ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് ഗാലക്‌സി എ സീരീസില്‍ താങ്ങാവുന്ന വിലയില്‍ പുതിയ എ17 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 7.5 എംഎം കനത്തിലുള്ള എ17 5ജി ഈ വിഭാഗത്തിലുള്ള ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണാണ്. 192 ഗ്രാം ഭാരം മാത്രമുള്ള ഉപകരണം ഉപയോഗിക്കാനും എളുപ്പമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സ്മാര്‍ട്ട്‌ഫോണുകളിലൊന്നായ മുന്‍ഗാമി ഗാലക്‌സി എ16 5ജിയുടെ വിജയത്തിന്റെ ചുവടുപിടിച്ചാണ് ഗാലക്‌സി എ17 5ജിയുടെ വരവ്.
മുണ്ടും ഷർട്ടുമണിഞ്ഞ് ഓണം ആഘോഷിച്ച് ജർമൻകാരൻ
ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി മുന്‍നിര നൂതനാശയങ്ങള്‍ കൊണ്ടുവരികയെന്ന ഗാലക്‌സി എ സീരീസ് പാരമ്പര്യം ഗാലക്‌സി എ17 5ജി തുടരുന്നു. ഗാലക്‌സി എ17 5ജിയിലൂടെ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ സ്‌റ്റൈലായ മെലിഞ്ഞ ഡിസൈനില്‍, വിശ്വസനീയമായ പ്രകടനം, സ്മാര്‍ട്ട് എഐ സവിശേഷതകള്‍ എന്നിവ ലഭിക്കുന്നു. ഗാലക്‌സി എ17 5ജി, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച എഐ സവിശേഷതകള്‍, ഡിസ്‌പ്ലേ, ക്യാമറ, സുരക്ഷാ സവിശേഷതകള്‍, കോളിംഗ് അനുഭവം, ഒഎസ് അപ്‌ഗ്രേഡുകള്‍ എന്നിവയുമായാണ് വരുന്നത്. ഇത് ഉത്സവ സീസണിലെ സാംസങ്ങിന്റെ ഏറ്റവും മികച്ച ഓഫറുകളില്‍ ഒന്നായി മാറുന്നു.
മേക് ഇൻ ഇന്ത്യ ഫീച്ചറുകളും, ഓണ്‍ഡിവൈസ് വോയ്‌സ് മെയിൽ
ഗാലക്‌സി എ സീരീസ് ഏറ്റവും ജനപ്രിയമായ സ്മാര്‍ട്ട്‌ഫോണ്‍ സീരീസാണ്, ഫ്‌ളാഗ്ഷിപ്പ് ഇന്‍വെന്‍ഷനുകള്‍ താങ്ങാവുന്ന വിലയില്‍ നല്‍കുന്ന പാരമ്പര്യമാണ് ഇതിന് കാരണമാകുന്നതെന്നും ഗാലക്‌സി എ17 5ജി ഏറ്റവും ആഫോര്‍ഡബിള്‍ ഗാലക്‌സി എ സീരീസ് എഐ സ്മാര്‍ട്ട്‌ഫോണാണ്. സെര്‍ച്ച് സര്‍ക്കിള്‍, ജെമിനി ലൈവ് തുടങ്ങിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട എഐ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത, കോള്‍ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ ‘മേക്ക് ഫോര്‍ ഇന്ത്യ’ ഫീച്ചര്‍ ആയ ഓണ്‍ഡിവൈസ് വോയ്‌സ് മെയിലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗാലക്‌സി എ17 5ജി പ്രധാന ഉത്സവകാല ഓഫറാണ്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ വിജയത്തോടെ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും 100 മില്ല്യണ്‍ ഗാലക്‌സി എ സീരീസ് ഉപഭോക്താക്കളിലേക്ക് എത്തും എന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും സാംസങ് ഇന്ത്യ എംഎക്‌സ് ബിസിനസ് ഡയറക്ടര്‍ അക്ഷയ് ഗുപ്ത പറഞ്ഞു.
