Breaking
5 Feb 2026, Thu

റിസർച്ച്, ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിയുമായി ദുബായ് ആർടിഎ

ദുബായ്∙ എമിറേറ്റിലെ ഗതാഗത മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ‘റിസർച്ച്, ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി 2030’ പ്രഖ്യാപിച്ചു. നൂതന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിച്ചും ഗവേഷണത്തിലൂടെ വിപ്ലവകരമായ നേട്ടങ്ങൾ കൈവരിച്ചും ദുബായിയെ ഭാവിക്ക് സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

‘അനിൽകുമാർ ബി, താങ്കളാരാണ്?’; 225 കോടി നേടിയ മഹാഭാഗ്യവാൻ മലയാളി?

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുടുംബ വീസ പുതുക്കൽ ഇനി എളുപ്പമല്ല! ഭാര്യയ്ക്കും കുട്ടികൾക്കും കൂടുതൽ ‘കടമ്പകൾ’; മാറ്റങ്ങൾ അറിയാം

തടസ്സങ്ങളില്ലാത്തതും സുസ്ഥിരവുമായ ഗതാഗതത്തിൽ ലോകനേതാവ് എന്ന ആർടിഎയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ നീക്കം. സുരക്ഷ, മൊബിലിറ്റി സാങ്കേതികവിദ്യകൾ, സുസ്ഥിരത, പ്രവർത്തന മികവ് എന്നീ നാല് പ്രധാന സ്തംഭങ്ങളിലാണ് തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗതാഗതക്കുരുക്ക്, അപകടങ്ങൾ, മരണനിരക്ക് എന്നിവ കുറച്ച് അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ കുറച്ച് സുസ്ഥിര ഗതാഗതത്തിന് ഊന്നൽ നൽകുക എന്നിവ ഇതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. അക്കാദമിക് സ്ഥാപനങ്ങൾ, സ്വകാര്യമേഖല, സ്റ്റാർട്ടപ്പുകൾ എന്നിവരുമായി സഹകരിച്ചായിരിക്കും ഈ തന്ത്രം നടപ്പാക്കുകയെന്ന് ആർടിഎ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടർ സിഇഒ മൂന അൽ ഒസൈമി വ്യക്തമാക്കി.

നിലവിൽ ആർടിഎയുടെ പേരിൽ 137ൽ ഏറെ ഐപി റജിസ്ട്രേഷനുകൾ ഉണ്ട്. ഗവേഷണത്തിനും നവീകരണത്തിനും പിന്തുണ നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ഈ പുതിയ തന്ത്രം സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *