Breaking
17 Mar 2026, Tue

ഡീപ് ലേണിങ്ങിൽ സൗജന്യ പഠനം; ഓൺലൈൻ അപേക്ഷ ജനുവരി 26 വരെ

കേന്ദ്രസർക്കാരിന്റെ ‘സ്വയം’ പദ്ധതിയുടെ ഭാഗമായി 7 പ്രമുഖ ഐഐടികളും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ചേർന്നുണ്ടാക്കിയ എൻപിടിഇഎൽ (NPTEL: National Programme on Technology Enhanced Learning) വിവിധ സാങ്കേതിക വിഷയങ്ങൾ ഓൺലൈനായി പഠിപ്പിക്കുന്നു. 12 ആഴ്ചത്തെ ‘ഡീപ് ലേണിങ്’ സൗജന്യ പ്രോഗ്രാമിലെ പ്രവേശനത്തിന് 2026 ജനുവരി 26 വരെ ഓൺലൈനായി എൻറോൾ ചെയ്യാം. പ്രോഗ്രാം ജനുവരി 19 മുതൽ ഏപ്രിൽ 10 വരെ.

സെറ്റ് പരീക്ഷ: ഓൺലൈൻ റജിസ്ട്രേഷൻ അപേക്ഷ തീയതി നീട്ടി

Education News

ഡിജിറ്റൽ വിപ്ലവത്തിന്റെ ഫലങ്ങളടക്കം വിജ്ഞാനം പകരുന്നതിന് വിഡിയോ ലക്ചർ, ഡൗൺലോഡ് ചെയ്തെടുക്കാവുന്ന മാറ്റർ, സ്വയം വിലയിരുത്താനുള്ള പരീക്ഷകൾ, ഓൺലൈൻ ചർച്ചകൾ എന്നിവ പ്രയോജനപ്പെടുത്താം. അണ്ടർ–ഗ്രാജ്വേറ്റ്, പോസ്റ്റ്–ഗ്രാജ്വേറ്റ് തലങ്ങളിലുള്ള വിദ്യാർഥികളടക്കമുള്ളവർക്കു പ്രോഗ്രാമിനു റജിസ്റ്റർ ചെയ്യാം. വിഷയത്തിലെ മുന്നറിവു പ്രതീക്ഷിക്കുന്നില്ല. പക്ഷേ, പൈതൺ പ്രോഗ്രാമിങ് അറിയാവുന്നവർക്ക് ഇതു കൂടുതൽ ഇണങ്ങും.

എവിടെ പ്രയോജനപ്പെടും ?

പാഠങ്ങൾ സാങ്കേതിക ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ ജോലികൾക്കു യോജിക്കും. ടെക്നോളജി കമ്പനികൾ (ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ആപ്പിൾ, ഐബിഎം മുതലായവ), എഐ / ഡേറ്റ സയൻസ് കമ്പനികൾ (ഓപ്പൺ എഐ, ഡേറ്റ റോബട്ട് മുതലായവ), ഐടി സർവീസ് ആൻഡ് കൺസൽറ്റന്റ് കമ്പനികൾ (ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, കോഗ്നിസന്റ് മുതലായവ), ഹെൽത്ത്കെയർ ആൻഡ് ബയോഇൻഫർമാറ്റിക്സ് (സീമെൻസ്, ഫിലിപ്സ് തുടങ്ങിയവ), ഓട്ടമോട്ടീവ് ആൻഡ് റോബട്ടിക്സ് (ടെസ്‌ല, ബോഷ്, കോണ്ടിനെന്റൽ തുടങ്ങിയവ), ഫിനാൻസ് ആൻഡ് ബാങ്കിങ് (ജെപി മോർഗൻ, പേയ്പാൽ, റേസർപേ, എച്ച്ഡിഎഫ്സി ബാങ്ക്), എഐ / മെഷീൻ ലേണിങ് സ്റ്റാർട്ടപ്പുകൾ, മുതലായവയിലെ പ്രവർത്തനങ്ങളിൽ ഈ പരിശീലനം സഹായകമാകും.

എഐ ഉപയോഗിക്കാൻ അറിയില്ലേ, പഠിക്കണോ? ഇതാ ഒരു എളുപ്പ വഴി

Education News

മെഷീൻ ലേണിങ് എൻജിനീയർ, എഐ ഗവേഷകർ, ഡേറ്റ സയന്റിസ്റ്റ്, കംപ്യൂട്ടർ വിഷൻ എൻജിനീയർ, എൻഎൽപി സ്പെഷലിസ്റ്റ് തുടങ്ങിയ ജോലികളിലാവശ്യമായ അറിവുകളും നൈപുണികളും ശക്തമാക്കുന്നതിന് ഡീപ് ലേണിങ് പരിശീലനം പ്രയോജനപ്പെടും. ഓരോ ആഴ്ചയും പഠിച്ചുതീർക്കേണ്ട പാഠഭാഗങ്ങളടങ്ങുന്ന സിലബസ് വെബ്സൈറ്റിലുണ്ട്.

ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ് പാസായവർക്ക് അവസരം; ശമ്പള സ്കെയിൽ 18,000 -56,900 രൂപ

Career Guru

സർട്ടിഫിക്കറ്റ് ലഭിക്കാൻ

പഠനപരിശീലനങ്ങൾ സൗജന്യമാണെങ്കിലും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണമെങ്കിൽ പരീക്ഷയെഴുതണം. 1000 രൂപയടച്ച് ഇതിനു റജിസ്റ്റർ ചെയ്യാം. ഏപ്രിൽ 25നു രാവിലെ 9–12, ഉച്ചകഴിഞ്ഞ് 2–5 എന്നിങ്ങനെ 2 സെഷനുകളുണ്ടായിരിക്കും. പരീക്ഷയ്ക്കു ഫെബ്രുവരി 13ന് അകം റജിസ്റ്റർ ചെയ്യണം. പഠനത്തിന്റെ ഭാഗമായ അസൈൻമെന്റുകൾ തൃപ്തികരമായി പൂർത്തിയാക്കിയിരിക്കുകയും വേണം.

പൂർണവിവരങ്ങൾക്ക് വെബ് : https://onlinecourses.nptel.ac.in/noc26_cs01/preview.ഈ സൈറ്റിലെത്താൻ Foundations of Deep Learning: Concepts and Applications എന്നത് ഗൂഗിൾ ചെയ്താലും മതി.

പരസ്യവാചകങ്ങളുടെ പ്രാസഭംഗി: ബ്രാൻഡുകളെ ജനങ്ങളിലേക്കെത്തിക്കുന്ന കോപ്പിറൈറ്റർമാർ

Career Guru

ഡീപ് ലേണിങ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുഖ്യഭാഗമാണ് മെഷീൻ ലേണിങ്. പല കൃത്യങ്ങളും മനുഷ്യർ ചെയ്യുന്നതുപോലെ ചെയ്യാൻ കംപ്യൂട്ടറുകളെ ദൃഷ്ടാന്തങ്ങളിലുടെ മെഷീൻ ലേണിങ് പഠിപ്പിക്കും. ഡീപ് ലേണിങ് എന്നത് മെഷീൻ ലേണിങ്ങിന്റെ ഒരു രീതിയായിക്കരുതാം.

നമ്മുടെ തലച്ചോറിലെപ്പോലെ ‘ന്യൂറൽ നെറ്റ്‌വർക്കുകൾ’ പ്രയോജനപ്പെടുത്തിയാണു കംപ്യൂട്ടർ പഠിക്കുന്നത്. നെറ്റ്‌വർക്കിലെ ലെയറുകൾ കൂടുന്നതനുസരിച്ച് സങ്കീർണമായ വിവരങ്ങളും പഠിച്ചുറപ്പിച്ചു പ്രയോഗിക്കാൻ കംപ്യൂട്ടറിനു കഴിയും. നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, ആരോഗ്യരക്ഷ, റോബട്ടിക്സ് മുതലായവയിൽ ഇതിന്റെ പ്രയോഗമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *