ശ്രീകണ്ഠപുരം∙ നഗരസഭയുടെ 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വാട്ടർ എടിഎം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന അധ്യക്ഷത വഹിച്ചു.12 ലക്ഷം രൂപയാണ് പദ്ധതി തുക. ആരോഗ്യകാര്യ അധ്യക്ഷ വി.പി.നസീമ, വൈസ് ചെയർമാൻ കെ.ശിവദാസൻ, നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ കെ.സി. ജോസഫ് കൊന്നക്കൽ, പി.പി.ചന്ദ്രാഗദൻ, ജോസഫിന് വർഗീസ്, ത്രേസ്യാമ്മ മാത്യു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഇ.വി.രാമകൃഷ്ണൻ, എൻ.പി.സിദ്ദീഖ്, വർഗീസ് വയലാ മണ്ണിൽ, അപ്പു കണ്ണാവിൽ, കൗൺസിലർമാരായ കെ വി കുഞ്ഞിരാമൻ, ബാബു മണി, ആലിസ് ജയിംസ്, വിജിൽ മോഹനൻ, നിഷിദ റഹ്മാൻ, ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ടി. എം. രാജേന്ദ്രൻ,
പിഎച്ച്ഐ പി.വി.സതീശൻ ,സെക്രട്ടറി ടി വി. നാരായണൻ ,ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ എന്നിവർ പ്രസംഗിച്ചു. ഗുണമേന്മ ഉറപ്പുവരുത്തുന്ന 12 തരം ഫിൽറ്റർ മെഷീനുകൾ പ്രവർത്തിക്കുന്ന വാട്ടർ എ ടി എമ്മിന്റെ ശുചീകരണരീതി അത്യാധുനിക അൾട്രാ വയലറ്റ് സംവിധാനങ്ങളിലൂടെയും റിവേഴ്സ് ഓസ്മോസിലൂടെയുമാണ്. പണം അടച്ചും ക്യുആർ കോഡ് സ്കാൻ ചെയ്തും ശുദ്ധജലം എടുക്കാവുന്നതാണ്. ഒരു രൂപയുടെയും അഞ്ച് രൂപയുടെ നാണയമാണ് ഇതിൽ ഉപയോഗിക്കേണ്ടത്. യഥാക്രമം ഒരു ലീറ്റർ വെള്ളവും അഞ്ചു ലീറ്റർ വെള്ളവും ശേഖരിക്കാവുന്നതാണ്.
പണം നിക്ഷേപിച്ച് 20 സെക്കൻഡിന് ശേഷം ചൂടുവെള്ളവും, തണുത്ത വെള്ളവും, സാധാരണ വെള്ളവും ലഭിക്കുന്നതാണ്. സിസിടിവിയും, 4ജി സൗകര്യവും ഉണ്ട്. നഗരസഭയുടെ വ്യത്യസ്തവും നൂതനവുമായ ഈ വാട്ടർ എടിഎം പദ്ധതി ബസ് സ്റ്റാൻഡിലും ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിന് മുൻപിലുമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.

