Breaking
2 Feb 2026, Mon

ബുർജ് ഖലീഫ കീഴടക്കി ദുബായ് അഗ്നിശമന സേന; 159 നിലകൾ കയറി പുതിയ ഗിന്നസ് റെക്കോർഡ്!

ദുബായ് ∙ അവിശ്വസനീയമായ പ്രകടനത്തിലൂടെ ദുബായ് സിവിൽ ഡിഫൻസിലെ (ഡിസിഡി) മൂന്ന് എമിറാത്തി അഗ്നിശമന സേനാംഗങ്ങൾ ബുർജ് ഖലീഫയുടെ 159 നിലകൾ കീഴടക്കി പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. ഏകദേശം 15 കിലോഗ്രാം ഭാരമുള്ള പൂർണമായ ഫയർഫൈറ്റിങ് സ്യൂട്ട് ധരിച്ചായിരുന്നു ഈ സാഹസികമായ പടികയറ്റം.

പുറത്തുവരാതെ 225 കോടി രൂപയുടെ ‘മലയാളി’ ഉടമ; ശബ്ദം പുറത്തുവിട്ട് അധികൃതർ

അന്വേഷണം വെറുതെയായില്ല: യുകെയിൽ കാണാതായ കോട്ടയം സ്വദേശിയെ 5 ദിവസത്തിന് ശേഷം കണ്ടെത്തി

Europe News

52 മിനിറ്റും 30 സെക്കൻഡും എന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് കുറഞ്ഞ ഓക്സിജൻ നിലയെയും സ്യൂട്ടിനുള്ളിലെ കഠിനമായ ചൂടിനെയും അതിജീവിച്ച് ഇവർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. കായികക്ഷമതയുടെയും പ്രഫഷനൽ വൈദഗ്ധ്യത്തിന്റെയും അതിർത്തികൾ ഭേദിക്കുന്നതായിരുന്നു ഈ പ്രകടനം. ഗിന്നസ് സർട്ടിഫൈഡ് നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു ഈ അത്യപൂർവ നേട്ടം.

സ്ഥിരമായ പരിശീലനത്തിലൂടെയും ഫിറ്റ്നസ് ദിനചര്യകളിലൂടെയും പരിശീലനത്തിലൂടെയുമാണ് ഇവർ ഈ വെല്ലുവിളിക്കായി തയാറെടുത്തത്. ശാരീരിക ക്ഷീണം, കുറഞ്ഞ ഓക്സിജൻ, സ്യൂട്ടിനുള്ളിലെ ചൂട്, ഗുരുത്വാകർഷണത്തിന്റെ സ്വാധീനം എന്നിവ കാരണം ക്ലൈംബിന്റെ അവസാന ഘട്ടങ്ങളായിരുന്നു ഏറ്റവും ദുഷ്‌കരം എന്ന് ഡിസിഡി പറഞ്ഞു. എന്നാൽ, മികച്ച തയാറെടുപ്പും പൂർണ മേൽനോട്ടവും കാരണം ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായില്ല.

ചിത്രം : ഡിസിഡി

കേവലം ശാരീരിക ശക്തിയുടെ പ്രകടനത്തിനപ്പുറം, വലിയ കെട്ടിടങ്ങളിലെ അടിയന്തര സാഹചര്യങ്ങളോട് ദുബായ് അഗ്നിശമന സേനാംഗങ്ങൾ ശാരീരികമായും തൊഴിൽപരമായും എത്രത്തോളം സജ്ജരാണ് എന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഈ നേട്ടം നൽകുന്നത്. മികച്ച കായികക്ഷമതയും അനുഭവസമ്പത്തുമുള്ള ഉദ്യോഗസ്ഥരെയാണ് ഈ നേട്ടത്തിനായി തിരഞ്ഞെടുത്തത്. ഈ ഗിന്നസ് റെക്കോർഡ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് അഭിമാനവും പ്രചോദനവുമാണ്. നേരത്തെ യൂണിഫോമിലുള്ള ഇവരുടെ പരിശീലന വിഡിയോകൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *