മെറ്റായുടെ നൂതനമായ വെയറബിൾ സാങ്കേതികവിദ്യ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ട്, റെയ്ബാൻ മെറ്റാ ജെൻ 1 ഗ്ലാസുകൾ നവംബർ 21 മുതൽ ഇന്ത്യയിൽ ആമസോൺ, ഫ്ലിപ്കാർട്, റിലയൻസ് ഡിജിറ്റൽ എന്നീ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും.
ബഹിരാകാശ പേടകത്തിൽ അജ്ഞാതവസ്തു ഇടിച്ചു? ചൈനീസ് ബഹിരാകാശ യാത്രികർ കുടുങ്ങി!
നവംബർ 6 മുതൽ, ഉപഭോക്താക്കൾക്ക് ഈ ഓൺലൈൻ റീട്ടെയിലർമാർ വഴി റെയ്ബാൻ മെറ്റാ ജെൻ 1 ശ്രേണി ആദ്യം വാങ്ങുന്നവരിൽ ഒരാളാകാൻ “Notify Me” അലേർട്ടുകൾക്കായി റജിസ്റ്റർ ചെയ്യാം. റെയ്-ബാനിന്റെ ഐക്കോണിക് ശൈലിയും മെറ്റായുടെ അഡ്വാൻസ്ഡ് ഹാൻഡ്‌സ്-ഫ്രീ സാങ്കേതികവിദ്യയും ദൈനംദിന ഉപയോഗത്തിനായി ഈ ഗ്ലാസുകളിൽ ഒരുമിക്കുന്നു.
മെറ്റാ എഐ സംയോജനം: “Hey Meta” എന്ന് പറഞ്ഞുകൊണ്ട് ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ നേടാനും ഗ്ലാസുകൾ ഹാൻഡ്‌സ്-ഫ്രീ ആയി നിയന്ത്രിക്കാനും കഴിയും.
ലെൻസുകൾ: പ്രിസ്‌ക്രിപ്ഷൻ, സൺ, പോളറൈസ്ഡ്, ട്രാൻസിഷൻസ് ലെൻസുകൾ ഉൾപ്പെടെയുള്ള ക്ലാസിക് റെയ്-ബാൻ ഫ്രെയിമുകൾ ലഭ്യമാണ്.
ചാർജിങ് കേസ്: പോക്കറ്റിൽ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഒരു ചാർജിങ് കെയ്‌സും ഇതിനൊപ്പമുണ്ട്.
സ്വകാര്യത ഉറപ്പാക്കുന്നു: ക്യാമറ ഓണായിരിക്കുമ്പോൾ ഒരു വിസിബിൾ ക്യാപ്ചർ LED ഇൻഡിക്കേറ്റർ പ്രകാശിക്കും, ഇത് സുതാര്യതയും സ്വകാര്യതയും ഒരുപോലെ ഉറപ്പാക്കുന്നു.
പ്രായപൂർത്തിയാകാത്തവർക്ക് കാറും സ്കൂട്ടറും ഓടിക്കാൻ നൽകി; 2 പേർക്കെതിരെ കേസ്
ഇന്ത്യക്കാർക്കായുള്ള പ്രത്യേക പുതിയ ഫീച്ചറുകൾ
റെയ്-ബാൻ മെറ്റാ ഗ്ലാസുകൾക്കായി അടുത്തിടെ നിരവധി പുതിയ അനുഭവങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഹിന്ദി പിന്തുണ: ഉപയോക്താക്കൾക്ക് ഇനി മെറ്റാ AI-യോട് ഹിന്ദിയിൽ സംസാരിക്കാൻ കഴിയും.
ബോളിവുഡ് താരം ദീപിക പദുകോണിന്റെ സെലിബ്രിറ്റി എഐ വോയിസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
“Restyle” ഫീച്ചർ: “Hey Meta, restyle this” എന്ന് പറഞ്ഞാൽ ഫോട്ടോകളെ ലൈറ്റുകളും നിറങ്ങളും തീമുകളും ഉപയോഗിച്ച് മനോഹരമായി മാറ്റിയെടുക്കാൻ ഈ ഫീച്ചർ സഹായിക്കും.
പ്രായപൂർത്തിയാകാത്തവർക്ക് കാറും സ്കൂട്ടറും ഓടിക്കാൻ നൽകി; 2 പേർക്കെതിരെ കേസ്
UPI Lite പേയ്മെന്റുകൾ (ഉടൻ വരും): 1,000 രൂപയിൽ താഴെയുള്ള ചെറിയ ഇടപാടുകൾ പൂർത്തിയാക്കാൻ Meta ഉടൻ തന്നെ UPI Lite പേയ്‌മെന്റുകൾ പരീക്ഷിക്കാൻ തുടങ്ങും. ഉപയോക്താക്കൾക്ക് ഒരു QR കോഡിലേക്ക് നോക്കി “Hey Meta, scan and pay” എന്ന് പറഞ്ഞാൽ മതിയാകും.

