Breaking
20 Mar 2026, Fri

വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിൽ ക്വാണ്ടം ടെക്നോളജി പിജി കോഴ്സ്

ബെംഗളൂരു ∙ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിൽ ഈ അധ്യയന വർഷം മുതൽ ക്വാണ്ടം ടെക്നോളജിയിൽ പിജി കോഴ്സ് ആരംഭിക്കുന്നു. ക്യുഎൻയു ലാബ്, ക്യുപിഐഎ എന്നീ കമ്പനികളുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്. ഈ കമ്പനികൾ വിദ്യാർഥികൾക്ക് സൗജന്യ ഇന്റേൺഷിപ് അനുവദിക്കുമെന്ന് വൈസ് ചാൻസലർ എസ്. വിദ്യാശങ്കർ അറിയിച്ചു.

ബിടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഇസി), കംപ്യൂട്ടർ സയൻസ് (സിഎസ്), ഇൻഫർമേഷൻ ടെക്നോളജി (ഐഎസ്) കഴിഞ്ഞവർക്ക് മുൻഗണന. ബെംഗളൂരുവിലെയോ മുദ്ദെനഹള്ളിയിലെയോ ക്യാംപസിലാകും കോഴ്സ്.

By admin

Leave a Reply

Your email address will not be published. Required fields are marked *