Breaking
5 Feb 2026, Thu

‘തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല’; ഇന്ത്യക്കാരന്റെ ഇമെയിലിന് ദുബായ് പൊലീസിന്റെ മറുപടി, പിന്നാലെ അതിവേഗ നടപടി

ദുബായ് ∙ വിമാനത്താവളത്തിൽ വച്ച് നഷ്ടപ്പെട്ട ഐഫോൺ മിനിറ്റുകൾക്കകം തിരികെ നൽകി ദുബായ് പൊലീസിന്റെ മാതൃകാപരമായ ഇടപെടൽ. തമിഴ്നാട്ടിൽ നിന്നുള്ള യൂട്യൂബർ മദൻ ഗൗരിക്കാണ് പൊലീസിന്റെ ഈ വേഗത്തിലുള്ള സേവനം ലഭിച്ചത്. ദുബായ് പൊലീസിന്റെ കാര്യക്ഷമതയെയും പ്രഫഷനലിസത്തെയും പ്രശംസിച്ച് മദൻ ഗൗരി പങ്കുവച്ച വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

നടി നവ്യ നായർക്ക് ഓസ്ട്രേലിയ പിഴയിട്ടത് ജൈവസുരക്ഷാ നിയമം ലംഘിച്ചതിന്; വിദേശയാത്രയ്ക്ക് മുൻപ് അറിയണം ഇക്കാര്യങ്ങൾ

Other Countries

സീൽ കമാൻഡോകൾ മീൻപിടിത്തക്കാരെ വെടിവച്ചു കൊന്നു; യുഎസിന്റെ പാളിയ ചാരപ്പണി?

കഴിഞ്ഞയാഴ്ച ചെന്നൈയിലേക്ക് പോവാനായി ദുബായ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. എമിറേറ്റ്സ് വിമാനത്തിൽ കയറിയ ശേഷമാണ് ഫോൺ നഷ്ടപ്പെട്ട വിവരം മനസ്സിലായത്. ഉടൻ തന്നെ വിമാന ജീവനക്കാരെ വിവരമറിയിച്ചു. അവർ കാര്യങ്ങൾ ഇ-മെയിലായി അറിയിക്കാൻ നിർദ്ദേശിച്ചു. സത്യം പറഞ്ഞാൽ ഫോൺ തിരികെ ലഭിക്കുമെന്ന ഒരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ലെന്ന് മദൻ പറഞ്ഞു.

കാബിൻ ക്രൂവിനോട് വിവരം പറഞ്ഞപ്പോൾ വിമാനമിറങ്ങിയ ഉടൻ ദുബായ് പൊലീസിന് ഒരു ഇ-മെയിൽ അയക്കാൻ ആവശ്യപ്പെട്ടു. ഫോണിന്റെ വിവരങ്ങളും തിരിച്ചറിയൽ രേഖകളും ആവശ്യപ്പെട്ട് ദുബായ് പൊലീസിന്റെ മറുപടിയെത്താൻ അധികസമയം വേണ്ടിവന്നില്ല. പൊലീസിന്റെ വേഗം എന്നെ അദ്ഭുതപ്പെടുത്തി. ഫോൺ കണ്ടെത്തിയെന്ന് വൈകാതെ മറുപടി ലഭിച്ചു. എന്റെ ഫോണാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം, യാതൊരു ഫീസും കൂടാതെ അടുത്ത വിമാനത്തിൽ തന്നെ അവർ അത് എനിക്ക് അയച്ചു തന്നു. ദുബായ് പൊലീസിന്റെ ഈ സേവനം പ്രതീക്ഷകൾക്ക് അതീതമായിരുന്നെന്നും നടപടിക്രമങ്ങൾ വളരെ ലളിതവും വേഗത്തിലുമായിരുന്നെന്നും അദ്ദേഹം പറയുന്നു.

1, മദൻ ഗൌരി നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടയ ശേഷം അത് പ്രദർശിപ്പിക്കുന്നു. 2, മദൻ ഗൌരിക്ക് ദുബായ് പൊലീസിൽ നിന്ന് ലഭിച്ച മറുപടി. videoscreengrab. Image Credit:Instagram/madangowri

ഈ സംഭവം ദുബായ് പൊലീസിന്റെ സേവന മികവിന്റെ മറ്റൊരു ഉദാഹരണമായി മാറി. താമസക്കാർക്കും സന്ദർശകർക്കും നഷ്ടപ്പെട്ട വസ്തുക്കൾ അതിവേഗം കണ്ടെത്തി നൽകുന്നതിൽ ദുബായ് പൊലീസ് നേരത്തെയും പ്രശംസ നേടിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകളും ഏകോപിപ്പിച്ച പ്രവർത്തനങ്ങളുമാണ് ഈ വേഗത്തിന് പിന്നിൽ.

കഴിഞ്ഞ മാസം ദുബായ് മാളിൽ പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട ബ്രിട്ടിഷ് വിനോദസഞ്ചാരിക്കും മണിക്കൂറുകൾക്കുള്ളിൽ അത് തിരികെ ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും എഐ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പൊലീസ് ഇത് കണ്ടെത്തിയത്. അതുപോലെ, ഈ വർഷം ജൂലൈയിൽ ഒരു ഹോട്ടലിൽ വാച്ച് നഷ്ടപ്പെട്ട സൗദി പൗരനും 24 മണിക്കൂറിനുള്ളിൽ അത് തിരികെ ലഭിച്ചു. ദുബായ് പൊലീസിന്റെ ഈ കാര്യക്ഷമതയെ അഭിനന്ദിച്ച് അന്ന് അദ്ദേഹം പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം madangowri എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *