തിരുവനന്തപുരത്ത് വലിയമലയിൽ പ്രവർത്തിക്കുന്ന കൽപിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2026 ജനുവരിയിലെ പിഎച്ച്ഡി പ്രവേശനത്തിന് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. (Indian Institute of Space Science & Technology, Valiamala, Thiruvananthapuram – 695 547; ഫോൺ: 0471-256 8477; വെബ്: www.iist.ac.in)
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എയറോസ്പേസ് എൻജി, ഏവിയോണിക്സ്, എർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യൂമാനിറ്റീസ് എന്നീ 7 വിഷയങ്ങളിലാണ് അവസരം. 4 വിഷയങ്ങളിലേക്കുവരെ അപേക്ഷിക്കാം. നവംബർ 20ന് 35 വയസ്സിൽ കുറവായിരിക്കണം. അർഹതയുള്ളവർക്കു മാനദണ്ഡപ്രകാരം പ്രായപരിധി ഇളവു കിട്ടും.
‘കാൻവ’ ഉപയോഗിച്ച് തകർപ്പൻ വിഡിയോകൾ തയാറാക്കാൻ പഠിക്കാം; ഏകദിന വർക്ക്‌ഷോപ്പ്
Education News
പ്രവേശനയോഗ്യത
അപേക്ഷകരെ 4 വിഭാഗക്കാരായി തിരിച്ചിട്ടുണ്ട്. പ്രവേശനയോഗ്യതയ്ക്കു വേണ്ട നിശ്ചിത മാർക്കിനു പകരം തുല്യ ഗ്രേഡ് പോയിന്റ് ആവറേജായാലും മതി.
1. മാസ്റ്റേഴ്സ് ഇൻ എൻജിനീയറിങ് / ടെക്നോളജി. 60% മാർക്കോടെ എംടെക്. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%, അല്ലെങ്കിൽ 8/10 അഥവാ 3.6/4 ഗ്രേഡ് പോയിന്റ് ആവറേജോടെ വിദേശ സർവകലാശാലകളിലെ എംഎസ്. GATE/CSIR/UGC-NET/NBHM/JEST അഥവാ ഐഐഎസ്ടി സ്ക്രീനിങ് ടെസ്റ്റ് സ്കോർ വേണം.
2. 75% മാർക്കോടെ ബിടെക്കും ഗേറ്റ് സ്കോറും. പട്ടിക, പിന്നാക്ക,സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 70% മതി. ഇനിപറയുന്ന വിഭാഗക്കാർക്കു ഗേറ്റ് സ്കോർ വേണമെന്നില്ല.
(എ) ഐഐടിയിൽ നിന്നോ ഐഐഎസ്ടിയിൽ നിന്നോ 7.5/10 ൽ കുറയാത്ത ഗ്രേഡ് പോയിന്റോടെ ബിടെക് അഥവാ ബാച്‌ലർ–മാസ്റ്റർ ഇരട്ടഡിഗ്രി ജയിച്ചവർ. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 7/10)
(ബി) UGC-CSIR-NET-JRF അഥവാ NBHM/JEST നേടിയവർ.
3. 60% മാർക്കോടെ സയൻസ് / ഹ്യൂമാനിറ്റീസ് /മാനേജ്മെന്റ് / സോഷ്യൽ സയൻസ് മാസ്റ്റർ ബിരുദം. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%. കൂടാതെ UGC-CSIR-NET-JRF/ NBHM/JEST/GATE / സമാന ടെസ്റ്റ് സ്കോറും വേണം.
4. 75% മാർക്കോടെ സയൻസ് / ഹ്യൂമാനിറ്റീസ് /മാനേജ്മെന്റ് / സോഷ്യൽ സയൻസ് 4–വർഷ ബിരുദം. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 70%. കൂടാതെ UGC-CSIR-NET-JRF/ NBHM/JEST/GATE / സമാന ടെസ്റ്റ് സ്കോറും വേണം.
പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസറാകാം: 750 ഒഴിവുകൾ
Career Guru
നിർദ്ദിഷ്ട പരീക്ഷയോഗ്യതയും UGC-CSIR-NET-JRF/NBHM/JES T സ്കോറുമുണ്ടെങ്കിൽ ഇന്റർവ്യൂ മാത്രം. നിർദിഷ്ട പരീക്ഷായോഗ്യതയുണ്ടെങ്കിലും ദേശീയ എലിജിബിലിറ്റി ടെസ്റ്റ് സ്കോറില്ലെങ്കിൽ ഓൺലൈൻ ടെസ്റ്റും ഇന്റർവ്യൂവും വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ബാച്‌ലർ ബിരുദം മാത്രമുള്ളവർ പിഎച്ച്ഡിയിൽ കൂടുതൽ കോഴ്സ് വർക്കു ചെയ്യേണ്ടതുണ്ട്.
എൻഐഡിയിൽ ഡിസൈൻ പഠിക്കാം; അപേക്ഷ ഡിസംബർ 1 വരെ
Education News
തുടക്കത്തിൽ 37,000 രൂപ, 2 വർഷത്തെ തൃപ്തികരമായ പ്രവർത്തനത്തിനു ശേഷം 42,000 രൂപ എന്നീ ക്രമത്തിൽ പ്രതിമാസ ഫെലോഷിപ് കിട്ടും. കേന്ദ്ര ഏജൻസികളിൽ നിന്നു ഗവേഷണ ഫെലോഷിപ്പുള്ളവർക്ക് ഐഐഎസ്ടി ധനസഹായം നൽകില്ല. ഹോസ്റ്റൽ സൗകര്യം ലഭിക്കും. ക്യാംപസിൽ താമസിക്കാത്തവർക്കു വീട്ടുവാടക അലവൻസുണ്ട്.
മറ്റു വിവരങ്ങൾ
തിരുവനന്തപുരത്ത് വലിയമല ക്യാംപസിൽ സ്ക്രീനിങ് ടെസ്റ്റ് ഡിസംബർ 15ന്. ഇന്റർവ്യൂ ഡിസംബർ 16 – 19 വരെ. ഡിസംബർ 26 നു സിലക്‌ഷൻ ലിസ്റ്റിടും. ജനുവരി രണ്ടിനു ചേരണം. ക്ലാസുകൾ 5നു തുടങ്ങും.
English Summary:
IIST PhD admission for the 2026 session is now open at the Indian Institute of Space Science and Technology in Thiruvananthapuram. Apply online before November 20 for PhD programs in various disciplines including Engineering, Science and Humanities.
Education News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

