൾ വിൽക്കുന്ന സംഘങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം കൈരളി,ശ്രീ,നിള തിയറ്ററുകളിൽ കെൽട്രോണാണ് സിസിടിവി സ്ഥാപിച്ചതെന്നും ഇത് പുറത്തുപോകാൻ സാധ്യതയില്ലെന്നുമാണ് കെഎസ്എഫ്ഡിസി പ്രതികരിച്ചത്.

തിയേറ്ററുകളിലെ സീറ്റുകൾ ഉൾപ്പെടെ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ടെലിഗ്രാമിൽ ഇതിന്റെ ലിങ്കുകൾ ലഭിക്കുമെന്നും ഡൗൺലോഡ് ചെയ്യാൻ പണം അടയ്ക്കണമെന്നുമുള്ള മട്ടിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ചിലർ ദൃശ്യങ്ങൾക്കായി ഇത്തരത്തിൽ പണം അടച്ചതിന്റെ സ്ക്രീൻ ഷോട്ടും പ്രചരിച്ചു.

അന്ന് ചൂണ്ടിക്കാട്ടിയ ആ ‘വലിയ’ പിഴവ്

രാജ്‌കോട്ടിലെ പായൽ മെറ്റേണിറ്റി ആശുപത്രിയിലെ ദൃശ്യങ്ങൾ ചോരാൻ കാരണമായത് ‘admin123’ എന്ന അതീവ ദുർബലമായ പാസ്‌വേഡ് ആയിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷിതമായ പാസ്‌വേഡ് നൽകാതെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികൾ ഹാക്കർമാർക്ക് അനായാസം തുറക്കാവുന്ന വാതിലുകളാണ്.

Image Credit: Canva

സംഭവിച്ചത് എന്ത്?

തിയറ്ററുകളിൽ സിനിമ കാണാനെത്തിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും ദൃശ്യങ്ങൾ, തിയറ്ററുകളുടെ പേരുകൾ സഹിതമാണ് എക്സിലും (ട്വിറ്റർ) അശ്ലീല സൈറ്റുകളിലും എത്തിയത്. സീറ്റുകൾ ഉൾപ്പെടെ വ്യക്തമാകുന്ന ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ പണം വാങ്ങി വിൽപന നടത്തുന്നു. ക്ലൗഡിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ ഡിഫോൾട്ട് പാസ്‌വേഡ് ഉപയോഗിച്ച് ചോർത്തുകയായിരുന്നു.

സ്കാനിങ്ങിൽ തെളിഞ്ഞത് പിരമിഡിലെ 2 രഹസ്യ അറകൾ: വഴിതുറക്കുക പുരാതന കവാടത്തിലേക്കോ?

ഇനിയെങ്കിലും പഠിക്കുമോ? രാജ്‌കോട്ട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്ന് നൽകിയ സുരക്ഷാ നിർദ്ദേശങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ഇത് പാലിച്ചില്ലെങ്കിൽ അടുത്ത ഇര നിങ്ങളാകാം:

പാസ്‌വേഡ് മാറ്റുക: ‘admin123’, ‘password’ തുടങ്ങിയ കമ്പനി നൽകുന്ന പാസ്‌വേഡുകൾ മാറ്റുക.

സ്വകാര്യ ഇടങ്ങൾ: വസ്ത്രം മാറുന്ന മുറികൾ, ബെഡ്റൂമുകൾ തുടങ്ങിയ ഇടങ്ങളിൽ ക്യാമറ ഒഴിവാക്കുക.

റിമോട്ട് ആക്‌സസ്: അത്യാവശ്യമില്ലെങ്കിൽ പുറത്തുനിന്ന് ദൃശ്യങ്ങൾ കാണാനുള്ള സൗകര്യം (Remote Access) ഓഫ് ചെയ്യുക.

അപ്‌ഡേറ്റ്: ഉപകരണങ്ങളുടെ സോഫ്റ്റ്‌വെയർ (Firmware) കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക.

രാജ്‌കോട്ട് സംഭവം ഒരു പാഠമായിരുന്നു. അത് പഠിക്കാത്തതാണ് ഇപ്പോൾ തിയേറ്ററുകളിലെ സുരക്ഷാ വീഴ്ചയ്ക്ക് കാരണം. ഇനിയെങ്കിലും ജാഗ്രത പാലിച്ചില്ലെങ്കിൽ, നമ്മുടെ സ്വകാര്യത വിരൽത്തുമ്പിൽ ലേലം വിളിക്കപ്പെടും.

By admin

Leave a Reply

Your email address will not be published. Required fields are marked *