എല്ലാവര്‍ക്കും എഐ
ഗൂഗിളുമായി സഹകരിച്ചാണ് സാംസങ്ങ് സെര്‍ച്ച് സര്‍ക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. ഗാലക്‌സി ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ ഇമേജുകള്‍, ടെക്സ്റ്റുകള്‍, സംഗീതം തുടങ്ങിയവ ആസ്വദിക്കാന്‍ ഇതുവഴിയൊരുക്കുന്നു. കൂടാതെ ജെമിനി ലൈവിലൂടെ എഐ അനുഭവവും നല്‍കുന്നു. എഐ പിന്തുണയോടെ ഗാലക്‌സി എ17 5ജി ഉപയോക്താക്കള്‍ക്ക് ദൈനംദിന ജോലികള്‍ എളുപ്പമാക്കുന്ന സംഭാഷണ ഇടപെടലുകളില്‍ കൂടുതല്‍ സ്വാഭാവികമായി ഏര്‍പ്പെടാന്‍ കഴിയും.
ട്രിപ്പിള്‍ ലെന്‍സ് കാമറ സിസ്റ്റമുള്ള ഗാലക്‌സി എ17 5ജിക്ക് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 50എംപി മെയിന്‍ കാമറയുണ്ട്.ഇത് ഷേക്കാവാത്ത കാമറയുടെ ഗുണം ചെയ്യുന്നു. ഏത് അവസ്ഥയിലും തെളിമയുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്നു. ഇതിനോടൊപ്പം 5എംപി അള്‍ട്രാവൈഡ് ലെന്‍സും മൈക്ക്രോ ലെന്‍സും ചുരുമ്പോള്‍ വിശദാംശങ്ങളോടൂ കൂടിയ ക്ലോസ്-അപ്പ് ചിത്രങ്ങള്‍ ലഭിക്കുന്നു. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്‌പ്ലേയോടു കൂടിയാണ് ഗാലക്‌സി എ17 5ജി വരുന്നത്.
കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം ഉറപ്പു നല്‍കുന്നു. ഐപി54റേറ്റിങ് പൊടിയും വെള്ളവും തടയുന്നു. പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഗാലക്‌സി എ17 5ജി സെഗ്‌മെന്റിലെ ഏറ്റവും മികച്ച 6 തലമുറ ആന്‍ഡ്രോയിഡ് അപ്‌ഗ്രേഡുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു.
മൂന്നു നിറങ്ങളില്‍ ഗാലക്‌സി എ17 5ജി
5 എന്‍എം എക്‌സിനോസ്1330 പ്രോസസര്‍ കരുത്ത് നല്‍കുന്ന ഗാലക്‌സി എ17 5ജി വേഗതയേറിയതും ഊര്‍ജ്ജക്ഷമതയുള്ളതുമാണ്. 5000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്ളത്, ഇത് ദീര്‍ഘനേരം ബ്രൗസിംഗ്, ഗെയിമിങ്, തുടര്‍ച്ചയായി കാണല്‍ എന്നിവ സാധ്യമാക്കുന്നു. ഉപകരണം 25വാട്ട് ഫാസ്റ്റ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്നു, കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പവര്‍ നല്‍കുന്നു.
മുണ്ടും ഷർട്ടുമണിഞ്ഞ് ഓണം ആഘോഷിച്ച് ജർമൻകാരൻ
നീല, ഗ്രേ, കറുപ്പ് എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ഗാലക്‌സി എ17 5ജി ലഭ്യമാണ്. റീട്ടെയില്‍ സ്റ്റോറുകളിലും സാംസങ്ങ് സ്റ്റോറുകളിലും, ഓണ്‍ലൈന്‍ സ്റ്റോറുകളിലും ലഭ്യമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം. 6ജിബി-128ജിബി വേരിയന്റിന് 18999 രൂപയാണ് വില. 8ജിബി-128ജിബിക്ക് 20499 രൂപയും 8ജിബി-256ജിബിക്ക് 23499 രൂപയുമാണ് വില.
എച്ച്ഡിഎഫ്‌സി, എസ്ബിഐ ബാങ്കുകളുടെ 1000 രൂപ കാഷ്ബാക്ക്, 10 മാസത്തെ ഇഎംഐ, സീറോ ഡൗണ്‍ പേയ്‌മെന്റ്, പ്രോസസിങ് ചാര്‍ജ് രഹിതം തുടങ്ങിയ ഓഫറുകളുമുണ്ട്.
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

