Breaking
5 Feb 2026, Thu

ഉപഭോക്താക്കൾക്ക് ഗിഫ്റ്റ് കാർഡുകളും ഇ-സിം മൊബൈൽ ഡേറ്റാ സേവനങ്ങളും; ഗ്ലോബ് ടോപ്പറും ലുലു എക്സ്ചേഞ്ചും സഹകരണ കരാറിൽ ഒപ്പുവച്ചു

അബുദാബി ∙ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഡിജിറ്റൽ സേവനങ്ങളും ഗിഫ്റ്റ് കാർഡുകളും ഇ-സിം മൊബൈൽ ഡേറ്റാ സേവനങ്ങളും ലഭ്യമാക്കുന്നതിന് യുഎസ് ആസ്ഥാനമായുള്ള ഗ്ലോബ് ടോപ്പറും ലുലു എക്സ്ചേഞ്ചും സഹകരണ കരാറിൽ ഒപ്പുവച്ചു. ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും സുതാര്യവുമായ ഇടപാടുകൾ നടത്താൻ സഹകരണം സഹായകമാകും. 65ലേറെ രാജ്യങ്ങളിലായി നാലായിരത്തിലധികം ഡിജിറ്റൽ ഗിഫ്റ്റ് കാർഡ് ബ്രാൻഡുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കും.

പോളണ്ടിൽ കുട്ടിയെ ചുംബിക്കാൻ ശ്രമിച്ച മലയാളി യുവതി മാപ്പ് പറഞ്ഞു; സമൂഹമാധ്യമത്തിൽ വൻ വിമർശനം

Europe News

‘ആര്യൻ, ഇത് അമ്മയാണ് വീട്ടിലേക്ക് മടങ്ങി വരൂ’; ഇന്ത്യൻ വംശജനായ വിദ്യാർഥി 11 ദിവസമായി കാണാമറയത്ത്, ദുരൂഹത

Europe News

120ലേറെ രാജ്യങ്ങളിൽ ഉപയോഗിക്കാവുന്ന ഇ-സിം മൊബൈൽ ഡേറ്റ സേവനങ്ങൾ, യുഎഇ നിവാസികൾക്കും യാത്രക്കാർക്കും തടസ്സങ്ങളില്ലാത്ത മൊബൈൽ കണക്റ്റിവിറ്റി എന്നിവയും ലഭ്യമാകുമെന്ന് ഗ്ലോബ്‌ടോപ്പർ സ്ഥാപകനും സിഇഒയുമായ ക്രേഗ് സ്പാൻ പറഞ്ഞു. ലാറ്റിൻ അമേരിക്ക, കാനഡ, യൂറോപ്പ്, യുകെ എന്നിവയ്ക്കുപുറമെ മധ്യപൂർവദേശത്തേക്കും സേവനം വ്യാപിപ്പിക്കുമ്പോൾ ലുലു എക്‌സ്‌ചേഞ്ചുമായുള്ള പങ്കാളിത്തം കരുത്താകുമെന്നും പറഞ്ഞു.

ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും ഡിജിറ്റൽ സേവനങ്ങളും നൽകാൻ സാധിക്കുന്നതാണ് പങ്കാളിത്തമെന്ന് ലുലു എക്‌സ്‌ചേഞ്ച് സിഇഒ തമ്പി സുദർശനൻ പറഞ്ഞു. ഡിജിറ്റൽ-ഫസ്റ്റ് എന്ന കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതിനു പുറമെ ക്രോസ്-ബോർഡർ ഡിജിറ്റൽ വാണിജ്യത്തിന് ഈ സഹകരണം പുതിയ അവസരങ്ങൾ തുറക്കുമെന്നും കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *