മനുഷ്യർ ജീവിക്കാൻ വേണ്ടി ജോലി ചെയ്യേണ്ടി വരുന്ന കാലം അവസാനിക്കുകയാണോ? അതെ എന്നാണ് ടെക് ഭീമൻ ഇലോൺ മസ്കിന്റെ ഇത്തപം. അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ തൊഴിൽ എന്നത് മനുഷ്യന് നിർബന്ധമില്ലാത്ത ഒന്നായി മാറുമെന്ന് മസ്ക് വ്യക്തമാക്കുന്നു. സെറോധ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് മസ്കിന്റെ ഈ പ്രവചനം.
സ്ട്രേഞ്ചർ തിങ്സിലെ ‘അപ്സൈഡ് ഡൗൺ’ , മൈൻഡ് ഫ്ലേയർ,വേംഹോൾ; അഞ്ചാം സീസൺ കാണും മുൻപ് അറിയേണ്ടവ
നിർമിത ബുദ്ധിയും റോബട്ടിക്സും അതിവേഗം വളരുന്ന സാഹചര്യത്തിൽ ഭാവിയിൽ മനുഷ്യർക്ക് ജോലി ചെയ്യേണ്ടി വരില്ലെന്നാണ് മസ്ക് പറയുന്നത്. “ഇതൊരു പ്രവചനമാണ്. 20 വർഷത്തിന് ശേഷം ആളുകൾക്ക് ഇത് പരിശോധിക്കാം. ചിലപ്പോൾ 10 ഓ 15 ഓ വർഷത്തിനുള്ളിൽ തന്നെ ഇത് സംഭവിച്ചേക്കാം. എഐയും റോബട്ടിക്സും വികസിക്കുന്നതോടെ ജോലി എന്നത് ഒരു ‘ഓപ്ഷൻ’ മാത്രമായി മാറും,” മസ്ക് പറഞ്ഞു.
സ്കാനിങ്ങിൽ തെളിഞ്ഞത് പിരമിഡിലെ 2 രഹസ്യ അറകൾ: വഴിതുറക്കുക പുരാതന കവാടത്തിലേക്കോ?
ആഗ്രഹിക്കുന്നതെന്തും എഐ നിർമിക്കും
ഭാവിയിൽ സാധനങ്ങളും സേവനങ്ങളും റോബോട്ടുകളും എഐയും ചേർന്ന് നിർമ്മിക്കും. “നിങ്ങൾ എന്താണോ ആഗ്രഹിക്കുന്നത് അത് നിങ്ങൾക്ക് ലഭിക്കും. സാധനങ്ങളെല്ലാം വളരെ എളുപ്പത്തിൽ ലഭ്യമാകും. എഐയുടെ വളർച്ച അത്രത്തോളം വേഗത്തിലാണ്,” മസ്ക് കൂട്ടിച്ചേർത്തു.
കയ്യിലുള്ളത് വെറുമൊരു ഫോണല്ല, നിധിയാണ്; ഏറ്റവും എളുപ്പത്തിൽ സ്വർണം വേർതിരിക്കാം, എങ്ങനെയെന്നറിയാം
ജോലിയെ താരതമ്യം ചെയ്തത് പച്ചക്കറി കൃഷിയോട്
ഭാവിയിലെ ജോലിയെ മസ്ക് താരതമ്യം ചെയ്തത് വീട്ടിലെ പച്ചക്കറി കൃഷിയോടാണ്. “നമുക്ക് വേണമെങ്കിൽ കടയിൽ പോയി പച്ചക്കറി വാങ്ങാം. അതല്ലെങ്കിൽ സ്വന്തമായി വീട്ടിൽ നട്ടു വളർത്താം. സ്വന്തമായി കൃഷി ചെയ്യുന്നത് കഷ്ടപ്പാടുള്ള കാര്യമാണ്, എന്നാലും ചിലർ ഇഷ്ടം കൊണ്ട് അത് ചെയ്യുന്നുണ്ട്. അതുപോലെയായിരിക്കും ഭാവിയിൽ ജോലിയും. ഇഷ്ടമുള്ളവർക്ക് മാത്രം ജോലി ചെയ്യാം, അല്ലാത്തവർക്ക് വെറുതെ ഇരിക്കാം,” മസ്ക് വ്യക്തമാക്കി.
ഭാവിയിൽ തൊഴിൽ വിപണിയിൽ എഐ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് മസ്കിന്റെ ഈ നിരീക്ഷണം.

