Breaking
18 Mar 2026, Wed

കൊ‌ടു‌ങ്കാട്ടിൽ നടന്ന കൂട്ടക്കൊല! റഷ്യയും പോളണ്ടും തമ്മിലുള്ള ബന്ധം ഉലച്ച കാറ്റ്യൻ

വ്യോമമേഖലയിലേക്ക് അനധികൃതമായി കടന്നുകയറിയ റഷ്യൻ ഡ്രോണുകളുടെ വിഷയത്തിൽ നാറ്റോ ഇടപെട്ടതോടെ യുദ്ധം മറ്റു മേഖലയിലേക്കു വ്യാപിക്കുമോ എന്ന ആശങ്കയിലായിരുന്നു ലോകം. ചരിത്രകാലം മുതൽ റഷ്യൻ നയങ്ങളോട് എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടുള്ള രാജ്യമാണു പോളണ്ട്.നാറ്റോയിൽ ചേരാനും യുക്രെയ്ന്റെ സ്വാതന്ത്ര്യം ആദ്യം അംഗീകരിക്കാനും 2004ൽ, റഷ്യൻ പക്ഷത്തുള്ള യുക്രെയ്ൻ പ്രസിഡന്റായ വിക്ടർ യാനുകോവിച്ചിനെതിരായ ഓറഞ്ച് വിപ്ലവത്തിനു പിന്തുണ കൊടുത്തതുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കി.

വളയുമോ എയർ? പരിശോധിക്കാന്‍ ആപ്പിൾ; ആളെക്കൂട്ടി ബലപ്രയോഗം, ഒടുവിൽ…

റഷ്യയോട് എതിരഭിപ്രായമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തുമാണ് യുക്രെയ്ന്റെ ഈ അയൽരാഷ്ട്രം. യുക്രെയ്നുമായി ഇപ്പോൾ യുദ്ധം ചെയ്യുന്ന റഷ്യയ്ക്കെതിരെ വിമർശനം നടത്തുന്ന രാജ്യങ്ങളുടെ മുൻപന്തിയിൽത്തന്നെ ഈ മധ്യ യൂറോപ്യൻ രാജ്യമുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് സ്റ്റാലിനു കീഴിലുള്ള സോവിയറ്റ് സീക്രട്ട് പൊലീസ് 22000 പോളണ്ടുകാരെ വധിച്ച കാറ്റ്യിൻ സംഭവം പോളണ്ടിൽ വൈകാരികമായാണു കാണുന്നത്. ഈ സംഭവം പോളണ്ട്– റഷ്യൻ ബന്ധത്തിൽ ഇന്നുമൊരു കല്ലാണ്.

കാറ്റ്യൻ കൂട്ടക്കൊല

1940ൽ ആണ് സോവിയറ്റ് യൂണിയനും പോളണ്ടും തമ്മിലുള്ള ബന്ധത്തിൽ ദീർഘമായ വിള്ളൽ വീഴ്ത്തിയ ഈ സംഭവം അരങ്ങേറുന്നത്. കൊലപാതങ്ങളിൽ ഏറിയ പങ്കും കാറ്റ്യിൻ എന്ന വനത്തിലാണു നടന്നത്. അതിനാലാണു കാറ്റ്യിൻ കൂട്ടക്കൊലയെന്ന പേര് ഈ സംഭവത്തിനു വന്നുചേർന്നത്.പിന്നീട് പോളണ്ടിന്റെ നല്ലൊരു ശതമാനം സ്ഥലങ്ങൾ സ്റ്റാലിന്റെ അധീനതയിലായി.

1990കളോടെ പോളിഷ് രാഷ്ട്രീയത്തിൽ സോവിയറ്റ് സ്വാധീനം കുറഞ്ഞു. അപ്പോഴേക്കും സോവിയറ്റ് യൂണിയനും തകർന്നിരുന്നു. പിന്നീട് റഷ്യയും പോളണ്ടുമായുള്ള ബന്ധത്തിൽ ഉയർച്ചകളും താഴ്ചകളും ഉടലെടുത്തിരുന്നു. 2017ൽ 55 രാജ്യങ്ങളിൽ നടത്തിയ പ്രശസ്തമായ ഗാലപ് പോൾ പ്രകാരം പുട്ടിനെ ഏറ്റവും വെറുക്കുന്ന രാജ്യം പോളണ്ടായിരുന്നു.

ആപ്പിളിന്‌റെ പല ബ്രാൻഡുകളുടെയും പേരിൽ ‘ഐ’; എന്താണ് ഇതിന്റെ രഹസ്യം?

പോളിഷ്–റഷ്യൻ യുദ്ധങ്ങൾ

റഷ്യയുടെ അയൽരാജ്യമായ പോളണ്ട്.–76 എന്ന വളരെത്താഴ്ന്ന സ്കോറാണു പുട്ടിന്റെ ജനപ്രീതിക്ക് പോളണ്ടിൽ നിന്നു ലഭിച്ചത്.പോളണ്ടും സോവിയറ്റ് റഷ്യയും തമ്മിലുള്ള പ്രക്ഷുബ്ധമായ ചരിത്രത്തിൽ അത്ര സുഖകരമല്ലാത്ത ഏടുകൾ ധാരാളമുണ്ടായിരുന്നു.ചരിത്രത്തിൽ ധാരാളം പോളിഷ്–റഷ്യൻ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ചരിത്രകാലത്ത് ഒരിക്കൽ പോളണ്ട് റഷ്യയിൽ അധിനിവേശം നടത്തി അധികാരം പോലും പിടിച്ചു.

പിൽക്കാലത്ത് സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ട കാലത്ത് പോളണ്ടിനു മേൽ റഷ്യയ്ക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും അന്നത്തെ ജർമൻ സാമ്രാജ്യവും വ്ലാഡിമിർ ലെനിനും തമ്മിൽ ഒപ്പിട്ട ഉടമ്പടി പ്രകാരം പോളണ്ട് ജർമൻ നിയന്ത്രണത്തിലായി. 1918ൽ ജർമൻ സാമ്രാജ്യം തകർന്നതോടെ സ്വതന്ത്രമായ പോളണ്ടിനെ സോവിയറ്റ് യൂണിയൻ ആക്രമിച്ചെങ്കിലും വിജയം പോളിഷ് സൈന്യത്തിനായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *