Breaking
1 Feb 2026, Sun

വിമാനത്താവളങ്ങൾക്കും സൈനികകേന്ദ്രങ്ങൾക്കും സമീപം ദുരൂഹ ഡ്രോണുകൾ; ഒരു ദിവസത്തിൽ അഞ്ഞൂറിലധികം ദൃശ്യങ്ങൾ, പക്ഷേ…

അതിർത്തികളിൽ ഒരു “ഡ്രോൺ മതിൽ” സൃഷ്ടിക്കാൻ ആലോചിച്ചുവരവെ യൂറോപ്പിലുടനീളമുള്ള വിമാനത്താവളങ്ങൾ, സൈനിക സ്ഥാപനങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് സമീപം സംശയാസ്പദമായ ഡ്രോൺ പറക്കലുകളെന്നു റിപ്പോർട്ട്. ദുരൂഹമായ ഡ്രോൺ പറക്കലുകൾ പൊതുജനങ്ങളെയും പ്രതിരോധ വകുപ്പിനെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കാരണമറിയാതെ 9 മരണങ്ങൾ: ഡ്യാറ്റ്‌ലോവ് ചുരത്തിലെ നിഗൂഢത, അവർക്ക് എന്ത് സംഭവിച്ചു?

ചില സമയങ്ങളിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട ദൃശ്യങ്ങൾ സ്ഥിരീകരിക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഡെൻമാർക്കിൽ, 24 മണിക്കൂറിനുള്ളിൽ 500-ലധികം ഡ്രോൺ ദൃശ്യങ്ങൾ അധികാരികൾക്ക് ലഭിച്ചു – അവയിൽ പലതും പിന്നീട് നക്ഷത്രങ്ങളോ മറ്റു പ്രകാശമോ ആണെന്ന് സ്ഥിരീകരിച്ചു. ഏതൊക്കെയാണ് യഥാർഥ ദൃശ്യങ്ങളെന്ന് ആകെ കുഴങ്ങുകയാണ് അധികൃതർ.

അനധികൃത ഡ്രോണുകൾ വെടിവച്ചു വീഴ്ത്താൻ അനുമതി നൽകണമോ എന്നതുൾപ്പെടെ തത്സമയം എങ്ങനെ പ്രതികരിക്കണമെന്ന് സർക്കാരുകൾ ഇപ്പോൾ ചർച്ച ചെയ്യുകയാണ്.റഷ്യ നാറ്റോയുടെ പ്രതികരണശേഷി പരീക്ഷിക്കുകയാണോ എന്ന ചോദ്യമാണ് യൂറോപ്യൻ ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്.

ആ ഗ്രഹങ്ങൾ നമ്മൾ കരുതിയത് പോലെയല്ല,മഹാസമുദ്രങ്ങളും!: പുതിയ കണ്ടെത്തലുമായി ഗവേഷകർ

നാറ്റോ – റഷ്യ നേരിട്ടുള്ള ഏറ്റുമുട്ടൽ

2022 ഫെബ്രുവരി 24-ന് റഷ്യ യുക്രെയ്‌നിനെതിരെ സമ്പൂർണ്ണ യുദ്ധം ആരംഭിച്ച ശേഷം നാറ്റോയും മോസ്കോയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലായി ഇതിനെ കണക്കാക്കുന്നു. സെപ്റ്റംബർ 10-ന് റഷ്യൻ ഡ്രോണുകളുടെ ഒരു കൂട്ടം പോളണ്ടിന്റെ വ്യോമാതിർത്തിയിലേക്ക് പറന്നു കയറി. ഇവയെ തടയാനും ചില ഡ്രോണുകളെ വെടിവച്ചു വീഴ്ത്താനും നാറ്റോ വിമാനങ്ങൾക്ക് (ഡച്ച് F-35 ജെറ്റുകൾ, പോളിഷ് F-16 ജെറ്റുകൾ, ഒരു ഇറ്റാലിയൻ AWACS നിരീക്ഷണ വിമാനം, ഒരു ജർമ്മൻ പാട്രിയോട്ട് എയർ ഡിഫൻസ് ബാറ്ററി) തിരക്കിട്ട് പറന്നുയരേണ്ടി വന്നു. അതിർത്തിയുടെ ലംഘനമായാണ് പോളണ്ട് ഇതിനെ കണ്ടത്.

അടുത്തിടെ, വ്യാഴാഴ്ച, റഷ്യൻ സൈനിക വിമാനങ്ങൾ ലിത്വാനിയയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. യുക്രെയ്നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, അയൽ രാജ്യമായ റഷ്യയിൽ നിന്നും സഖ്യരാജ്യമായ ബെലാറസിൽ നിന്നും കൂടുതൽ ജാഗ്രതയിലാണ് ബാൾട്ടിക് രാജ്യങ്ങൾ. റഷ്യയുടെ കലിനിൻഗ്രാഡ് എക്സ്ക്ലേവിൽ പരിശീലനം നടത്തുകയായിരുന്ന Su-30 ഫൈറ്റർ ജെറ്റുകളും IL-78 ഇന്ധനം നിറയ്ക്കുന്ന വിമാനവുമാണ് ഏകദേശം 18 സെക്കൻഡിനുള്ളിൽ 700 മീറ്റർ വരെ ലിത്വാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്.

ഈ കടന്നുകയറ്റങ്ങൾ വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സ്ഥലങ്ങൾക്കടുത്ത് നടന്നതോടെ യൂറോപ്യൻ പ്രതിരോധ മന്ത്രിമാർ തങ്ങളുടെ അതിർത്തികളിൽ ഒരു “ഡ്രോൺ മതിൽ” (Drone Wall) സ്ഥാപിക്കാൻ സമ്മതിച്ചു. യൂറോപ്പിന്റെ വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കണ്ടെത്താനും ട്രാക്ക് ചെയ്യാനും തടയാനും വേണ്ടിയുള്ളതാണ് ഈ നീക്കം.

ഭൂമിയുടെ ഉള്ളിലിറങ്ങിയ യുഎസ് നാവികൻ! ദുരൂഹതകളുയർത്തിയ ‘മിസിങ് ഡയറി’

യൂറോപ്യൻ ഡ്രോൺ ഡിഫൻസ് ഇനിഷ്യേറ്റീവ്

ഈ പദ്ധതിക്ക് “യൂറോപ്യൻ ഡ്രോൺ ഡിഫൻസ് ഇനിഷ്യേറ്റീവ്” എന്നും പേരിട്ടിട്ടുണ്ട്. ഇത് അതിർത്തിയിൽ മാത്രം ഒതുങ്ങുന്ന ഒരു ഭൗതിക മതിൽ എന്നതിലുപരി, ഡ്രോൺ ഭീഷണികളെ നേരിടാൻ സെൻസറുകൾ, ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ, ഇൻ്റർസെപ്റ്റർ സംവിധാനങ്ങൾ എന്നിവയുടെ പരസ്പരം സഹകരിക്കുന്ന ഒരു സംയോജിത ശൃംഖലയാണ്.ഈ സംരംഭം 2027-ഓടെ പൂർണ്ണമായി പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. യുക്രെയ്‌നിൽ നിന്ന് ലഭിച്ച അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്യുന്നത്.

റഷ്യയാണ് പല നുഴഞ്ഞുകയറ്റങ്ങൾക്കും പിന്നിലെന്ന് ആരോപിക്കപ്പെടുന്നതെങ്കിലും, മനഃപൂർവമായ പങ്കാളിത്തം ക്രെംലിൻ നിഷേധിച്ചു. അതേസമയം, യൂറോപ്യൻ അധികാരികൾ നുഴഞ്ഞുകയറ്റങ്ങളെക്കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടത്, ചില കേസുകളിൽ അവ സംഭവിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അവ അംഗീകരിച്ചത്.

വിമാനത്താവളമാണ് ഈ മാസം ആദ്യം ജർമനിയിലെ മ്യൂണിക് വിമാനത്താവളം ഡ്രോൺ സാന്നിധ്യം കാരണം രണ്ടുതവണ അടച്ചിടേണ്ടി വന്നു. സെപ്റ്റംബർ 22-ന് കോപ്പൻഹേഗൻ വിമാനത്താവളത്തിന് മുകളിലൂടെ ഡ്രോണുകൾ പറന്നത് സ്കാൻഡിനേവിയയിലെ വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തി. സെപ്റ്റംബർ 24-നും 25-നും ഇടയിൽ നാല് ചെറിയ ഡാനിഷ് വിമാനത്താവളങ്ങൾക്ക് മുകളിലൂടെ ഡ്രോണുകൾ പറന്നു, ഇതിൽ രണ്ടെണ്ണം സൈനിക താവളങ്ങളായിരുന്നു. ഇതിനുപിന്നിൽ ഒരു “പ്രഫഷണൽ” ഓപ്പറേറ്റർ ആയിരിക്കാനാണ് സാധ്യതയെന്ന് ഡാനിഷ് പ്രതിരോധ മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *