Breaking
5 Feb 2026, Thu

അക്കൗണ്ടിൽനിന്നും പണം പോകുന്നു, കാരണം മനസിലാകുന്നില്ല! പരിഭ്രമിക്കേണ്ട ഇതൊന്ന് പരിശോധിക്കാം

അക്കൗണ്ടിൽ നിന്നും ചെറിയ തുക, കാരണമില്ലാതെ അപ്രത്യക്ഷമാകുമ്പോൾ പലരും ഒന്ന് അമ്പരക്കും. തട്ടിപ്പാണോ അതോ അക്കൗണ്ട് വിവരങ്ങൾ ചോർന്നതാണോ എന്നൊക്കയാവും ആദ്യ ചിന്ത. എന്നാൽ പരിഭ്രമിക്കാൻ വരട്ടെ, പലപ്പോഴും ഇതിന് പിന്നിലെ കാരണം നമ്മൾ തന്നെഎപ്പോഴെങ്കിലും സെറ്റ് ചെയ്ത ‘ഓട്ടോപേ’ (Autopay) സംവിധാനമാകാം.

ശത്രുക്കളെ പേടിപ്പിച്ച അഗ്നിവ്യാളി…പുരാതന ചൈനയിലെ മാരക റോക്കറ്റ്; പ്രവർത്തനം ഇങ്ങനെ

ഗൂഗിൾ പേ (GPay) പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷനോ, കറന്റ് ബില്ലുകളോ, മറ്റ് സേവനങ്ങളോ അടയ്ക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ ‘ഓട്ടോപേ’ ഓപ്ഷൻ എനേബിൾ ആകാറുണ്ട്. ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാൻ ഇത് നല്ലതാണെങ്കിലും, ഉപയോഗിക്കാത്ത സേവനങ്ങൾക്ക് പോലും എല്ലാ മാസവും പണം നഷ്ടപ്പെടുന്നത് വലിയ ബാധ്യതയാണ്.

നമ്മൾ മറന്നാലും ഗൂഗിൾ പേ മറക്കില്ല, കൃത്യം തീയതിയിൽ പണം അക്കൗണ്ടിൽ നിന്ന് പോകും. അനാവശ്യമായി പണം പോകുന്നത് തടയാൻ ഗൂഗിൾ പേയിലെ ഓട്ടോപേ ലിസ്റ്റ് പരിശോധിച്ച് അവ ക്യാൻസൽ ചെയ്യുകയാണ് ഏക വഴി. ഇത് വളരെ ലളിതമായി എങ്ങനെ ചെയ്യാമെന്ന് നോക്കാം.

എങ്ങനെ ക്യാൻസൽ ചെയ്യാം?

∙വളരെ കുറഞ്ഞ സമയം കൊണ്ട് ഗൂഗിൾ പേയിലെ ആക്ടീവ് ആയ ഓട്ടോപേ ലിസ്റ്റ് കണ്ടെത്താനും വേണ്ടത്തവ ഒഴിവാക്കാനും സാധിക്കും.

∙ഗൂഗിൾ പേ ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ (Profile Picture) ടാപ്പ് ചെയ്യുക.

∙താഴേക്ക് നോക്കിയാൽ “Autopay” എന്നൊരു ഓപ്ഷൻ കാണാം. അത് തിരഞ്ഞെടുക്കുക.

∙നിങ്ങളുടെ നിലവിലുള്ള (Active) എല്ലാ ഓട്ടോപേ സബ്സ്ക്രിപ്ഷനുകളുടെയും ലിസ്റ്റ് കാണാം. (ഉദാഹരണത്തിന് Hotstar, Netflix, Spotify തുടങ്ങിയവ).

∙ഇതിൽ ഏതാണോ നിങ്ങൾക്ക് നിർത്തലാക്കേണ്ടത്, അതിൽ ക്ലിക്ക് ചെയ്യുക.

∙താഴെ കാണുന്ന “Cancel Autopay” എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

∙തീരുമാനം ഉറപ്പാക്കാനായി ചോദിക്കുമ്പോൾ കൺഫേം ചെയ്യുക. തുടർന്ന് നിങ്ങളുടെ UPI പിൻ നൽകി അത് അംഗീകരിക്കുക.

ചൈനയ്ക്ക് അടിച്ചത് ബമ്പർ ലോട്ടറി, അവഗണിച്ചിരുന്ന ആ ചെടിയിലുള്ളത് അപൂർവ ലോഹങ്ങൾ; ആ ‘നിധിവേട്ട’ ഇങ്ങനെ

ഇത്രയും ചെയ്താൽ ഓട്ടോപേ ക്യാൻസൽ ആയതായി കാണിച്ച് നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം (Confirmation Message) ലഭിക്കും. ഇതോടെ അടുത്ത മാസം മുതൽ ആ സേവനത്തിനായി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക് ആയി പണം ഈടാക്കുന്നത് നിലയ്ക്കും. ഇടയ്ക്കിടെ ഈ ലിസ്റ്റ് ഒന്ന് പരിശോധിക്കുന്നത് അനാവശ്യ ചെലവുകൾ കുറയ്ക്കാൻ സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *