Breaking
24 Mar 2026, Tue

ആകെയുള്ളത് മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഒരു വീട്, കനിവുള്ളവരുടെ മനസലിഞ്ഞില്ലെങ്കിൽ അതും കൈവിട്ട് പോകും; ചിത്രയുടേയും മക്കളുടെയും ദുരിത ജീവിതം

തിരുവനന്തപുരം: ആകെയുള്ള രണ്ട് മുറി വീട് വിട്ടിറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശികളായ ചിത്രയും മക്കളും. വീട് വാങ്ങാൻ സഹകരണസംഘത്തിൽ നിന്നെടുത്ത വായ്പ, കിടപ്പാടം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ നിർധന കുടുംബത്തെ. 20 ലക്ഷത്തിലേറെ രൂപയുടെ കടം എങ്ങനെ വീട്ടുമെന്നറിയാതെ വലയുകയാണ് അമ്മയും രണ്ട് മക്കളും. അത്രയ്ക്കൊന്നും തയ്ക്കാനാറിയാത്ത ചിത്ര തയ്ച്ച് പഠിക്കുകയാണ് നിലവില്‍. ഇഴകീറിപ്പോയ ജീവിതം ഒന്ന് തുന്നിയെടുക്കാൻ. ആകെയുള്ള കിടപ്പാടം നഷ്ടമാവാതിരിക്കാൻ അവര്‍ക്കു മുന്നില്‍ വേറെ വഴികളില്ല. ഒരു വീട് വാങ്ങാൻ വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയിൽ നിന്നെടുത്ത വായ്പയാണ് ചിത്രയുടെയും രണ്ട് മക്കളുടെയും ജീവിതം തുലാസിലാക്കിയത്. ചിത്ര മുട്ടാത്ത വാതിലുകളില്ല. പരാതി നൽകാത്ത ഇടമില്ല. അടയ്ക്കേണ്ട തുക കൂടിയതല്ലാതെ ഒരു ഇളവുമുണ്ടായില്ല. ഒരു വർഷം മുമ്പൊരു രാത്രി ഹൃദയാഘാതമൂലം ചിത്രയുടെ ഭർത്താവ് ബാബുരാജ് മരിച്ചു. ഇപ്പോൾ ആകെയുള്ള രണ്ട് മുറി വീടും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ചിത്രയും കുട്ടികളും. കൂടാതെ വീട് പൊട്ടിപൊളിഞ്ഞതാണെന്നും മഴ പെയ്താൽ ചോർച്ചയാണെന്നും ഇവര്‍ പറയുന്നു. പക്ഷെ ഇത് നഷ്ടപ്പെട്ടാൽ പോകാനൊരിടവുമില്ലാത്തവരാണ് ചിത്രയും കുട്ടികളും. ഒമ്പതിലും പത്തിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ചിത്രയ്ക്ക്. ഇരുവരും നന്നായി പഠിക്കും. ആഗ്രഹങ്ങൾക്കൊത്ത് കുട്ടികളെ വളർത്താന്‍ ചിത്ര കഷ്ടപ്പെടുകയാണ്. അവര്‍ക്ക് നിവര്‍ന്നൊന്ന് നില്‍ക്കാന്‍ ആരുടെയെങ്കിലും ഒക്കെ സഹായം വേണം. കനിവുള്ളവരുടെ മനസ്സ് അലിഞ്ഞാൽ ഒരു അമ്മയ്ക്കും മക്കൾക്കും കിടപ്പാടമില്ലാതാവില്ല. Account Holder – Chithra R Account Number – 40701101043118 Bank – Kerala Gramin Bank Branch – Pappanamcode IFSC Code – KLGB0040701 MICR Code – 695480036 Mobile – 9497262088 Gpay – 9497262088

By admin

Leave a Reply

Your email address will not be published. Required fields are marked *