ന്യൂഡൽഹി ∙ ക്യുഎസ് സുസ്ഥിരതാ റാങ്കിങ്ങിൽ ഐഐടി ഡൽഹി ഇന്ത്യയിൽ ഒന്നാമത്. അതേസമയം രാജ്യാന്തര തലത്തിൽ കഴിഞ്ഞ വർഷത്തെ 171–ാം സ്ഥാനത്തുനിന്ന് ഇക്കുറി 205ലേക്കു പിന്തള്ളപ്പെട്ടു. ആദ്യ 200ൽ ഇന്ത്യയിൽനിന്ന് ഒരു സ്ഥാപനവുമില്ല.
ഒറ്റമകൾ സ്കോളർഷിപ് അപേക്ഷ 20 വരെ; പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ
Education News
236–ാം റാങ്ക് നേടിയ ഐഐടി ബോംബെയാണ് ഇന്ത്യയിൽ രണ്ടാമത്. കഴിഞ്ഞ വർഷം 202–ാം റാങ്ക് നേടിയ ഐഐടി ഖരഗ്പുർ ഇക്കുറി 236–ാം സ്ഥാനത്താണ്.
പരിസ്ഥിതി സൗഹൃദ ഇടപെടൽ, സാമൂഹിക പ്രതിബദ്ധത, ഭരണനിർവഹണം തുടങ്ങിയ മേഖലകളിലെ മികവു വിലയിരുത്തിയാണു ക്യുഎസ് സുസ്ഥിരതാ റാങ്കിങ് നൽകുന്നത്. സ്വീഡനിലെ ലുൻഡ് സർവകലാശാലയാണ് ഒന്നാമത്. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ രണ്ടാമത്.

