Breaking
23 Mar 2026, Mon

തുടർച്ചയായി രണ്ടാം തവണയും ‘ഹോൾ ഓഫ് ഫെയിം’ അംഗീകാരം നേടി മലയാളി; സൈബർ സുരക്ഷാ രംഗത്ത് നേട്ടം

രാജ്യത്തിന്റെ സൈബർ പ്രതിരോധ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ മലയാളിക്ക് വീണ്ടും അംഗീകാരം. ടെഡി എൻ. ഏലിയാസിനാണ് തുടർച്ചയായി രണ്ടാം തവണയും ‘ഹോൾ ഓഫ് ഫെയിം’ (Hall of Fame) ബഹുമതി ലഭിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് (CERT-In) ഈ അംഗീകാരം നൽകുന്നത്.

ഐഓഎസ് 26 മാത്രമല്ല ഐഓഎസ് 18.5യും; എന്താണ് ഈ ഇരട്ട അപ്ഡേറ്റ്, ലിക്വിഡ് ഗ്ലാസ് ഡിസൈൻ വേണ്ടാത്തവർ അറിയാൻ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (IISER) സ്ഥാപനങ്ങളിലെ സൈബർ സുരക്ഷ ശക്തമാക്കാൻ സഹായിച്ചതിനാണ് ഇത്തവണ ടെഡിക്ക് ഈ ബഹുമതി ലഭിച്ചത്. ഇതിനു മുൻപ്, രാജ്യത്തെ പവർ & എനർജി, ബാങ്കിങ്, ടെലികമ്യൂണിക്കേഷൻസ്, ഗവൺമെന്റ്, ഹെൽത്ത് കെയർ തുടങ്ങിയ സുപ്രധാന മേഖലകളിലെ പല സ്ഥാപനങ്ങളുടെയും സൈബർ സുരക്ഷക്ക് അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. കൂടാതെ, രാജ്യത്തെ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചോരുന്നത് തടയുന്നതിനും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന സൈബർ വെല്ലുവിളികൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ സർവകലാശാലകളും കോളജുകളും സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകുന്നുണ്ട്. കോവിഡ്-19 മഹാമാരിക്ക് ശേഷം ഓൺലൈൻ പഠനം, വെർച്വൽ പരീക്ഷകൾ, ക്ലൗഡ് സേവനങ്ങൾ എന്നിവ വ്യാപകമായതോടെ ഈ ആക്രമണങ്ങൾ വർധിച്ചു.

പ്രധാന സൈബർ ഭീഷണികൾ:

ഫിഷിങ് ആക്രമണങ്ങൾ: വ്യാജ ഇമെയിലുകളിലൂടെയും ലിങ്കുകളിലൂടെയും ഹാക്കർമാർ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവരങ്ങൾ ചോർത്തുന്നു.

ക്ലൗഡ് ലീക്കുകൾ: സുരക്ഷയില്ലാത്ത ക്ലൗഡ് സെർവറുകളിൽ നിന്ന് നിർണായക വിവരങ്ങൾ ഹാക്കർമാർ കൈവശപ്പെടുത്തുന്നു.

കൈ മറച്ച് ജെമിനിക്ക് ചിത്രം നൽകി, ‘സാരി എഐ’ ചിത്രം കിട്ടിയപ്പോൾ ശരീരത്ത് മറുക്; സൂക്ഷിക്കണമെന്ന് യുവതി

റാൻസംവെയർ ആക്രമണങ്ങൾ: 2022-2023 കാലഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന റാൻസംവെയർ ആക്രമണങ്ങൾ ഈ മേഖലയെ വലിയ പ്രതിസന്ധിയിലാക്കി. ഡൽഹി എയിംസ് ആശുപത്രിയിലെ റാൻസംവെയർ ആക്രമണം വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു മുന്നറിയിപ്പായി കണക്കാക്കാവുന്നതാണ്.

പ്രതിവിധികൾ, അഭിപ്രായങ്ങൾ

രാജ്യത്തെ 30 കോടിയിലധികം വിദ്യാർഥികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC) സംവിധാനത്തിലെ സൈബർ സുരക്ഷാ തകരാർ ഈ വർഷം ടെഡി പരിഹരിച്ചിരുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആശയവിനിമയ ശൃംഖലകൾ പലതും ഇപ്പോഴും ആവശ്യമായ സുരക്ഷയില്ലാതെയാണ് പ്രവർത്തിക്കുന്നത്,” ടെഡി അഭിപ്രായപ്പെട്ടു. കേന്ദ്രീകൃതമായ സൈബർ സുരക്ഷാ സംവിധാനങ്ങളും ഈ രംഗത്ത് വൈദഗ്ധ്യമുള്ള ജീവനക്കാരെ നിയമിക്കുന്നതിലൂടെയും ഈ വെല്ലുവിളികളെ നേരിടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാംസങ് ഗാലക്സി എസ്25ന് വൺ യുഐ 8 അപ്‌ഡേറ്റ്; പുതിയ ഫീച്ചറുകൾ ഇങ്ങനെ

കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ ഫിസിക്സ് ഡിപ്പാർട്ട്‌മെന്റിലെ ഇലക്ട്രോണിക്സ് ലാബ് ജീവനക്കാരനാണ് ടെഡി. 2015 മുതൽ സൈബർ സുരക്ഷാ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം, ക്രിപ്‌റ്റോ-എജിലിറ്റിയിലും ഗവേഷണങ്ങൾ നടത്തുന്നുണ്ട്.

ഇന്ത്യക്ക് പുറമേ മറ്റ് പല രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളുടെയും പ്രതിരോധ സ്ഥാപനങ്ങളുടെയും സൈബർ സുരക്ഷ വർദ്ധിപ്പിക്കാനും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഒരു പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫർ കൂടിയായ ടെഡി, 2016-ൽ ദുബായിൽ നടന്ന അന്താരാഷ്ട്ര വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ അംഗീകാരം നേടിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *