Breaking
5 Feb 2026, Thu

കയ്യിലുള്ളത് വെറുമൊരു ഫോണല്ല, നിധിയാണ്; ഏറ്റവും എളുപ്പത്തിൽ സ്വർണം വേർതിരിക്കാം, എങ്ങനെയെന്നറിയാം

ലോകം ഇലക്ട്രോണിക് മാലിന്യങ്ങളുടെ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് വലിയൊരു ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പഴയ ഫോണുകൾ, കംപ്യൂട്ടറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ നിന്ന് തികച്ചും പരിസ്ഥിതി സൗഹൃദമായി സ്വർണം വേർതിരിച്ചെടുക്കാനുള്ള പുതിയ സാങ്കേതികവിദ്യ ഗവേഷകർ കണ്ടെത്തി. ‘നേച്ചർ സസ്റ്റൈനബിലിറ്റി’ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇനി ഗൂഗിൾ മാപ്പിനോടും ‘ചുമ്മാ സംസാരിക്കാം’, കൂട്ടുകാരെപ്പോലെ കൃത്യസ്ഥലത്തെത്തിക്കും; മാറ്റങ്ങള്‍ അറിയാം

നിലവിൽ ഇ-മാലിന്യങ്ങളിൽ നിന്ന് സ്വർണം വേർതിരിക്കാൻ ഉപയോഗിക്കുന്ന രീതികൾ പലപ്പോഴും പരിസ്ഥിതിക്ക് ദോഷകരവും രാസവസ്തുക്കളുടെ അമിത ഉപയോഗം ഉള്ളതുമാണ്. എന്നാൽ പുതിയ കണ്ടെത്തൽ ഇതിനൊരു ഹരിത ബദലാണ് നൽകുന്നത്.സ്മാർട്ട്‌ഫോണുകളിൽ സ്വർണം ഉപയോഗിക്കുന്നത് ഭംഗിക്കായല്ല, മറിച്ച് അതിന്റെ മികച്ച ചാലകശക്തിയും തുരുമ്പെടുക്കാത്ത സ്വഭാവവും കാരണമാണ്. ചെമ്പോ വെള്ളിയോ പോലുള്ള ലോഹങ്ങൾ കാലക്രമേണ വായുവുമായോ ഈർപ്പവുമായോ പ്രവർത്തിച്ച് മങ്ങാൻ സാധ്യതയുള്ളപ്പോൾ, സ്വർണം ദീർഘകാലം കേടുകൂടാതെ നിൽക്കുകയും ലോ-വോൾട്ടേജിൽ പ്രവർത്തിക്കുന്ന മൈക്രോ ചിപ്പുകളിൽ കൃത്യമായി വൈദ്യുതി എത്തിക്കുകയും ചെയ്യുന്നു.

ഫോണിന്റെ മദർബോർഡ്, ബാറ്ററി കണക്ടറുകൾ, ചാർജിങ് പോർട്ടുകൾ, സിം കാർഡ് പിന്നുകൾ, പ്രോസസർ ചിപ്പുകൾ എന്നിവയിലാണ് പ്രധാനമായും സ്വർണത്തിന്റെ നേർത്ത പാളികൾ പൂശുന്നത്. ഒരു ഫോണിൽ ഏകദേശം 0.034 ഗ്രാം (30-40 മില്ലിഗ്രാം) എന്ന ചെറിയ അളവിലാണ് സ്വർണം അടങ്ങിയിരിക്കുന്നതെങ്കിലും, ഒരു ടൺ സ്വർണ്ണ അയിരിൽ നിന്ന് ഖനനം ചെയ്ത് ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്വർണം ഒരു ടൺ പഴയ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ബഹിരാകാശത്ത് വിസ്മയമാകാൻ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം-1’; കരുത്തായി ത്രീഡി പ്രിന്റഡ് എൻജിനുകൾ, സമർപ്പിച്ചത് പ്രധാനമന്ത്രി

ഇ-മാലിന്യം: ഞെട്ടിക്കുന്ന കണക്കുകൾ

നിർമിത ബുദ്ധിയുടെയും (AI) ഇൻറർനെറ്റ് സാങ്കേതികവിദ്യകളുടെയും വളർച്ച ഇ-മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി വർധിപ്പിച്ചു. 2022-ൽ മാത്രം ലോകമെമ്പാടുമായി പുറന്തള്ളപ്പെട്ടത് 62 ദശലക്ഷം ടൺ ഇ-മാലിന്യമാണ്.

2030 ആകുമ്പോഴേക്കും ഇത് 32% കൂടി വർധിച്ച് 82 ദശലക്ഷം ടണ്ണിലെത്തുമെന്ന് കരുതപ്പെടുന്നു.

Image Credit: Canva

ഭൂമധ്യരേഖയ്ക്ക് ചുറ്റും 40 ടണ്ണിന്റെ 15.5 ലക്ഷം ട്രക്കുകൾ നിരത്തിയിട്ടാൽ എത്ര വരുമോ, അത്രയും ഭീകരമാണ് ഈ മാലിന്യത്തിന്റെ അളവ്.വലിച്ചെറിയപ്പെടുന്ന ഇലക്ട്രോണിക്സ് സാധനങ്ങൾ പരിസ്ഥിതി നശിപ്പിക്കുക മാത്രമല്ല, കോടിക്കണക്കിന് രൂപയുടെ അമൂല്യമായ വിഭവങ്ങൾ കൂടിയാണ് ഇതിലൂടെ നഷ്ടമാകുന്നത്.

സാംസങ്ങിനെ വീഴ്ത്തി ആപ്പിൾ ഒന്നാമത്?14 വർഷത്തെ ചരിത്രം മറികടക്കും! സഹായിച്ചത് ഐഫോൺ 17

പുതിയ രീതി എങ്ങനെ?

സ്വിമ്മിങ് പൂളുകൾ അണുവിമുക്തമാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ട്രൈക്ലോറോഐസോസയാനൂറിക് ആസിഡും പുതുതായി വികസിപ്പിച്ചെടുത്ത ഒരു പോളിമറും ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്. ഇതിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്:

സ്വർണം അലിയിക്കുന്നു : ഇ-മാലിന്യത്തിലെ സ്വർണത്തെ ഓക്സിഡൈസ് ചെയ്യുന്നതിനായി ട്രൈക്ലോറോഐസോസയാനൂറിക് ആസിഡ് ഉപയോഗിച്ച് ലായനിയാക്കി മാറ്റുന്നു.

സ്വർണത്തെ പിടിച്ചെടുക്കുന്നു: ഈ ലായനിയിലേക്ക് പുതിയതായി വികസിപ്പിച്ച പോളിസൾഫൈഡ് പോളിമർ സോർബെൻ്റ് ചേർക്കുന്നു. ഇത് ലായനിയിൽ നിന്ന് സ്വർണത്തെ മാത്രം വലിച്ചെടുക്കുന്നു.

സ്വർണം വീണ്ടെടുക്കുന്നു പോളിമറിൽ കുടുങ്ങിയ സ്വർണത്തെ ഉയർന്ന താപനിലയിൽ ചൂടാക്കിയോ മറ്റ് രാസപ്രക്രിയകളിലൂടെയോ വേർതിരിച്ചെടുക്കുന്നു.

തുമ്പയും വർക്കലയും ബേക്കലും പെരിയാറും വലിയമലയുമൊക്കെ അങ്ങ് ചൊവ്വയിലുമുണ്ട്; തനി നാടൻ!

ഇങ്ങനെ ലഭിക്കുന്ന സ്വർണം അതീവ ശുദ്ധമായിരിക്കും. കൂടാതെ ഉപയോഗിച്ച പോളിമർ വീണ്ടും ഉപയോഗിക്കാമെന്നത് ഈ സാങ്കേതികവിദ്യയെ കൂടുതൽ ആകർഷകമാക്കുന്നു.

വ്യവസായികാടിസ്ഥാനത്തിൽ ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ സാധിച്ചാൽ, മാലിന്യത്തിൽ നിന്ന് നിധി കണ്ടെത്തുന്നതിന് തുല്യമായിരിക്കും അത്. ആഗോളതലത്തിൽ ഇ-മാലിന്യ സംസ്കരണത്തിൽ വലിയൊരു വിപ്ലവത്തിന് തന്നെയാകും ഇത് തുടക്കമിടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *