പാലാ ഐഐഐടി 2026 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് അവസരം. നവംബർ 14 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. https://phd.iiitkottayam.ac.in, 0482–2202161
കർശന വ്യവസ്ഥകൾ മാനസിക സംഘർഷം കൂട്ടുന്നു; നിയമ വിദ്യാർഥികൾക്ക് ഹാജർ നിർബന്ധമാക്കരുതെന്ന് ഹൈക്കോടതി
Education News
അപേക്ഷാഫീ 1000 രൂപ. പെൺകുട്ടികളും എസ്‌സി, എസ്ടി, ഭിന്നശേഷി വിദ്യാർഥികളും 500 രൂപയടച്ചാൽ മതി. ഒന്നിലേറെ വിഷയങ്ങളിലേക്കു വെവ്വേറെ അപേക്ഷ സമർപ്പിക്കണം. നവംബർ 16–20 തീയതികളിൽ എഴുത്തുപരീക്ഷ / ഇന്റർവ്യൂ എന്നിവ ഉണ്ട്. സെമസ്റ്റർ ഫീ 22,000 രൂപ. മറ്റു ഫീസും ഹോസ്റ്റൽഫീസും പുറമേ. ഫുൾടൈം ഗവേഷകർക്ക് 25,000 രൂപയിൽ കുറയാത്ത പ്രതിമാസ ടീച്ചിങ് അസിസ്റ്റൻസ് ലഭിക്കും.
ശാസ്ത്രഗവേഷണ സൗകര്യങ്ങളറിയാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഡയറക്ടറി
Career Guru
∙ 60% മാർക്കോടെ ബന്ധപ്പെട്ട മാസ്റ്റർ ബിരുദം
∙ മികച്ച സ്ഥാപനങ്ങളിൽനിന്നു 75% മാർക്കോടെ നേടിയ 4–വർഷ ബിരുദം. പ്രോഗ്രാം പൂർത്തിയാക്കുമ്പോൾ എംഎസും പിഎച്ച്ഡിയും ലഭിക്കും.
∙ പ്രഫഷനലുകൾ: ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക് പഠിക്കുന്നവർക്ക് അഞ്ചാം സെമസ്റ്റർവരെ മിനിമം 8 ഗ്രേഡ് പോയിന്റ് ആവറേജുണ്ടെങ്കിൽ പ്രവേശനം നൽകും. എംടെക് ജയിച്ച് 2 വർഷംവരെ ഈ അവസരമുണ്ട്.
പ്രവേശനം 5 വിഭാഗങ്ങളിൽ
▶ സ്കോളർഷിപ് ഹോൾഡർ: INSPIRE/CSIR/UGC/NBHM/ മറ്റ് അംഗീകൃത ഫണ്ടിങ് ഏജൻസിയിൽനിന്നു സഹായം, ഫുൾടൈം
▶ സ്പോൺസേഡ്: ഫുൾടൈം, അംഗീകൃത സ്ഥാപനത്തിൽ സ്ഥിരം ജോലിയുള്ളവർ.
▶ സ്വാശ്രയം: ഫുൾടൈം, ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അസിസ്റ്റന്റ്ഷിപ്/ ഫെലോഷിപ് എന്നിവ ലഭിക്കില്ല. ടീച്ചിങ് അസിസ്റ്റൻസ് ലഭിച്ചേക്കാം.
▶ എക്സ്റ്റേണൽ റജിസട്രന്റ്സ്: വ്യവസായങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർ. അവരുടെ സ്ഥാപനത്തിലോ ഈ ഇൻസ്റ്റിറ്റ്യൂട്ടിലോ ഗവേഷണമാകാം. ജോലിയിൽ തുടരാം. ഐഐഐടിയുടെ സാമ്പത്തികസഹായമില്ല
▶ സ്പോൺസേഡ് പ്രോജക്ട് വഴി പിഎച്ച്ഡി: ഇൻസ്റ്റിറ്റ്യൂട്ട് സ്പോൺസർ ചെയ്യുന്ന പ്രോജക്ടിൽ പ്രവർത്തിക്കാം.

