Breaking
5 Feb 2026, Thu

‘കാണാന്‍ കൊള്ളാവുന്ന ആരെയെങ്കിലും ജോലിക്കെടുക്കൂ’: ഇന്ത്യന്‍ യുവാക്കള്‍ക്ക് നേരെ കടുത്ത വംശീയ അധിക്ഷേപം; മറുപടിയുമായി സോഷ്യൽ മീഡിയ

സാൻ ഫ്രാൻസിസ്കോ ∙ ഫോബ്സിന്റെ മിടുക്കന്‍മാരുടെ പട്ടികയില്‍ ഇടം നേടിയവരും ഐഐടി ബിരുദധാരികളുമായ ഇന്ത്യന്‍ വംശജരായ യുവാക്കള്‍ക്കെതിരെ കടുത്ത വംശീയ അധിക്ഷേപം. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ഗിഗ(Giga) 61 മില്യൻ ഡോളറിന്റെ ധനസഹായം നേടിയെന്ന വാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നതിനിടെയാണ് ഇന്ത്യന്‍ വംശജരായ വരുൺ വുമാദി, ഇഷ മണിദീപ് എന്നിവർക്കെതിരെ വംശീയ അധിക്ഷേപം നടന്നത്.

അവധിക്ക് നാട്ടിൽ എത്തിയ യുവതിയെ എയർപോർട്ടിൽ നിന്ന് ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കെണിയൊരുക്കിയത് പണവും ഐഫോണും തിരിച്ചുനൽകാമെന്നു പറഞ്ഞ്

സൈന്യത്തെ പിന്തുണച്ചു: സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറെ പരസ്യമായി വെടിവച്ച് കൊന്ന് കലാപകാരികൾ, നടുക്കം വിട്ടുമാറാതെ മാലി

Other Countries

ഇവരുടെ വോയ്‌സ് എഐ സാങ്കേതികവിദ്യ ഡോർഡാഷുമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഫോർച്യൂൺ 100 കമ്പനികളുടെ പട്ടികയിൽ ഇടം നേടാൻ തയാറെടുക്കുകയാണെന്നുമായിരുന്നു വിഡിയോയുടെ ഉള്ളടക്കം. എന്നാൽ യുവാക്കളുടെ സംരംഭത്തെ കുറിച്ചോ, ഫണ്ട് ലഭിച്ചതില്‍ അഭിനന്ദനം അറിയിക്കുന്നതിനോ പകരം ഇവരുടെ സൗന്ദര്യത്തെയും ഉച്ചാരണരീതിയെയും ആണ് ഉപയോക്താക്കളിൽ ചിലർ പരിഹസിച്ചത്.

’61 മില്യൻ ഡോളർ ധനസമാഹരണം നടത്തിയ സ്ഥിതിക്ക് കാര്യങ്ങൾ അവതരിപ്പിക്കാന്‍ കാണാന്‍ കൊള്ളാവുന്ന ആരെയെങ്കിലും നിയമിക്കൂ’ എന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന കമന്റുകളിലൊന്ന്. വരുൺ വുമാദിയുടെ പഴയ ചിത്രങ്ങള്‍ പങ്കുവച്ചും അധിക്ഷേപം നടത്തി.

സംഭവത്തിൽ യുവാക്കൾക്ക് പിന്തുണയുമായി ഒട്ടേറെ പേർ രംഗത്തെത്തി. ‘ബുദ്ധികൊണ്ടും കഴിവ് കൊണ്ടും പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് വരുമ്പോളാണ് അരക്ഷിതരായ ചിലര്‍ ഇത്തരം തരംതാണ ആക്രമണങ്ങള്‍ നടത്തുന്നത്’ എന്ന് ഒരാൾ കുറിച്ചു. ‘ഇത്തരം കമന്റുകള്‍ തമാശയല്ലെന്നും ഇത്തരം അധിക്ഷേപങ്ങള്‍ കൊണ്ട് ആളുകളുടെ വിജയത്തെ ഇല്ലാതെയാക്കാന്‍ കഴിയില്ലെന്നും’ മറ്റൊരാൾ പറഞ്ഞു. ‘അത്യാകര്‍ഷകമായ ഉല്‍പന്നമാണ് യുവാക്കള്‍ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. അത് മാത്രമാണ് ഇവിടെ പ്രസക്തം. ഇലോണ്‍ മസ്ക് സുന്ദരനായത് കൊണ്ടാണോ ആളുകള്‍ എക്സ് ഉപയോഗിക്കുന്നത്? ഒരിക്കലുമല്ലെന്നും പ്ലാറ്റ്​ഫോമിന്റെ നിലവാരം കൊണ്ടാണെന്നും’ തുടങ്ങിയ കമന്റുകളും വിഡിയോയ്ക്ക് താഴെ നിറഞ്ഞു.

വലിയ സംരംഭങ്ങൾക്കായി തത്സമയ സംഭാഷണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന വോയ്‌സ് അധിഷ്ഠിത എഐ സംവിധാനങ്ങളാണ് ഗിഗ വികസിപ്പിക്കുന്നത്. 2023-ൽ സ്ഥാപിതമായ ഗിഗ, ഒരേ സമയം സംസാരിക്കാനും ചാറ്റ് ചെയ്യാനും ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാനും വലിയ സംരംഭങ്ങളുടെ സംവിധാനങ്ങളുമായി സംയോജിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യ നിർമിക്കുന്നു.

(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് varunvummadi എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *