Breaking
5 Feb 2026, Thu

ഫിസിക്സ്, കണക്ക് പ്രതിഭകൾക്ക് ലണ്ടനിൽ ഗവേഷണ ഫെലോഷിപ്

ന്യൂഡൽഹി ∙ രാജ്യത്തെ ഫിസിക്സ്, കണക്ക് രംഗത്തെ പ്രതിഭകൾക്കു ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ (എൽഐഎംഎസ്) ഗവേഷണത്തിന് അവസരമൊരുക്കുന്ന രാമാനുജൻ ജൂനിയർ റിസർച്ചേഴ്സ് പദ്ധതിക്കു തുടക്കം.

യുകെ പ്രധാനമന്ത്രി കിയ സ്റ്റാമെർ ഏതാനും ആഴ്ച മുൻപ് ഇന്ത്യ സന്ദർശിച്ചപ്പോഴാണു പുതിയ ഗവേഷണ ഫെലോഷിപ്പിനു ധാരണയായത്. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര–സാങ്കേതിക വകുപ്പുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

തമിഴ്നാട് സർക്കാർ സർവീസിൽ അസിസ്റ്റന്റ് പ്രഫസർ, 2708 ഒഴിവുകൾ; ശമ്പള സ്കെയിൽ 57,700 – 1,82,100 രൂപ

Career Guru

ആദ്യ ഘട്ടത്തിൽ ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ (ജെഎൻസിഎഎസ്ആർ) തിരഞ്ഞെടുക്കപ്പെടുന്ന 6 തിയററ്റിക്കൽ ഫിസിക്സ്, മാത്തമാറ്റിക്സ് ഗവേഷക വിദ്യാർഥികൾക്ക് എൽഐഎംഎസിൽ ഗവേഷണം നടത്താൻ അവസരം ലഭിക്കും. അടുത്ത ഘട്ടത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ശാസ്ത്ര പ്രതിഭകൾക്കും അവസരമൊരുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *