Breaking
23 Mar 2026, Mon

ഹയർ സെക്കൻഡറി അധ്യാപക യോഗ്യതാനിർണയ പരീക്ഷ: റജിസ്ട്രേഷൻ 28 വരെ

കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിന് 2026 ജനുവരിയിൽ നടത്തുന്ന യോഗ്യതാ നിർണയ പരീക്ഷയ്ക്ക് (SET: സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) 28നു വൈകിട്ട് 5 വരെ ഓൺ‌ലൈൻ റജിസ്ട്രേഷൻ നടത്താം. 14 ജില്ലാകേന്ദ്രങ്ങളിലും ടെസ്‌റ്റ് നടത്തും. തീയതി പിന്നീട്. എൽബിഎസ് ആണ് പരീക്ഷ നടത്തുന്നത്. LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033; ഫോൺ: 0471- 2560311, lbscentre@gmail.com. വെബ്: https://lbscentre.in & www.lbscentre.kerala.gov.in.

പിജി മെഡിക്കൽ കോഴ്സ്: 12 വരെ ഓപ്ഷൻ നൽകാം: പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ

Education News

പരീക്ഷാരീതി

2 പേപ്പറുകൾ. ഒന്നാം പേപ്പർ എല്ലാവരും എഴുതണം. ഇതിൽ പൊതുവിജ്‌ഞാനവും അധ്യാപന അഭിരുചിയും. രണ്ടാം പേപ്പറിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് നിലവാരത്തിൽ ബന്ധപ്പെട്ട വിഷയം. ഇത്തരം 32 വിഷയങ്ങളിൽ നിന്ന് അർഹതയുള്ളത് തിരഞ്ഞെടുക്കാം. ഈ ലിസ്റ്റിൽ പെടാത്ത വിഷയത്തിൽ യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന‌് അർഹത, തുല്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഓരോ പേപ്പറിലും 120 മിനിറ്റിൽ 120 ഒബ്ജക്ടീവ് ചോദ്യങ്ങൾ. ഇതിന് ഓരോ മാർക്ക്. മാത്‌സിനും സ്‌റ്റാറ്റിസ്‌റ്റിക്‌സിനും മാത്രം ഒന്നര മാർക്കുള്ള 80 ചോദ്യങ്ങൾ വീതം. തെറ്റുത്തരത്തിനു മാർക്കു കുറയ്‌ക്കില്ല.

റെയിൽവേ റൈറ്റ്സിൽ ജോലി, ഡിപ്ലോമക്കാർക്ക് അവസരം; 600 ഒഴിവുകൾ

Career Guru

ആർക്കെല്ലാം എഴുതാം?

ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ മാസ്‌റ്റർ ബിരുദവും ഏതെങ്കിലും വിഷയത്തിലെ ബിഎഡും. മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി എന്നിവയ്‌ക്കു റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ എംഎസ്‌സി–എഡ് 50% മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. ബോട്ടണി, സുവോളജി വിഷയങ്ങൾക്ക് 50% മാർക്കോടെ ലൈഫ് സയൻസ് എംഎസ്‌സി–ബിഎഡ് യോഗ്യതയും പരിഗണിക്കും. 50% എങ്കിലും മാർക്കോടെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷിലെ സെക്കൻഡ് ക്ലാസ് എംഎയും ബിഎ‍‍ഡും ഉള്ളവർക്കും അപേക്ഷിക്കാം.

എഐ യുഗത്തിനായി തയാറാകാം: അധ്യാപകർക്കായി ഓൺലൈൻ കോഴ്സ്

Education News

കൊമേഴ്‌സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്റ്റിക്‌സ്, സിറിയക് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല. അറബിക്, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിൽ DLEd/LTTC യാഗ്യതയുള്ളവർക്കും ബിഎഡ് നിർബന്ധമല്ല. 50% മാർക്കോടെ ബയോടെക്നോളജി എംഎസ്‍സിയും നാച്ചുറൽ സയൻസ് ബിഎ‍ഡുമുള്ളവർക്കും സെറ്റ് എഴുതാം. ദക്ഷിൺ ഭാരത് ഹിന്ദി പ്രചാർ സഭയുടെ ഹിന്ദി ബിഎഡിനും അംഗീകാരമുണ്ട്

കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോൺഡൻസ് / ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോൾ ഫൈനൽ ബിഎഡ് പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും ബിഎഡ്‌ നേടിയിട്ട് ഇപ്പോൾ ഫൈനൽ പിജി പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. ഇക്കാര്യത്തിനു നിർദിഷ്ടഫോർമാറ്റിൽ സത്യവാങ്മൂലം പ്രിൻസിപ്പലിന്റെ ഒപ്പോടെ സമർപ്പിക്കണം. സെറ്റ് ഫലം വന്ന് ഒരു വർഷത്തിനകം യോഗ്യത പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഉയർന്ന പ്രായപരിധിയില്ല. പക്ഷേ അധ്യാപക നിയമനത്തിനു പ്രായപരിധിയുണ്ടെങ്കിൽ, അതു പാലിക്കേണ്ടിവരും.

ഒന്നാംവർഷ പിജി / ബിഎഡ് വിദ്യാർഥികൾ അപേക്ഷിക്കേണ്ടതില്ല. മാർക്കു ശതമാനത്തിനു പകരം തുല്യ ഗ്രേഡും അംഗീകരിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു മിനിമം മാർക്കിൽ 5% ഇളവുണ്ട്. റജിസ്ട്രേഷൻ സമയത്തു സാധുതയുള്ള നോൺ–ക്രീമിലെയർ സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. (30.10.2024 നും 28.11.2025 നും ഇടയിൽ ലഭിച്ചത്).

ഓൺലൈൻ അപേക്ഷാസമർപ്പണത്തിന്റെ നടപടിക്രമങ്ങൾക്കു സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്ടസും നോക്കാം. അപേക്ഷാഫീ 1300 രൂപ ഇതു നവംബർ 30ന് അർധരാത്രി വരെ ഓൺലൈനായി അടയ്ക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 750 രൂപ. സിലബസും 5 മുൻപരീക്ഷകളിലെ ചോദ്യങ്ങളും വെബ് സൈറ്റിലുണ്ട്.

ലിറ്റിൽ കൈറ്റ്‌സ് അവാർഡിന് അപേക്ഷിക്കാം; പുരസ്കാരമായി ലഭിക്കുന്നത് ലക്ഷങ്ങൾ

Education News

സംവരണമില്ലാത്തവർ കൂടുതൽ മാർക്ക് നേടണം

അപേക്ഷകന്റെ വിഭാഗമനുസരിച്ച് താഴെക്കാണുന്ന ക്രമത്തിൽ മിനിമം മാർക്കുണ്ടെങ്കിൽ മാത്രമേ അധ്യാപകയോഗ്യത ലഭിക്കൂ.

∙ ജനറൽ: ഓരോ പേപ്പറിനും 40%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 48%.

∙ പിന്നാക്കം: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 45%.

∙ പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾ: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 40%.

By admin

Leave a Reply

Your email address will not be published. Required fields are marked *