Breaking
23 Mar 2026, Mon

ദുബായ് എയർഷോ 2025: ജിഡിആർഎഫ്എ അത്യാധുനിക ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കും

ദുബായ് ∙ ലോകത്തിലെ പ്രമുഖ വ്യോമയാന പ്രദർശനങ്ങളിലൊന്നായ ദുബായ് എയർഷോ 2025-ൽ അത്യാധുനിക ഡിജിറ്റൽ സേവനങ്ങളുടെ വിപുലമായ നിര അവതരിപ്പിക്കാൻ ഒരുങ്ങി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ)–ദുബായ്. നാളെ( 17) മുതൽ 21 വരെ ദുബായ് വേൾഡ് സെൻട്രലിൽ (ഡിഡബ്ല്യുസി) നടക്കുന്ന എയർഷോയിൽ സ്റ്റാൻഡ് നമ്പർ 1605-ലാണ് ജിഡിആർഎഫ്എയുടെ പവലിയൻ പ്രവർത്തിക്കുക. 148 രാജ്യങ്ങളിൽ നിന്നുള്ള 1,500-ലേറെ പ്രദർശകരും 200-ൽ അധികം വാണിജ്യ, സൈനിക, സ്വകാര്യ വിമാനങ്ങളും പങ്കെടുക്കുന്ന ദുബായ് എയർഷോ, വ്യോമയാനം, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്ന പ്രധാന രാജ്യാന്തര വേദിയാണ്.

‘ഇത് എങ്ങനെ സംഭവിച്ചു?’; മലയാളിയുടെ ‘ലക്കി ഡേ’: യുഎഇയിൽ പ്രവാസിയെ തേടി രണ്ട് കോടിയിലധികം രൂപ സമ്മാനം

വിരമിക്കാനിരിക്കെ തേടിയെത്തി 24 ലക്ഷം രൂപ: 28 വർഷം ഒരേ സ്പോൺസർക്ക് കീഴിൽ; യുഎഇയിൽ മാനം മുട്ടെ മലയാളിത്തിളക്കം

ദുബായുടെ ഡിജിറ്റൽ പരിവർത്തന ദൗത്യത്തിന് ശക്തി പകരുകയും സന്ദർശകരുടെയും നിക്ഷേപകരുടെയും സേവനാനുഭവം ഉയർത്തുകയും ചെയ്യുന്നതിൽ ജിഡിആർഎഫ്എ നിർണായക പങ്ക് വഹിക്കുന്നതായി അധികൃതർ അറിയിച്ചു. സാങ്കേതികവിദ്യയുടെ കരുത്തും ഉപയോഗത്തിലെ എളുപ്പവും സമന്വയിപ്പിച്ച ഒട്ടേറെ നവയുഗ സേവനങ്ങളാണ് പ്രദർശനത്തിൽ അവതരിപ്പിക്കപ്പെടുന്നത്.

∙ വീസ മുതൽ സുരക്ഷ വരെ, ഡിജിറ്റൽ മേൽക്കൈ

യോഗ്യരായ പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഗോൾഡൻ വീസ സേവനം കമാൻഡ് ഫീൽഡിലെ പ്രവർത്തനങ്ങൾ കൃത്യതയോടെ നിയന്ത്രിക്കുന്ന കമാൻഡ് ആന്റ് കൺട്രോൾ പ്ലാറ്റ്‌ഫോം, നിർമിത ബുദ്ധി(എഐ) സഹായത്തോടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്ന സലാമ ഡിജിറ്റൽ വിസ പ്ലാറ്റ്‌ഫോം, സർക്കാർ സേവനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യവത്കരിക്കപ്പെട്ട പ്ലാറ്റ്‌ഫോമായ 04 എന്നിവയാണ് ജിഡിആർഎഫ്എ പവലിയനിലെ പ്രധാന ആകർഷണങ്ങൾ.

ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ദുബായ് യാത്ര കൂടുതൽ ലളിതമാക്കുന്ന വീസ സേവനം, തടസ്സങ്ങളില്ലാത്ത യാത്രാനുഭവം നൽകുന്ന സ്മാർട്ട് കോറിഡോർ, വിനോദസഞ്ചാരികൾക്ക് ദുബായിലെ മികച്ച സ്വാഗതാനുഭവം നൽകുന്ന സംയോജിത ഹാപ്പിനെസ് കാർഡ് എന്നിവയും ഏറ്റവും നൂതനമായ മറ്റ് സ്മാർട്ട്‌ സേവനങ്ങളും എയർഷോയിൽ പരിചയപ്പെടുത്തും.

ഡിജിറ്റൽ സേവനങ്ങൾ പുതുമയോടെ, കാര്യക്ഷമതയോടെ, ഉയർന്ന നിലവാരത്തിൽ എത്തിക്കുന്നതിലൂടെ ദുബായ് വിഷൻ 2033-ന്റെ ലക്ഷ്യങ്ങളുമായി പൂർണമായി പൊരുത്തപ്പെടുന്ന പ്രതിബദ്ധതയാണ് ജിഡിആർഎഫ്എ ദുബായ് കാഴ്ചവയ്ക്കുന്നതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

English Summary:

Dubai Airshow 2025 will showcase advanced digital services by GDRFA Dubai. The event highlights the integration of technology to enhance visitor experience and align with Dubai’s digital transformation goals. The airshow will feature innovations in visas, security, and smart solutions.

United Arab Emirates

Middle East News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *