കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി നടത്തുന്ന നാഷനൽ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (NHTET) ഈമാസം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പൊതു / സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അസിസ്റ്റന്റ് ലക്ചറർ, ടീച്ചിങ് അസോഷ്യേറ്റ് തസ്തികകളിൽ ജോലി ചെയ്യണമെങ്കിൽ ഈ ടെസ്റ്റ് വിജയിക്കണം. നിയമനത്തിന് അർഹതയുള്ള പ്രായപരിധി വരെ എൻഎച്ച്ടിഇടി സർട്ടിഫിക്കറ്റിനു സാധുതയുണ്ട്. ഡിസംബർ 14ന് ആണു പരീക്ഷ. www.nchm.gov.in.
എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
Education News
അപേക്ഷാ ഫീ 1000 രൂപ അപേക്ഷാഫീ ഓൺലൈനായി അടയ്ക്കണം. വനിതകളും എസ്‍സി/ എസ്ടി/ ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാരും 500 രൂപ അടച്ചാൽ മതി. ഓൺലൈൻ അപേക്ഷയോടൊപ്പമുള്ള കൺഫർമേഷൻ ഷീറ്റിന്റെ പ്രിന്റ് ഡയറക്ടർ (എ ആൻഡ് എഫ്) എന്ന പേരിൽ നോയിഡയിലെ കൗൺസിൽ ഓഫിസിലേക്ക് അയയ്ക്കണം.
∙ 12 ജയിച്ച് 55% എങ്കിലും മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് / ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ / കളിനറി ആർട്ട് ഇവയൊന്നിലെ ഫുൾടൈം ബിരുദവും 2 വർഷം ജോലിപരിചയവുമുള്ളവർ. (പഠനത്തിന്റെ ഭാഗമായ 6 മാസത്തെ വ്യവസായ പരിശീലനം പരിചയമായി കരുതില്ല). ഈ വിഷയങ്ങളിൽ 55% എങ്കിലും മാർക്കോടെ പിജിയുള്ളവർക്കും അപേക്ഷിക്കാം. നാലാം സെമസ്റ്റർ പിജി വിദ്യാർഥികളെ വ്യവസ്ഥകൾക്കു വിധേയമായി പരിഗണിക്കും.
∙ ടീച്ചിങ് അസോഷ്യേറ്റിന് അപേക്ഷിക്കുന്നവർക്ക് 2025 ഡിസംബർ 31നു 30 വയസ്സു കവിയരുത്. അസിസ്റ്റന്റ് ലക്ചറർ അപേക്ഷകർക്ക് 35 വരെയാകാം. എസ്‌സി, എസ്ടി / ഭിന്നശേഷി വിഭാഗക്കാർക്ക് 5 വയസ്സും പിന്നാക്ക വിഭാഗക്കാർക്കു 3 വയസ്സും വരെ കൂടുതലാകാം.
‘നെക്സ്റ്റ്’ പരീക്ഷ ഉടനില്ല; നടപ്പാക്കാൻ 4 കൊല്ലമെങ്കിലും വേണമെന്ന് എൻഎംസി
Education News
ചെന്നൈ, മുംബൈ, നോയിഡ, കൊൽക്കത്ത, ഗുവാഹത്തി എന്നീ 5 കേന്ദ്രങ്ങളിൽ മാത്രമാണു പരീക്ഷാ കേന്ദ്രങ്ങൾ. 3 പേപ്പറുള്ളതിൽ 100 മാർക്ക് വീതമുള്ള ആദ്യ 2 പേപ്പറുകൾ രാവിലെ 10– 12 വരെ നടക്കും. 200 മാർക്കിന്റെ മൂന്നാം പേപ്പർ ഉച്ചയ്ക്കു ശേഷം 2– 4 വരെ. മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ടെസ്റ്റിൽ ശരിയുത്തരത്തിനു 2 മാർക്കു കിട്ടും. തെറ്റിന് അര മാർക്കു വീതം കുറയ്ക്കും.
1. അധ്യാപന അഭിരുചി, യുക്തിചിന്ത, ആശയഗ്രഹണം, പൊതുവിജ്ഞാനം
2. പോഷകാഹാരം, ഫൂഡ് സയൻസ്, മാനേജ്മെന്റ്, ഹോട്ടൽ അക്കൗണ്ടിങ്, വില നിശ്ചയിക്കൽ.
3. ഇതിൽ 2 വിഭാഗം ചോദ്യങ്ങളുണ്ട്. കളിനറി ആർട്ട് / സയൻസ് യോഗ്യതയുള്ളവർക്കു ഫൂഡ് ആൻഡ് ബവ്റിജസ് എന്നിവ തിരഞ്ഞെടുക്കാം. മറ്റെല്ലാവർക്കും ജനറിക്.

