Breaking
5 Feb 2026, Thu

സോണി അമ്പൂക്കൻ ഫൊക്കാന അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു

കനക്ടികട്ട് ∙ സംഘടനാ രംഗത്തും ടെക്നോളജി രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സോണി അമ്പൂക്കൻ ഫൊക്കാന അസോസിയേറ്റ് സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ്പിന്റെ ‘ടീം ഇന്റഗ്രിറ്റി’ പാനലിൽ മത്സരിക്കുന്നു. ലോക കേരള സഭയിലെ അംഗം കൂടിയായ സോണി അമ്പൂക്കൻ കേരള അസോസിയേഷൻ ഓഫ് കനക്ടികട്ടിന്റെ(കെഎ സിടി) പ്രവർത്തകനാണ്. ഫൊക്കാനയുടെ നാഷനൽ കമ്മിറ്റി അംഗവും അഡിഷനൽ അസോസിയേറ്റ് ട്രഷററുമായിരുന്നു.

പണയം തിരിച്ചെടുപ്പിച്ചു, പാസ്‌പോർട്ട് തിരികെ നൽകി: ‘വെട്ടിലായി’ നേതാവ്; ബാങ്കിൽ നിന്ന് 10 ലക്ഷം തട്ടിയ യുവതി വിദേശത്തേക്ക് ‘മുങ്ങി’

ഇസ്രയേലിൽ അപകടം: മലയാളി ഹോം നഴ്സിന് ദാരുണാന്ത്യം; വിടപറഞ്ഞത് കോട്ടയം സ്വദേശിനി

ഫൊക്കാന മലയാളം അക്കാദമി കമ്മിറ്റി അംഗവും ‘അക്ഷര ജ്വാല’ പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാരിൽ ഒരാളുമായും പ്രവർത്തിച്ചു. കേരള അസോസിയേഷൻ ഓഫ് കനക്ടികട്ട് (കെഎസടി)യുടെ 2018-2020 കാലയളവിലെ പ്രസിഡന്റ് ആയിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലും മികച്ച പ്രാസംഗികൻ കൂടിയായ സോണി അമ്പൂക്കൻ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനലിന്റെ ഡിസ്ട്രിക്റ്റ് 51-ന്റെ ഗവർണർ പദവിയും വഹിച്ചിരുന്നു. ഹാർട്ട് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചു.

തൃശൂരിലെ പ്രശസ്തമായ അമ്പൂക്കൻ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തൻചിറ സ്വദേശിയാണ്. തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എൻഐടി സൂററ്റ്‌കലിൽ നിന്നും എം ടെക്ക് നേടി. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഐടി മാനേജ്‌മെന്റ് – ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐടി പ്രഫഷനൽ ആണ്. 2008 മുതൽ കനക്ടികട്ടിൽ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എംബിഎ, എംഐടി സ്ലോൺ മാനേജ്‌മെന്റിൽ നിന്ന് എക്സിക്യൂട്ടീവ് എജ്യുക്കേഷൻ എന്നീ ബിരുദങ്ങളും കരസ്ഥമാക്കി. സോണി അമ്പൂക്കന്റെ നേതൃത്വം എക്കാലത്തും ഫൊക്കാനക്ക് മുതൽക്കൂട്ടാകുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *