Breaking
6 Feb 2026, Fri

സ്‌ക്രീനോടു കൂടിയ സ്മാര്‍ട്ട് ഗ്ലാസുമായി മെറ്റ ! റിസ്റ്റ്ബാന്‍ഡ് ഉപയോഗിച്ച് നിയന്ത്രിക്കാം

ഫോണിലെ നോട്ടിഫിക്കേഷന്‍ അണിഞ്ഞിരിക്കുന്ന കണ്ണടയിലെത്തിയാലോ? ഇതുപോലുള്ള കാര്യങ്ങള്‍ക്കായി ഉള്ളില്‍ സ്‌ക്രീനോടു കൂടിയ ആദ്യ സ്മാര്‍ട്ട് കണ്ണട അവതരിപ്പിച്ചിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ കമ്പനി. റേ-ബാന്‍ ഡിസ്‌പ്ലേ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന കണ്ണടയുടെ വലതു വശത്തെ ഗ്ലാസില്‍ ഒരു ചെറിയ ഡിസ്‌പ്ലേ ഉണ്ട്.

വളയുമോ എയർ? പരിശോധിക്കാന്‍ ആപ്പിൾ; ആളെക്കൂട്ടി ബലപ്രയോഗം, ഒടുവിൽ…

തര്‍ജ്ജമ അടക്കം, സാന്ദര്‍ഭികമായി വേണ്ടിവരാവുന്ന വിവരങ്ങള്‍, നാവിഗേഷന്‍ വിവരങ്ങള്‍ തുടങ്ങിയ ഉപകാരപ്രദമായ കാര്യങ്ങളും നോട്ടിഫിക്കേഷന്‍സിനു പുറമെ ഡിസ്‌പ്ലേയില്‍ കാണാനാകും. ഒപ്പം ലഭിക്കുന്ന റിസ്റ്റ്ബാന്‍ഡ് അണിഞ്ഞ് മെറ്റാ റേ-ബാന്‍ ഡിസ്‌പ്ലേ റിസ്റ്റ്ബാന്‍ഡിലൂടെ നിയന്ത്രിക്കാം. (ഇതൊരു sEMG ബാന്‍ഡ് ആണ്.) ഒപ്പം ആംഗ്യങ്ങള്‍ ഉപയോഗിച്ചും നിയന്ത്രണം സാധ്യമാണ്. മെറ്റാ ഇന്നേവരെ പുറത്തിറക്കിയിരിക്കുന്ന ഏറ്റവും മികവാര്‍ന്ന സ്മാര്‍ട്ട് കണ്ണടയാണിത്.

സ്‌ക്രീനോടു കൂടിയ സ്മാര്‍ട്ട് ഗ്ലാസുമായി മെറ്റ ! റിസ്റ്റ്ബാന്‍ഡ് ഉപയോഗിച്ച് നിയന്ത്രിക്കാം

നിശബ്ദമായി നിയന്ത്രിക്കാം ഓരോ തരം കംപ്യൂട്ടിങ് ഉപകരണത്തിനും അതിനു ചേര്‍ന്ന തരം ഇന്‍പുട്ട് സംവിധാനങ്ങളാണ് വേണ്ടത്. കീബോര്‍ഡുകള്‍, മൗസ്, ടച്ച്‌സ്‌ക്രീന്‍, ബട്ടണുകള്‍, ഡയലുകള്‍ തുടങ്ങിയവ ഇല്ലാതെ കണങ്കൈയില്‍ അണിഞ്ഞിരിക്കുന്ന റിസ്റ്റ്ബാന്‍ഡില്‍ നിന്ന് റേ-ബാന്‍ ഡിസ്‌പ്ലേ നിയന്ത്രിക്കാനാകുന്ന രീതിയിലാണ് അത് പുറത്തിറക്കിയിരിക്കുന്നതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

കാര്യമായി ശ്രദ്ധിക്കപ്പെടാതെ തന്നെ മസിലുകള്‍ ചലിപ്പിച്ച് നിശബ്ദമായി റേ-ബാന്‍ ഡിസ്‌പ്ലേ നിയന്ത്രിക്കാമെന്ന് മെറ്റാ മേധാവി പറഞ്ഞു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ നടന്ന മെറ്റാ കണക്ട് 2025 കോണ്‍ഫറന്‍സിലായിരുന്നു സക്കര്‍ബര്‍ഗ് റേ-ബാന്‍ ഡിസ്‌പ്ലേയുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തിയത്.

ഡിസ്പ്ലേയിലെ പ്രത്യേകതകള്‍ എങ്ങനെ

ഹൈപ്പര്‍നോവ എന്ന കോഡ് നാമത്തിലായിരുന്നു ഇത് മെറ്റാ കമ്പനിക്കുള്ളില്‍ അറിയപ്പെട്ടിരുന്നത്. ഡിസ്‌പ്ലേയും, പുതിയ നിയന്ത്രണ രീതികള്‍ക്കും പുറമെ വോയിസ് കമാന്‍ഡുകള്‍ കേട്ട് പ്രതികരിക്കാന്‍ മെറ്റാ എഐയും റേ-ബാന്‍ ഡിസ്‌പ്ലേയില്‍ ഉണ്ട്. ഫോട്ടോ എടുക്കാനും, വിഡിയോ റെക്കോഡ് ചെയ്യാനും, പാട്ടുകള്‍ ആവശ്യപ്പെടാനുമെല്ലാം നിര്‍മ്മിത ബുദ്ധിയുടെ സേവനം പ്രയോജനപ്പെടുത്താം. ഒറ്റ നോട്ടത്തില്‍ സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍, മാപ്പുകളില്‍ നിന്നുള്ള ഡയറക്ഷന്‍ വിവരങ്ങള്‍, ലൈവ് ട്രാന്‍സ് ലേഷന്‍സ്, തത്സമയ റെസിപ്പി തുടങ്ങിയ പലതും ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കും.

രണ്ട് 12 എംപി ക്യാമറകളും, സ്പീക്കറുകളും ഉള്ള റേ-ബാന്‍ ഡിസ്‌പ്ലേക്ക് ഭാരം 69 ഗ്രാം ആണ്. ഗൂഗിള്‍ ഗ്ലാസിനെ പോലെ വിചിത്രമായ ഉപകരണം അണിഞ്ഞ ലുക്ക് അല്ല അത് നല്‍കുന്നത്. മറ്റ് മെറ്റാ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകളില്‍ ഡിസ്‌പ്ലെ ഇല്ല. കൂടാതെ, പുതിയ സ്മാര്‍ട്ട് ഗ്ലാസില്‍ ഒരു ചില്ലില്‍ മാത്രമെ ഡിസ്‌പ്ലേ ഉള്ളു. ഈ മോണോക്യുലര്‍ ഡിസ്‌പ്ലേ ഗ്ലാസിന്റെ ഒത്ത നടുക്കാണ് ഉള്ളത്. ബൈനോക്യുലര്‍ അല്ലെങ്കില്‍ ഇരു ഗ്ലാസുകളിലും ഡിസ്‌പ്ലേ നല്‍കാത്തതിന്റെ കാരണം ചെലവു ചുരുക്കാനുള്ള ശ്രമം ആകാം.

വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌പ്ലേക്ക് ഉള്ളത് 42 പിക്‌സല്‍സ് പെര്‍ ഡിഗ്രി ഓഫ് വ്യൂ (42 pixels per degree of view) ആണ് എന്ന് കമ്പനി പറയുന്നു. ഇത് എന്താണ് എന്ന് ആലോചിച്ചു സമയം കളയേണ്ട. മറ്റ് കണ്‍സ്യൂമര്‍ ഉപകരണങ്ങളിലൊന്നും ഇത്തരം ഡിസ്‌പ്ലേ സംവിധാനമില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഡിസ്‌പ്ലേ ഫോട്ടോക്രോമാറ്റിക്കുമാണ്. എന്നു പറഞ്ഞാല്‍ മെറ്റാ റേ-ബാന്‍ ഡിസ്‌പ്ലേ അതണിഞ്ഞിരിക്കുന്ന ആള്‍ നില്‍ക്കുന്നിടത്തെ പ്രകാശത്തിന് അനുസരിച്ച് സ്വയം ക്രമീകരിക്കും. ഡിസ്‌പ്ലേയില്‍ കാലാവസ്ഥ, മെനു തുടങ്ങിയവയും ലഭ്യമാക്കുന്നു. പല വിവരങ്ങളും ടെക്സ്റ്റ് ആയും, ഓഡിയോ ആയും ലഭിക്കും. ആറ് ആപ്പുകളുടെ ഗ്രിഡ് ആണ് സ്‌ക്രീനില്‍ തെളിയുക. ഇവ റിസ്റ്റ്ബാന്‍ഡ് ഉപയോഗിച്ച് നിയന്ത്രിക്കാം.

സ്മാര്‍ട്ട്‌ഫോണുകളില്ലാത്ത ലോകത്തേക്ക് എത്തിക്കുമോ?

ഈ സ്‌ക്രീന്‍ സദാ തെളിഞ്ഞു നില്‍ക്കില്ല. അത് ഉണര്‍ത്താന്‍ വിരല്‍ ഉപയോഗിച്ച് ഡബിള്‍ ടാപ്പ് നടത്തിയാല്‍ മതി. തംപ്‌സ് അപ്, സൈ്വപ് ലെഫ്റ്റ് ആന്‍ഡ് റൈറ്റ് തുടങ്ങി പല ആംഗ്യങ്ങള്‍ ഉപയോഗിച്ചും ഡിസ്‌പ്ലേ ഉണര്‍ത്താം. ഇത്തരം ആംഗ്യങ്ങള്‍ ശീലിച്ചെടുക്കാന്‍ ആല്‍പ്പം സമയം വേണ്ടിവന്നേക്കുമെന്നു പറയുന്നു. എന്നാല്‍, ഇവ ശീലമായിക്കഴിഞ്ഞാല്‍ പിന്നെ അവ ഉപയോഗിക്കാന്‍ ചിന്തിക്കേണ്ടി വരില്ല. ഇരട്ട വിരല്‍ ടാപ്പ് ഉപയോഗിച്ചോ, ഹെയ് മെറ്റാ, ഓപ്പണ്‍ ദ ക്യാമറ എന്ന വോയിസ് കമാന്‍ഡ് നല്‍കിയോ ക്യാമറ പ്രവര്‍ത്തിപ്പിക്കാം.

സ്മാര്‍ട്ട്‌ഫോണുകളില്ലാത്ത ലോകത്തേക്ക് എത്തിക്കുമോ? മെറ്റാ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസ് സ്മാര്‍ട്ട്‌ഫോണ്‍ രഹിത ലോകത്തേക്കുളള ചുവടുവയ്പ്പാണോ? ആയിരിക്കാം എന്നാണ് ഉത്തരം. സ്മാര്‍ട്ട്‌ഫോണ്‍ മനുഷ്യരുടെ ഇരു കൈകളും ”അപഹരിക്കുന്നു” എന്നതാണ് അതിനെതിരെയുള്ള പ്രതികരണങ്ങളിലൊന്ന്. സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് ആകട്ടെ കൈകള്‍ കുറച്ചെങ്കിലും സ്വതന്ത്രമാക്കാന്‍ സാധിച്ചേക്കും. സ്മാര്‍ട്ട്‌ഫോണുകളെ അപ്രസക്തമാക്കാനെത്തിയ ഹ്യുമെയിന്‍ എഐ പിന്‍, റാബിറ്റ് ആര്‍1 തുടങ്ങിയ ഉപകരണങ്ങള്‍ അമ്പേ പരാജയപ്പെട്ടു പിന്‍മടങ്ങി.

തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള നിർമാണം

ചില തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാലെന്നവണ്ണമാണ് മെറ്റാ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസ് എത്തിയിരിക്കുന്നത്. എഐക്ക് കൂടുതല്‍ സ്വാഭാവികമായി നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനുമുള്ള വേദിയാകുകയാണ് മെറ്റാ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസ്. ചുരുക്കിപ്പറഞ്ഞാല്‍ ഉടനെ എങ്ങും സാധ്യമായില്ലെങ്കിലും, ഇന്നേ വരെ കണ്ടിരിക്കുന്നതിലേക്കും വച്ച് തരക്കേടില്ലാത്ത ഒരു ചുവടുവയ്പ്പാണിത്. വില 799 ഡോളര്‍. സെപ്റ്റംബര്‍ 30ന് അമേരിക്കയില്‍ വില്‍പ്പന ആരംഭിക്കും.

ഓക്‌ലെ വാന്‍ഗാര്‍ഡ് ഗ്ലാസസ് ഓക്‌ലെ വാന്‍ഗാര്‍ഡ് (Oakley Vanguard) ഗ്ലാസസ് ആണ് മെറ്റാ പുറത്തിറക്കിയ മറ്റൊരു സ്മാര്‍ട്ട് ഗ്ലാസസ്. ഇത് കായിക താരങ്ങള്‍ക്കും മറ്റും ഉപയോഗിക്കാവുന്നതാണ്. ഫ്രേമിന്റെ നടുവിലാണ് ഒറ്റ 12 എംപി ക്യാമറ. 3കെ വിഡിയോ റെക്കോഡിങ്, സ്ലോമോഷന്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. സ്മാര്‍ട്ട് ഡിസ്‌പ്ലേ ഇല്ല. വില 499 ഡോളര്‍.

ഐഓഎസ് 26 അപ്ഡേറ്റ് ഇന്ന്, ലിക്വിഡ് ഗ്ലാസ് ഡിസൈൻ; അപ്ഡേറ്റ് ചെയ്യും മുൻപ് ശ്രദ്ധിക്കണേ

റേ-ബാന്‍ എഐ ഗ്ലാസസ് (ജെന്‍ 2) കണക്ട് 2025ല്‍ പരിചയപ്പെടുത്തിയ മറ്റൊരു ഉപകരണം റേ-ബാന്‍ എഐ ഗ്ലാസസ് (ജെന്‍ 2) ആണ്. നേരത്തെ ഉണ്ടായിരുന്ന വേര്‍ഷന്റെ പരിഷകരിച്ച പതിപ്പ്. തുടക്ക വേരിയന്റിന്റെ വില 379 ഡോളര്‍. ഈ വര്‍ഷം തന്നെ ഇത് ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *