Breaking
5 Feb 2026, Thu

ട്രാൻസ്‌ലേഷനൽ ഹെൽത്ത് സയൻസിൽ പിഎച്ച്ഡി; അപേക്ഷ 21 വരെ

ബയോടെക്നോളജിയടക്കം ജൈവശാസ്ത്രവിഷയങ്ങളിലെ പുതിയ ഗവേഷണഫലങ്ങൾ മനുഷ്യരുടെ ആരോഗ്യവും ആയുർദൈർഘ്യവും മെച്ചപ്പെടുത്തുന്നതിനുപയോഗിക്കുന്ന പഠനങ്ങളാണ് ട്രാൻസ്‌ലേഷനൽ മെഡിസിൻ / ഹെൽത്ത് സയൻസ് എന്ന നൂതനമേഖല കൈകാര്യം ചെയ്യുന്നത്. എൻജിനീയറിങ്. ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഡിസിൻ എന്നിവ കൈകോർത്തുള്ള പ്രവർത്തനം ഇതിന്റെ സവിശേഷതയാണ്.

ഈ രംഗത്തെ പ്രമുഖസ്ഥാപനമാണ് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിൽ ഹരിയാനയിലെ ഫരീദാബാദിലുള്ള ടിഎച്ച്എസ്ടിഐ (THSTI : Translational Health Science & Technology Institute). വെബ്സൈറ്റ്: www.thsti.res.in

അപ്സ്കിൽ ചെയ്യാം, അധ്യാപനം സ്​മാർട്ടാക്കാം; പ്ലേസ്മെന്റും നേടാം

Education News

ഇന്ത്യയിലെ പൊതുജനാരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇവിടെ നടക്കുന്നു. ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ (ജെഎൻയു) സഹകരണത്തോടെയുള്ള പിഎച്ച്ഡി പ്രോഗ്രാമിലേക്ക് 21 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

മാതൃ–ശിശു ആരോഗ്യം, വൈറൽ രോഗചികിത്സ, വാക്സീനുകൾ, ഇമ്യൂണോബയോളജിയും ഇമ്യൂണോതെറപ്പിയും, ക്ഷയരോഗനിയന്ത്രണം, പുതിയ ഔഷധങ്ങൾ, ക്ലിനിക്കൽ സേവനങ്ങൾ, കംപ്യൂട്ടേഷനൽ ആൻഡ് മാത്തമാറ്റിക്കൽ ബയോളജി, ബയോഡിസൈനും ഡയഗ്‌നോസ്റ്റിക്സും, സാംക്രമികരോഗങ്ങൾ, മൈക്രോബിയൽ എക്കോളജി, രോഗനിർണയോപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നതിന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണത്തിൽ 9 സ്പെഷ്യൽറ്റി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

പുണെ എൻസിസിഎസിൽ ജൈവശാസ്ത്ര പിഎച്ച്ഡി: ഓൺലൈൻ അപേക്ഷ 9 വരെ

Education News

മെഡിക്കൽ / ബയളോജിക്കൽ / കെമിക്കൽ / ഫിസിക്കൽ / മാത്തമാറ്റിക്കൽ‍ / ഇൻഫർമേഷൻ സയൻസ് മേഖലകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 5 വർഷം ഗവേഷണം ചെയ്യാൻ CSIR, ICMR, UGC, DBT, NBHM, GATE ഇവയൊന്നിലെ ഫെലോഷിപ് വേണം. അപേക്ഷിക്കാനുള്ള അവസാനതീയതി കഴിഞ്ഞ് 4 മാസത്തിനകം ഫെലോഷിപ് ആക്ടിവേറ്റ് ചെയ്യാനാകണം. ഇന്റർവ്യൂ വേളയിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 3 വർഷത്തെ സീനിയർ റിസർച് ഫെലോഷിപ്പുള്ളവരെ വ്യവസ്ഥകൾക്കു വിധേയമായി പരിഗണിക്കും.

ആകെയുള്ള 10 സീറ്റിൽ സംവരണം പാലിക്കും. പ്രാഥമിക സിലക്‌ഷനുള്ളവരെ ഫരിദാബാദിൽ ഇന്റർവ്യൂ ചെയ്യും. ഇതിലെ പ്രകടനം ആധാരമാക്കിയാണ് അന്തിമ സിലക്‌ഷൻ. ഫീസടക്കം പിഎച്ച്ഡി നിബന്ധനകളറിയാൻ www.jnu.ac.in എന്ന സൈറ്റ് നോക്കാം.

ഹോസ്റ്റലുണ്ട്. അപേക്ഷാഫീ 236 രൂപ; പട്ടിക, ഭിന്നശേഷി, വനിതാ വിഭാഗക്കാർക്കു 118 രൂപ.

By admin

Leave a Reply

Your email address will not be published. Required fields are marked *